വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
വിദേശകാര്യ സെക്രട്ടറി ശ്രീ വിക്രം മിസ്രിയുടെ വാഷിംഗ്ടൺ ഡി.സി. സന്ദർശനം (മെയ് 27 - 29, 2025)
Posted On:
26 MAY 2025 6:58PM by PIB Thiruvananthpuram
വിദേശകാര്യ സെക്രട്ടറി ശ്രീ വിക്രം മിസ്രി 2025 മെയ് 27 മുതൽ 29 വരെ യുഎസ്എയിലെ വാഷിംഗ്ടൺ ഡി.സി. സന്ദർശിക്കും. യുഎസ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി അവിടെ അദ്ദേഹം കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി 2025 ഫെബ്രുവരിയിൽ നടത്തിയ അമേരിക്കൻ സന്ദർശനത്തിന്റെ തുടർച്ചയായാണ് ഈ സന്ദർശനം. അന്ന് 21-ാം നൂറ്റാണ്ടിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക പങ്കാളിത്തത്തിനുള്ള അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും , മെച്ചപ്പെടുത്തിയ വാണിജ്യ& സാങ്കേതികവിദ്യയ്ക്കും വേണ്ടിയുള്ള സംരംഭമായ ഇന്ത്യ-യുഎസ് കോംപാക്ട് പദ്ധതി (Catalysing Opportunities for Military Partnership, Accelerated Commerce & Technology) സമാരംഭിച്ചിരുന്നു.
****************
(Release ID: 2131495)