പ്രധാനമന്ത്രിയുടെ ഓഫീസ്
ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ കമ്മ്യൂണിറ്റി പരിപാടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഇന്ത്യൻ സമൂഹത്തിന്റെ യാത്ര ധീരതയുടെ യാത്രയാണ്: പ്രധാനമന്ത്രി
500 വർഷങ്ങൾക്ക് ശേഷം രാം ലല്ല അയോധ്യയിലേക്ക് മടങ്ങിയെത്തിയതിനെ നിങ്ങൾ എല്ലാവരും വളരെ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തതെന്ന് എനിക്ക് ഉറപ്പുണ്ട്: പ്രധാനമന്ത്രി
ഇന്ത്യൻ പ്രവാസികൾ നമ്മുടെ അഭിമാനമാണ്: പ്രധാനമന്ത്രി
ലോകമെമ്പാടുമുള്ള ഗിർമിതിയ സമൂഹത്തെ ആദരിക്കുന്നതിനും അവരുമായി ബന്ധപ്പെടുന്നതിനുമായി പ്രവാസി ഭാരതീയ ദിവസിൽ ഞാൻ നിരവധി സംരംഭങ്ങൾ പ്രഖ്യാപിച്ചു: പ്രധാനമന്ത്രി
ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ വിജയം ആഗോളതലത്തിൽ ശ്രദ്ധേയമാണ്: പ്രധാനമന്ത്രി
Posted On:
04 JUL 2025 6:46AM by PIB Thiruvananthpuram
ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഇന്ത്യൻ പ്രവാസികളുടെ ഒരു വലിയ സമ്മേളനത്തെ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ട്രിനിഡാഡ് ആൻഡ് ടൊബാഗോ റിപ്പബ്ലിക്ക് പ്രധാനമന്ത്രി ശ്രീമതി കമല പെർസാദ്-ബിസെസ്സർ, അവരുടെ കാബിനറ്റ് അംഗങ്ങൾ, പാർലമെന്റ് അംഗങ്ങൾ, മറ്റ് നിരവധി വിശിഷ്ട വ്യക്തികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ, പ്രവാസികൾ പ്രധാനമന്ത്രിയെ അങ്ങേയറ്റം ഊഷ്മളതയോടെ സ്വീകരിക്കുകയും വർണ്ണാഭമായ പരമ്പരാഗത ഇന്തോ-ട്രിനിഡാഡിയൻ സ്വീകരണം നൽകുകയും ചെയ്തു.
പ്രധാനമന്ത്രി മോദിയെ ചടങ്ങിൽ സ്വാഗതം ചെയ്തുകൊണ്ട്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ അവരുടെ പരമോന്നത ദേശീയ ബഹുമതിയായ "ദി ഓർഡർ ഓഫ് ദി റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആൻഡ് ടൊബാഗോ" അദ്ദേഹത്തിന് നൽകുമെന്ന് പ്രധാനമന്ത്രി കമല പെർസാദ്-ബിസ്സേസർ പ്രഖ്യാപിച്ചു. ഈ ബഹുമതിക്ക് പ്രധാനമന്ത്രി അവരോടും ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ജനങ്ങളോടും ഹൃദയംഗമമായ നന്ദി അറിയിച്ചു.
തന്റെ പ്രസംഗത്തിൽ, പ്രധാനമന്ത്രി കമല പെർസാദ്-ബിസ്സേസറിന്റെ ഊഷ്മളതയ്ക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള ഊർജ്ജസ്വലവും സവിശേഷവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സംഭാവനയ്ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. രാജ്യം അതിന്റെ തീരത്ത് ആദ്യമായി ഇന്ത്യൻ കുടിയേറ്റക്കാർ എത്തിയതിന്റെ 180 വർഷം ആഘോഷിക്കുന്ന വേളയിൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലേക്കുള്ള തന്റെ ചരിത്രപരമായ സന്ദർശനം അതിനെ കൂടുതൽ സവിശേഷമാക്കിയെന്ന് പ്രധാനമന്ത്രി അടിവരയിട്ടു.
