ആഭ്യന്തരകാര്യ മന്ത്രാലയം
ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ മാർഗനിർദേശപ്രകാരം കേന്ദ്ര സായുധ പൊലീസ് സേനയിലും അസം റൈഫിൾസിലും ഓഫീസർ റാങ്കിന് താഴെയുള്ള ഉദ്യോഗസ്ഥർക്ക് ആദരസൂചകമായി വിരമിക്കൽ ദിവസം ഒരു പദവി ഉയര്‍ത്തി ഓണററി റാങ്ക് നൽകാൻ സുപ്രധാന തീരുമാനവുമായി ആഭ്യന്തര മന്ത്രാലയം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെടുത്ത ചരിത്രപരമായ തീരുമാനം കോൺസ്റ്റബിൾ മുതല്‍ സബ്-ഇൻസ്പെക്ടർ വരെ റാങ്കുകളില്‍നിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ ആത്മാഭിമാനവും മനോവീര്യവും വർധിപ്പിക്കുന്നു
സിഎപിഎഫുകളിലെയും അസം റൈഫിൾസിലെയും കോൺസ്റ്റബിൾ മുതൽ സബ്-ഇൻസ്പെക്ടർ വരെ പദവികളില്‍ ദീർഘകാല പ്രശംസനീയ സേവനത്തിന് ശേഷം വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് അവസാന സേവന ദിനം ആദരസൂചകമായി സാമ്പത്തിക - പെൻഷൻ ആനുകൂല്യങ്ങളില്ലാതെ ഒരു പദവി ഉയർന്ന ഓണററി റാങ്ക് നൽകും
Posted On:
29 MAY 2025 6:25PM by PIB Thiruvananthpuram

കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ മാർഗനിർദേശപ്രകാരം കേന്ദ്ര സായുധ പോലീസ് സേനയിലെയും (സിഎപിഎഫ്) അസം റൈഫിൾസിലെയും (എആര്‍) ഓഫീസർ റാങ്കിന് താഴെയുള്ള ഉദ്യോഗസ്ഥർക്ക് അവരുടെ വിരമിക്കൽ ദിവസം ആദരസൂചകമായി ഒരു പദവി ഉയർന്ന ഓണററി റാങ്ക് നൽകാൻ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) സുപ്രധാന തീരുമാനമെടുത്തു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കൈക്കൊണ്ട ചരിത്രപരമായ ഈ തീരുമാനം കോൺസ്റ്റബിൾ മുതല്‍ സബ്-ഇൻസ്പെക്ടർ വരെ റാങ്കുകളില്‍നിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ ആത്മാഭിമാനവും മനോവീര്യവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. പദ്ധതി പ്രകാരം ദീർഘകാല പ്രശംസനീയ സേവനത്തിന് ശേഷം വിരമിക്കുന്ന കേന്ദ്ര സായുധ പോലീസ് സേനയിലെയും (സിഎപിഎഫ്) അസം റൈഫിൾസിലെയും ഓഫീസർ റാങ്കിന് താഴെയുള്ള ഉദ്യോഗസ്ഥർക്ക് (കോൺസ്റ്റബിൾ മുതൽ സബ്-ഇൻസ്പെക്ടർ വരെ) അവസാന സേവന ദിനം ആദരസൂചകമായി സാമ്പത്തിക - പെൻഷൻ ആനുകൂല്യങ്ങളില്ലാതെ ഒരു പദവി ഉയർന്ന റാങ്ക് നൽകും.
ഓണററി റാങ്ക് നൽകുന്നതിനുള്ള പ്രധാന യോഗ്യതാ മാനദണ്ഡങ്ങളും നിയമങ്ങളും വ്യവസ്ഥകളും ഇവയാണ്:
യോഗ്യതാ മാനദണ്ഡങ്ങൾ
-
വിരമിക്കുന്ന സമയത്ത് ഉദ്യോഗസ്ഥർ എല്ലാ സ്ഥാനക്കയറ്റ മാനദണ്ഡങ്ങളും പാലിക്കണം.
