വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇന്ത്യയിൽ നിന്നുള്ള സർവകക്ഷി പ്രതിനിധി സംഘത്തിന്റെ കുവൈറ്റ് സന്ദർശനം (2025 മെയ് 26-27)
Posted On:
25 MAY 2025 3:18PM by PIB Thiruvananthpuram
ന്യൂഡൽഹി, 25 മെയ് 2025
പാർലമെന്റ് അംഗം ശ്രീ ബൈജയന്ത് ജയ് പാണ്ഡയുടെ നേതൃത്വത്തിൽ, പാർലമെന്റ് അംഗങ്ങൾ, മുൻ മന്ത്രി, മുൻ വിദേശകാര്യ സെക്രട്ടറി എന്നിവരടങ്ങുന്ന ഇന്ത്യയിൽ നിന്നുള്ള സർവകക്ഷി സംഘം 2025 മെയ് 26 മുതൽ 27 വരെ കുവൈറ്റ് സന്ദർശിക്കും. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ഏകീകൃതവും അചഞ്ചലവുമായ നിലപാട് ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയുള്ള നയതന്ത്ര ഇടപെടലിന്റെ ഭാഗമാണിത്.
പ്രതിനിധി സംഘത്തിലെ അംഗങ്ങൾ താഴെപ്പറയുന്നവരാണ്:
i) ശ്രീ. ബൈജയന്ത് ജയ് പാണ്ഡ, പാർലമെന്റ് അംഗം, ലോക് സഭ; മുൻ പാർലമെന്റ് അംഗം (രാജ്യസഭ)
ii) ഡോ. നിഷികാന്ത് ദുബെ, പാർലമെന്റ് അംഗം (ലോകസഭ), ആശയവിനിമയ, വിവര സാങ്കേതിക സമിതി ചെയർമാൻ
iii) ശ്രീമതി.എസ് ഫങ്‌നോൻ കോന്യാക്, പാർലമെൻ്റ് അംഗം (രാജ്യസഭ), നാഗാലാൻഡിൽ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത.
iv) ശ്രീമതി. രേഖ ശർമ്മ, പാർലമെൻ്റ് അംഗം (രാജ്യസഭ), ദേശീയ വനിതാ കമ്മീഷൻ്റെ മുൻ ദേശീയ അധ്യക്ഷ
v) ശ്രീ. അസദുദ്ദീൻ ഒവൈസി, പാർലമെൻ്റ് അംഗം (ലോക്‌സഭ), ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ പ്രസിഡൻ്റ്
vi) ശ്രീ. സത്നാം സിംഗ് സന്ധു, ബഹുമാനപ്പെട്ട പാർലമെൻ്റ് അംഗം (രാജ്യസഭ), സ്ഥാപക ചാൻസലർ, ചണ്ഡീഗഡ് സർവകലാശാല
vii) ശ്രീ. ഗുലാം നബി ആസാദ്, മുൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി, മുൻ മുഖ്യമന്ത്രി, മുൻ പാർലമെൻ്റ് അംഗം (രാജ്യസഭ),
viii) ശ്രീ. ഹർഷ് വർധൻ ശ്രിംഗ്ല, മുൻ വിദേശകാര്യ സെക്രട്ടറി, അമേരിക്ക, ബംഗ്ലാദേശ്, തായ്‌ലൻഡ് എന്നിവിടങ്ങളിലെ മുൻ അംബാസഡർ
പര്യടനവേളയിൽ, പ്രതിനിധി സംഘം കുവൈറ്റ് ഗവൺമെന്റിലെ മുതിർന്ന വിശിഷ്ട വ്യക്തികൾ, സിവിൽ സമൂഹത്തിലെ പ്രമുഖർ, സ്വാധീനം ചെലുത്തുന്നവർ, ചിന്തകർ, മാധ്യമങ്ങൾ, ഇന്ത്യൻ പ്രവാസികളുടെ ഒരു വിഭാഗം എന്നിവരുമായി സംവദിക്കും.
****************
(Release ID: 2131147)