സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
2025 ജൂൺ 27-ന് നടക്കുന്ന 'എംഎസ്എംഇ ദിന' പരിപാടിയിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അധ്യക്ഷത വഹിക്കും.
Posted On:
26 JUN 2025 2:50PM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ 2025 ജൂൺ 27-ന് നടക്കുന്ന 'എംഎസ്എംഇ ദിനം 2025 - ഉദ്യമി ഭാരത് പരിപാടി'യിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അധ്യക്ഷത വഹിക്കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ വകുപ്പ് മന്ത്രി ശ്രീ ജിതൻ റാം മാഞ്ചി, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക വകുപ്പ് സഹമന്ത്രി സുശ്രീ ശോഭ കരന്ദ്ലാജെ, ഖാദി, ഗ്രാമ വ്യവസായ കമ്മീഷൻ ചെയർമാൻ ശ്രീ മനോജ് കുമാർ എന്നിവർക്കൊപ്പം മന്ത്രാലയത്തിലെയും, അനുബന്ധ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുക്കും.
പരിപാടിയുടെ പ്രധാന സവിശേഷതകൾ:
•സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്ക് (എംഎസ്എംഇ) വായ്പ പിന്തുണ നൽകുന്നതിനായി സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്കായുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് (സിജിടിഎംഎസ്ഇ) 25 വർഷം പൂർത്തിയാക്കിയതിന്റെ സ്മരണയ്ക്കായി, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഒരു പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കും. സിജിടിഎംഎസ്ഇ ആരംഭിച്ചതിനുശേഷം 9.80 ലക്ഷം കോടി രൂപ മൂല്യമുള്ള 1.18 കോടി വായ്പകൾ ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി (സിജിഎസ്) പ്രകാരം അംഗീകരിച്ചു. കഴിഞ്ഞ 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 3 ലക്ഷം കോടി രൂപയുടെ റെക്കോർഡ് വായ്പ ഗ്യാരണ്ടികൾ നൽകി.
•മന്ത്രാലയത്തിന്റെ പുതുതായി വികസിപ്പിച്ച ഓൺലൈൻ പരാതി പരിഹാര (ഒഡിആർ) പോർട്ടൽ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. സൂക്ഷ്മ, ചെറുകിട സംരംഭ (എംഎസ്ഇ) വിൽപ്പനക്കാർ പണമടയ്ക്കാൻ വൈകിയതുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണം ഗണ്യമായ അളവിലെ മൂലധനം ഉപയോഗപ്പെടുത്താനാവാതെയിരിക്കുന്നത് അവരുടെ ബിസിനസ് വളർച്ചയെയും മത്സരശേഷിയെയും പരിമിതപ്പെടുത്തി. ബിസിനസ്സ് ചെയ്യുന്നതിനുള്ള നടപടികൾ എളുപ്പമാക്കുന്നതിനും എംഎസ്ഇകൾക്ക് നീതി ലഭ്യമാക്കുന്നതിനുള്ള ഇടപെടലും വർദ്ധിപ്പിക്കുന്നതിന്, എംഎസ്എംഇ മന്ത്രാലയം ഒരു സമഗ്ര ഒഡിആർ പോർട്ടൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കക്ഷികൾക്ക് അവരുടെ സ്ഥല സൗകര്യാർത്ഥം, വേഗത്തിലും ചെലവ് കുറഞ്ഞ രീതിയിലും കേസുകൾ പരിഹരിക്കാൻ ഈ പോർട്ടൽ സഹായിക്കുന്നു.
• എംഎസ്എംഇ ഹാക്കത്തോൺ 5.0 ഉദ്ഘാടനം ചെയ്യുന്ന രാഷ്ട്രപതി, ഹാക്കത്തോൺ 4.0 ന്റെ ഫലപ്രഖ്യാപനവും നടത്തും. എംഎസ്എംഇ ചാമ്പ്യൻസ് പദ്ധതിയ്ക്ക് കീഴിലുള്ള എംഎസ്എംഇ ഇന്നൊവേറ്റീവിന്റെ ഇൻകുബേഷൻ ഘടകം എംഎസ്എംഇകൾക്കിടയിൽ നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതും നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിടുന്നു. രജിസ്റ്റർ ചെയ്ത ഹോസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ (എച്ച്ഐ) വഴി വിവിധ മേഖലകളിലും വിഷയങ്ങളിലുമുള്ള ആശയങ്ങൾ സമർപ്പിക്കാൻ ഇന്നൊവേറ്റർമാരെ ക്ഷണിച്ചു. ഓരോ ആശയത്തിനും 15 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകുന്നതിനും വ്യവസ്ഥയുണ്ട്. ആത്മനിർഭർ ഭാരതം എന്ന ലക്ഷ്യവുമായി പൊരുത്തപ്പെടുന്ന നൂതന ആശയങ്ങൾ ഇൻകുബേറ്റ് ചെയ്യുന്നതിനും വിദഗ്ധ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനും വളർച്ചയ്ക്കും ഹാക്കത്തോൺ സഹായിക്കുന്നു.
•എംഎസ്എംഇ മേഖലയുമായി ബന്ധപ്പെട്ട അവസരങ്ങളെ കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചുള്ള ഫലപ്രദമായ വിവരങ്ങളും ഉൾക്കാഴ്ചകളും നൽകുന്നതിനും എംഎസ്എംഇകൾക്കിടയിൽ അനുഭവം പങ്കിടുന്നതിനുള്ള ഒരു വേദിയായി പ്രവർത്തിക്കുന്നതിനുമായുള്ള ഇൻ-ഹൗസ് ജേണലായ 'എംഎസ്എംഇ പത്രിക' രാഷ്ട്രപതി പ്രകാശനം ചെയ്യും. ഇതോടൊപ്പം, വായ്പ സംബന്ധിച്ച് എംഎസ്എംഇകൾക്ക് മാർഗ്ഗനിർദ്ദേശം നൽകുകയും വായ്പ നേടുന്നതിനുള്ള അവയുടെ അവകാശങ്ങളെ കുറിച്ച് അവബോധം നൽകുകയും ചെയ്യുന്ന 'നിങ്ങളുടെ വായ്പക്കാരനെ അറിയുക' എന്ന ബുക്ക്ലെറ്റും പുറത്തിറക്കും.
****
(Release ID: 2139905)