പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജി.പി.ഡി.ആർ.ആർ. 2025-ൽ ആഗോള ദുരന്ത പ്രതിരോധത്തിനും പൊതുജനാരോഗ്യത്തിനുമുള്ള പ്രതിബദ്ധത ഇന്ത്യ ആവർത്തിച്ചു


ജി20, ലോകാരോഗ്യ സംഘടന, എ. യു. എന്നിവയുമായി ജി.പി.ഡി.ആർ.ആർ. 2025-ൽ ഡോ. പി. കെ. മിശ്ര സംഭാഷണത്തിലേർപ്പെട്ടു

Posted On: 05 JUN 2025 8:27PM by PIB Thiruvananthpuram

ജനീവയിൽ ഇന്ന് നടന്ന ഗ്ലോബൽ പ്ലാറ്റ്ഫോം ഫോർ ഡിസാസ്റ്റർ റിസ്‌ക് റിഡക്ഷൻ (ജി.പി.ഡിആർ.ആർ.) 2025-ന്റെ ഭാഗമായുള്ള ജി20 ദുരന്ത സാദ്ധ്യത ലഘൂകരിക്കൽ (ഡി.ആർ.ആർ.) കർമ്മസമിതി വട്ടമേശ സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി. കെ. മിശ്ര പങ്കെടുത്തു. ചർച്ചകൾക്കിടെ, വികസന അനിവാര്യതകൾക്കൊപ്പം സാമ്പത്തിക ശേഷി പ്രയോജനപ്പെടുത്തികൊണ്ട് ആഗോള ദുരന്ത സാദ്ധ്യത ലഘൂകരിക്കൽ ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ജി20ക്കുള്ള നിർണായക പങ്കിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താനും ആഗോള വെല്ലുവിളികൾക്കെതിരെ കൂട്ടായ പ്രതിരോധശേഷി വളർത്താനും അദ്ദേഹം ആഹ്വാനം ചെയ്തു.

പ്രതിരോധശേഷിയുള്ള ഭാവിയ്ക്കായി അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഡോ. മിശ്ര ലോക പരിസ്ഥിതി ദിനമായ ഇന്ന്, ആവർത്തിച്ച് സ്ഥിരീകരിച്ചു. എ.യു. കമ്മീഷണർ ശ്രീ. മോസസ് വിലാകട്ടിയുടെയും ഫ്രാൻസ് ഒ.എൻ.യു. ജനീവയിൽ നിന്നുള്ള സി.ഡി.ആർ.ഐ. കോ-ചെയർ പ്രതിനിധിയുടെയും സാന്നിദ്ധ്യത്തിൽ പ്രതിരോധശേഷിയുള്ള ദുരന്തപ്രതിരോധ അടിസ്ഥാനസൗകര്യ കൂട്ടായ്മയുടെ (കോയലിഷൻ ഫോർ ഡിസാസ്റ്റർ റെസിലന്റ് ഇൻഫ്രാസ്ട്രക്ചർ- സി.ഡി.ആർ.ഐ.) പുതിയ അംഗമായി ആഫ്രിക്കൻ യൂണിയനെ (എ.യു.) അദ്ദേഹം സ്വാഗതം ചെയ്തു. ഇന്ത്യ ആദ്ധ്യക്ഷം വഹിച്ചിരുന്ന 2023-ൽ ജി-20യിലെ സ്ഥിരാംഗമായി എ.യുവിനെ ഉൾപ്പെടുത്തിയ ചരിത്രപരമായ തീരുമാനത്തിന്റെ തുടർച്ചയാണ് ഈ നാഴികക്കല്ല്.

ജനീവയിലെ ജി.പി.ഡി.ആർ.ആർ. യോഗത്തിനിടയിൽ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ.) ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസുമായും ഡോ. മിശ്ര കൂടിക്കാഴ്ച നടത്തി. ആഗോള പൊതുജനാരോഗ്യ കാര്യങ്ങളിൽ ലോകാരോഗ്യ സംഘടനയുമായുള്ള ഇന്ത്യയുടെ സഹകരണത്തെക്കുറിച്ച് അവർ ചർച്ച ചെയ്തു. 2025 ഡിസംബറിൽ ന്യൂഡൽഹിയിൽ നടക്കുന്ന ലോകാരോഗ്യ സംഘടനയുടെ രണ്ടാം ആഗോള പരമ്പരാഗത വൈദ്യശാസ്ത്ര ഉച്ചകോടിയ്ക്കുള്ള ഇന്ത്യയുടെ പിന്തുണ ആവർത്തിച്ച ശ്രീ മിശ്ര, ഗുജറാത്ത് ജാംനഗറിലെ ലോകാരോഗ്യ സംഘടനയുടെ ആഗോള പരമ്പരാഗത വൈദ്യശാസ്ത്ര കേന്ദ്രത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ച് സ്ഥിരീകരിക്കുകയും ചെയ്തു.

 

 

***

SK


(Release ID: 2134467)