ആഭ്യന്തരകാര്യ മന്ത്രാലയം
2029-ലെ ലോക പോലീസ് & ഫയർ ഗെയിംസിന്റെ ആതിഥേയ രാജ്യമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടതിൽ കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ സന്തോഷം പ്രകടിപ്പിച്ചു
ഓരോ പൗരനും ഇത് അഭിമാന നിമിഷമെന്ന് ശ്രീ അമിത് ഷാ
Posted On:
27 JUN 2025 4:48PM by PIB Thiruvananthpuram
2029-ലെ ലോക പോലീസ്& ഫയർ ഗെയിംസിന്റെ ആതിഥേയ രാജ്യമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടതിൽ കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ സന്തോഷം പ്രകടിപ്പിച്ചു. ഓരോ പൗരനും ഇത് അഭിമാനത്തിന്റെ നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹ്യ മാധ്യമമായ എക്സിൽ കേന്ദ്ര ആഭ്യന്തര മന്ത്രി കുറിച്ചത് ഇങ്ങനെ : “2029 ലെ ലോക പോലീസ് & ഫയർ ഗെയിംസിന് ആതിഥേയ രാജ്യമായി ഭാരതത്തെ തിരഞ്ഞെടുത്തിരിക്കുന്നു. ഓരോ പൗരനും ഇത് അഭിമാനകരമായ നിമിഷമാണ്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നിർമ്മിച്ച നമ്മുടെ വിശാലമായ കായിക അടിസ്ഥാന സൗകര്യങ്ങൾക്കുള്ള ആഗോള അംഗീകാരം കൂടിയാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരത്തിലൂടെ ഭാരതം കരസ്ഥമാക്കിയത്. പോലീസ്, അഗ്നിശമന, ദുരന്തനിവാരണ- പ്രതികരണ സേവന വിഭാഗങ്ങൾ ഗെയിംസിൽ 50-ലധികം കായിക ഇനങ്ങളിലായി മത്സരിക്കും. പരിപാടിയുടെ വേദിയായി അഹമ്മദാബാദ് തിരഞ്ഞെടുക്കപ്പെട്ടത് കായിക കേന്ദ്രമെന്ന നിലയിൽ നഗരത്തിന്റെ ഉയർന്നുവരുന്ന നിലവാരത്തിന്റെ തെളിവാണ്”.
******************
(Release ID: 2140229)