-
ഉദ്യോഗസ്ഥർക്ക് മികച്ചതും കുറ്റമറ്റതുമായ സേവന രേഖ ഉണ്ടായിരിക്കണം.
-
അവസാന 5 വർഷത്തെ ഉദ്യോഗസ്ഥരുടെ എപിഎആര്‍ (വാർഷിക പ്രകടന വിലയിരുത്തൽ റിപ്പോർട്ട്) കുറഞ്ഞത് 'മികച്ചത്’ വിഭാഗത്തില്‍ ആയിരിക്കണം.
-
അവസാന 5 വർഷത്തിനിടയിൽ ഉദ്യോഗസ്ഥര്‍ക്ക് വലിയ ശിക്ഷകളൊന്നും ലഭിച്ചിട്ടുണ്ടാവരുത്.
-
ഉദ്യോഗസ്ഥരുടെ സത്യസന്ധത സംശയാതീതമായിരിക്കണം.
-
വകുപ്പ്തല അന്വേഷണത്തിന്റെയും വിജിലൻസിന്റെയും (ഡിഇ/വിജിലൻസ്) അനുമതി നിർബന്ധം.
നിബന്ധനകളും വ്യവസ്ഥകളും
-
ബന്ധപ്പെട്ട കമാൻഡിംഗ് ഓഫീസറുടെ ശിപാർശ പ്രകാരമാണ് ഓണററി റാങ്ക് നൽകുന്നത്.
-
ഉദ്യോഗസ്ഥരുടെ വിരമിക്കൽ ദിവസം ഓണററി റാങ്ക് നൽകും.
-
പ്രസ്തുത ഓണററി റാങ്കിനൊപ്പം സാമ്പത്തിക - പെൻഷൻ ആനുകൂല്യങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല.
-
ഉദ്യോഗസ്ഥരുൾപ്പെടുന്ന വിഭാഗത്തിൽ നൽകേണ്ട റാങ്ക് നിലവിലുണ്ടെങ്കിൽ മാത്രമാണ് ഓണററി റാങ്ക് നൽകുക.
-
ഓണററി റാങ്ക് ഉദ്യോഗസ്ഥര്‍ക്കിടയിലെ സീനിയോറിറ്റിയെ ബാധിക്കില്ല.
കേന്ദ്ര സായുധ പോലീസ് സേനയിലെയും (സിഎപിഎഫ്) അസം റൈഫിൾസിലെയും (എആര്‍) യോഗ്യരായ ഉദ്യോഗസ്ഥർക്ക് ഇനിപ്പറയുന്ന രീതിയിൽ ഓണററി റാങ്കുകൾ നൽകും:
കേന്ദ്ര സായുധ പോലീസ് സേനകൾ (സിഎപിഎഫ്)
|
അസം റൈഫിൾസ് (എആര്‍)
|
വിരമിച്ച റാങ്ക്
|
ഓണററി റാങ്ക്
|
വിരമിച്ച റാങ്ക്
|
ഓണററി റാങ്ക്
|
കോൺസ്റ്റബിൾ
|
ഹെഡ് കോൺസ്റ്റബിൾ
|
റൈഫിൾമാൻ
|
ഹവിൽദാർ
|
ഹെഡ് കോൺസ്റ്റബിൾ
|
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ
|
ഹവിൽദാർ
|
വാറണ്ട് ഓഫീസർ
|
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ
|
സബ് ഇൻസ്പെക്ടർ
|
വാറണ്ട് ഓഫീസർ
|
നായിബ് സുബേദാർ
|
സബ് ഇൻസ്പെക്ടർ
|
ഇൻസ്പെക്ടർ
|
നായിബ് സുബേദാർ
|
സുബേദാർ
|
(Release ID: 2132542)