ഇന്ത്യൻ പ്രവാസികളുടെ അതിജീവനശേഷി, സാംസ്കാരിക സമ്പന്നത, ട്രിനിഡാഡ് ആൻഡ് ടൊബാഗോയ്ക്ക് അവർ നൽകുന്ന അതുല്യമായ സംഭാവന എന്നിവയെ പ്രധാനമന്ത്രി പ്രശംസിച്ചു. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഇന്ത്യൻ പ്രവാസികൾ അവരുടെ ഇന്ത്യൻ സാംസ്കാരിക വേരുകളും പാരമ്പര്യങ്ങളും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നത് തുടരുന്നുവെന്ന് പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്, ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഇന്ത്യൻ വംശജരായ ആറാം തലമുറയിലെ ജനങ്ങൾക്ക് ഇപ്പോൾ OCI കാർഡുകൾ നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഈ പ്രത്യേക സംരംഭത്തെ വലിയ കരഘോഷത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. ഗിർമിതിയ പൈതൃകം പരിപോഷിപ്പിക്കുന്നതിനുള്ള നിരവധി സംരംഭങ്ങളെ ഇന്ത്യാ ഗവൺമെന്റ് പിന്തുണയ്ക്കുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, ഉൽപ്പാദനം, ഹരിത പാതകൾ, ബഹിരാകാശം, നവീകരണം, സ്റ്റാർട്ടപ്പുകൾ എന്നീ മേഖലകളിലെ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വികസനവും പരിവർത്തനവും പ്രധാനമന്ത്രി വിശദീകരിച്ചു. കഴിഞ്ഞ ഒരു ദശകത്തിൽ 250 ദശലക്ഷത്തിലധികം ആളുകളെ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചുകൊണ്ട് സമഗ്ര വളർച്ച പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
ഇന്ത്യയുടെ വളർച്ചാ ഗാഥയുടെ വിവിധ വശങ്ങൾ എടുത്തുകാണിച്ചുകൊണ്ട്, രാജ്യം ഉടൻ തന്നെ ലോകത്തിലെ മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. AI, സെമികണ്ടക്ടർ, ക്വാണ്ടം കമ്പ്യൂട്ടിംഗ് എന്നിവയിലെ ദേശീയ ദൗത്യങ്ങൾ രാജ്യത്തിന്റെ വളർച്ചയുടെ പുതിയ എഞ്ചിനുകളായി മാറുകയാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
ഇന്ത്യയിലെ UPI അധിഷ്ഠിത ഡിജിറ്റൽ പേയ്‌മെന്റുകളുടെ വിജയത്തിന് അടിവരയിട്ടുകൊണ്ട്, ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലും ഇത് സ്വീകരിക്കുന്നത് സമാനരീതിയിൽ പ്രോത്സാഹനജനകമാകുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. കോവിഡ് പാൻഡെമിക് സമയത്ത് വ്യക്തമായി പ്രകടമായ, ലോകം ഒരു കുടുംബമാണ് എന്നർത്ഥമുള്ള വസുധൈവ കുടുംബകം എന്ന ഇന്ത്യയുടെ പുരാതന തത്ത്വചിന്തയെ പ്രതിഫലിപ്പിച്ചുകൊണ്ട്, പുരോഗതിയും രാഷ്ട്രനിർമ്മാണവും പിന്തുടരുന്നതിൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോയ്ക്ക് അദ്ദേഹം തുടർച്ചയായ പിന്തുണ വാഗ്ദാനം ചെയ്തു.
4000-ത്തിലധികം പേർ പങ്കെടുത്ത പ്രൗഢഗംഭീരമായ പരിപാടിയിൽ മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൾച്ചറൽ കോഓപ്പറേഷനിലെയും മറ്റ് സംഘടനകളിലെയും കലാകാരന്മാർ അവതരിപ്പിച്ച ആകർഷകമായ സാംസ്കാരിക പരിപാടികൾ അരങ്ങേറി.
***
SK
(Release ID: 2142020)
Visitor Counter : 2
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada