പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡോ. എം.ആർ. ശ്രീനിവാസന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 20 MAY 2025 1:47PM by PIB Thiruvananthpuram

ഇന്ത്യയുടെ ആണവോർജ്ജ പദ്ധതി രം​ഗത്തെ അതികായനായ ഡോ. എം. ആർ. ശ്രീനിവാസന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചിച്ചു.

എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:

“ഇന്ത്യയുടെ ആണവോർജ്ജ പദ്ധതി രം​ഗത്തെ അതികായനായ ഡോ. എം. ആർ. ശ്രീനിവാസന്റെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ട്. നിർണായകമായ ആണവ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച നിർണായക പങ്ക് ഊർജ്ജ മേഖലയിൽ നമ്മുടെ സ്വാശ്രയത്വത്തിന് അടിത്തറ പാകി. ആണവോർജ്ജ കമ്മീഷന് നൽകിയ പ്രചോദനാത്മകമായ നേതൃത്വത്താൽ അദ്ദേഹം ഓർമ്മിക്കപ്പെടുന്നു. ശാസ്ത്രീയ പുരോഗതി കൈവരിക്കുന്നതിനും നിരവധി യുവ ശാസ്ത്രജ്ഞർക്ക് മാർഗനിർദേശം നൽകുന്നതിനും ഇന്ത്യ എപ്പോഴും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ഈ ദുഃഖകരമായ സമയത്ത് എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പമുണ്ട്. ഓം ശാന്തി.”

***

SK


(Release ID: 2129856)