പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ചെനാബ് റെയിൽ പാലത്തിന് മുകളിൽ ത്രിവർണ്ണ പതാക ഉയർന്നു പറക്കുന്നു: പ്രധാനമന്ത്രി.

Posted On: 06 JUN 2025 2:59PM by PIB Thiruvananthpuram

ചെനാബ് റെയിൽ പാലത്തിൽ ത്രിവർണ്ണ പതാക ഉയർത്തിയത്  ചരിത്ര നിമിഷമാണെന്ന്   പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ അഭിമാനത്തിന്റെ ഒരു നിമിഷമാണിതെന്നും, ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ പോലും ഭാവിയിലേക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യയുടെ വളരുന്ന കഴിവിന്റെ തെളിവാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.


തന്റെ എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി ഇപ്രകാരം കുറിച്ചു

"ചെനാബ് റെയിൽ പാലത്തിന് മുകളിലൂടെ ത്രിവർണ്ണ പതാക ഉയർന്നു പറക്കുന്നു! 

ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ ഭാവിയെ മുൻനിർത്തിയുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യയുടെ വളർന്നുവരുന്ന കഴിവിനെ ഈ പാലം,  പ്രതിഫലിപ്പിക്കുന്നു. സ്വപ്നവും നിർവ്വഹണവും സുഗമമായി സംയോജിപ്പിച്ചതിന്റെ ഏറ്റവും അഭിമാനകരമായ ഒരു ഉദാഹരണമാണ് ഇത്"

***

NK


(Release ID: 2134518)