പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇറാൻ - ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ നിലവിലെ സാഹചര്യം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇറാൻ പ്രസിഡന്റുമായി സംഭാഷണം നടത്തി.


മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ അതിവേഗം പുനഃസ്ഥാപിക്കുന്നതിനുള്ള മാർഗമായി സംഘർഷം ലഘൂകരിക്കുന്നതിനും, സംഭാഷണത്തിനും നയതന്ത്രത്തിനും അടിയന്തരമായി ഊന്നൽ നൽകണമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു.


Posted On: 22 JUN 2025 3:36PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയാനുമായി മേഖലയിലെ നിലവിലെ സാഹചര്യം സംബന്ധിച്ച്  വിശദമായ സംഭാഷണം നടത്തി. സംഭാഷണത്തിനിടെ, ചർച്ചകളുടെയും നയതന്ത്രത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ ശ്രീ മോദി, സ്ഥായിയായ പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ ഉറപ്പാക്കാൻ സംഘർഷം ലഘൂകരിക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് ആവർത്തിച്ചു.

എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു:

“ഇറാൻ പ്രസിഡന്റ് @drpezeshkian-മായി സംസാരിച്ചു. നിലവിലെ സാഹചര്യം ഞങ്ങൾ വിശദമായി ചർച്ച ചെയ്തു. സമീപകാല സംഘർഷങ്ങളിൽ അഗാധമായ ആശങ്ക രേഖപ്പെടുത്തുന്നു. സംഘർഷം അടിയന്തിരമായി ലഘൂകരിക്കുന്നതിനുള്ള മാർഗമായി, സംഭാഷണത്തിനും നയതന്ത്രത്തിനും ഊന്നൽ നൽകണമെന്നും ഇത് മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ വേഗത്തിൽ പുനഃസ്ഥാപിക്കാനുള്ള വഴിയാണെന്നും ഞങ്ങൾ ആവർത്തിച്ചു.”

 

 

-NK-

(Release ID: 2138699)