പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ എൻ.ടി. രാമറാവുവിന് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
प्रविष्टि तिथि:
28 MAY 2025 9:41AM by PIB Thiruvananthpuram
ശ്രീ എൻ.ടി. രാമറാവുവിന്റെ ജന്മവാർഷികമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. "സമൂഹത്തെ സേവിക്കുന്നതിനും ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് അദ്ദേഹം പരക്കെ ആരാധിക്കപ്പെടുന്നു", ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"എൻടിആർ ഗാരുവിന്റെ ജന്മവാർഷികത്തിൽ ഞാൻ അദ്ദേഹത്തിന് ആദരം അർപ്പിക്കുന്നു. സമൂഹത്തെ സേവിക്കുന്നതിനും ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ വ്യാപകമായി പ്രശംസിക്കപ്പെട്ടു. അദ്ദേഹത്തിന്റെ സിനിമാറ്റിക് സൃഷ്ടികളും പ്രേക്ഷകരെ ആകർഷിക്കുന്നത് തുടരുന്നു. നാമെല്ലാവരും അദ്ദേഹത്തിൽ നിന്ന് ആഴത്തിൽ പ്രചോദനം ഉൾക്കൊണ്ടവരാണ്.
എന്റെ സുഹൃത്ത് ചന്ദ്രബാബു നായിഡു ഗാരുവിന്റെ നേതൃത്വത്തിലുള്ള ആന്ധ്രാപ്രദേശിലെ എൻഡിഎ ഗവണ്മെൻ്റ് എൻടിആറിന്റെ ദർശനം നിറവേറ്റുന്നതിനായി പ്രവർത്തിക്കുന്നു."
***
SK
(रिलीज़ आईडी: 2131873)
आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada