പ്രധാനമന്ത്രിയുടെ ഓഫീസ്
ജി7 ഉച്ചകോടിയിൽ ദക്ഷിണാഫ്രിക്കയിലെയും ബ്രസീലിലെയും പ്രസിഡന്റുമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
പരസ്പര മുൻഗണനകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഗ്ലോബൽ സൗത്ത് നേതാക്കളുമായി സംവദിച്ച് പ്രധാനമന്ത്രി
Posted On:
18 JUN 2025 3:05PM by PIB Thiruvananthpuram
2025 ജൂൺ 17 ന് കാനഡയിലെ കനനാസ്കിസിൽ നടന്ന ജി7 ഉച്ചകോടിയിൽ ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക് പ്രസിഡന്റ് സിറിൽ റാമഫോസ, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ എന്നിവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രധാനപ്പെട്ടതും ഹൃദയംഗമവുമായ സംഭാഷണങ്ങൾ നടത്തി. ഗ്ലോബൽ സൗത്തിന്റെ ലക്ഷ്യത്തിനായി പോരാടുന്നതിനുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധത അദ്ദേഹം വീണ്ടും ഉറപ്പിച്ചു.
എക്സിൽ ബ്രസീൽ പ്രസിഡന്റിന്റെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:
"രണ്ട് പ്രിയ സുഹൃത്തുക്കളായ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് റാമഫോസ, ബ്രസീൽ പ്രസിഡന്റ് ലുല എന്നിവരുമായി മികച്ച സംഭാഷണങ്ങൾ നടത്തി. ഗ്ലോബൽ സൗത്തിന് പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതിലുള്ള നമ്മുടെ പ്രതിബദ്ധത അചഞ്ചലമാണ്. മെച്ചപ്പെട്ടത് കെട്ടിപ്പടുക്കാൻ ആവശ്യമായതെല്ലാം ചെയ്യാൻ ഞങ്ങൾ ഒരുപോലെ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു."
***
NK
(Release ID: 2137288)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada