പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഔദ്യോഗിക സന്ദർശനത്തിനായി ഘാനയിൽ എത്തി

Posted On: 02 JUL 2025 8:40PM by PIB Thiruvananthpuram

ഘാനയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അക്രയിൽ എത്തി. വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ പ്രത്യേക ചടങ്ങൊരുക്കി  ഘാന പ്രസിഡന്റ്  ജോൺ ഡ്രമാനി മഹാമ സ്വീകരിക്കുകയും ആചാരപരമായ സ്വീകരണം നൽകുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തവും ചരിത്രപരവുമായ സൗഹൃദത്തിന്റെ പ്രതിഫലനമാണിത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് പ്രധാനമന്ത്രി ഘാന സന്ദർശിക്കുന്നത്. ഇന്ത്യയും ഘാനയും തമ്മിലുള്ള പങ്കാളിത്തത്തെ കൂടുതൽ ആഴത്തിലാക്കാനും ആഫ്രിക്കയുമായും ഗ്ലോബൽ സൗത്ത്  പങ്കാളികളുമായും ഉള്ള  ഇന്ത്യയുടെ ഇടപെടൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിടാനും ഈ ചരിത്ര സന്ദർശനം സഹായിക്കും.

*** 

SK


(Release ID: 2141683)