പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

എൻഎക്സ്ടി (NXT) കോൺക്ലേവിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

Posted On: 01 MAR 2025 2:03PM by PIB Thiruvananthpuram

നമസ്കാരം,

ഐടിവി നെറ്റ്‌വർക്ക് സ്ഥാപകനും പാർലമെന്റിലെ എന്റെ സഹപ്രവർത്തകനുമായ കാർത്തികേയ ശർമ്മ ജി, നെറ്റ്‌വർക്കിന്റെ മുഴുവൻ ടീമും, ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള എല്ലാ അതിഥികളേ, മറ്റ് വിശിഷ്ട വ്യക്തികളേ, മഹതികളേ, മാന്യരേ, ന്യൂസ് എക്സ് വേൾഡിന്റെ ശുഭകരമായ തുടക്കത്തിനായി ഞാൻ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു, എന്റെ ആശംസകൾ. ഇന്ന്, ഹിന്ദിയും ഇംഗ്ലീഷും ഉൾപ്പെടെ നിങ്ങളുടെ നെറ്റ്‌വർക്കിന്റെ എല്ലാ പ്രാദേശിക ചാനലുകളും ആഗോളതലത്തിലേക്ക് നീങ്ങുകയാണ്. ഇന്ന് നിരവധി ഫെലോഷിപ്പുകളും സ്കോളർഷിപ്പുകളും ആരംഭിച്ചിട്ടുണ്ട്. ഈ പരിപാടികൾക്ക് നിങ്ങൾക്കെല്ലാവർക്കും ഞാൻ ആശംസകൾ നേരുന്നു.

സുഹൃത്തുക്കളേ,

ഇത്തരം മാധ്യമ പരിപാടികളിൽ ഞാൻ മുമ്പും പങ്കെടുത്തിട്ടുണ്ട്, എന്നാൽ ഇന്ന് നിങ്ങൾ ഒരു പുതിയ പ്രവണത സൃഷ്ടിച്ചതായി എനിക്ക് തോന്നുന്നു, ഇതിന് നിങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. ഇത്തരം മാധ്യമ പരിപാടികൾ നമ്മുടെ രാജ്യത്ത് നടക്കാറുണ്ട്, അത് തുടരുന്ന ഒരു പാരമ്പര്യമാണ്. അതിൽ ചില സാമ്പത്തിക വിഷയങ്ങളുണ്ട്, അത് എല്ലാവർക്കും പ്രയോജനകരമായ കാര്യമാണ്, പക്ഷേ നിങ്ങളുടെ നെറ്റ്‌വർക്ക് അതിന് ഒരു പുതിയ മാനം നൽകി. മാനദണ്ഡത്തിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് നിങ്ങൾ ഒരു പുതിയ മാതൃകയിൽ പ്രവർത്തിച്ചു. വിവിധ മാധ്യമ സ്ഥാപനങ്ങൾ സംഘടിപ്പിച്ച മുൻ ഉച്ചകോടികൾ നേതൃകേന്ദ്രീകൃതമായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു,ഇന്നലെ മുതൽ ഞാൻ കേട്ടുകൊണ്ടിരിക്കുന്ന ഈ ഉച്ചകോടി നയകേന്ദ്രീകൃതമാണെന്നതിൽ എനിക്ക് സന്തോഷമുണ്ട്, നയങ്ങൾ ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. നടന്ന മിക്ക പരിപാടികളും ഭൂതകാലത്തിന്റെ അടിസ്ഥാനത്തിൽ വർത്തമാനകാലത്തിൽ ജീവിക്കുന്നതിനെക്കുറിച്ചായിരുന്നു. നിങ്ങളുടെ ഉച്ചകോടി ഭാവിക്കായി സമർപ്പിച്ചിരിക്കുന്നതായി ഞാൻ കാണുന്നു. ഞാൻ കണ്ടതോ ഞാൻ പങ്കെടുത്തതോ ആയ അത്തരം എല്ലാ പരിപാടികളിലും, വിവാദങ്ങൾക്ക് പ്രാധാന്യം കൂടുതലായിരുന്നുവെന്ന് ഞാൻ കണ്ടിട്ടുണ്ട്, ഇവിടെ സംഭാഷണത്തിന്റെ പ്രാധാന്യം കൂടുതലാണ്. ഞാൻ പങ്കെടുത്ത എല്ലാ പരിപാടികളും ഒരു ചെറിയ മുറിയിലാണ് നടന്നതെന്നും അവയിൽ ഓരോന്നിനും അവരുടേതായ ആളുകളുണ്ടായിരുന്നെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഒരു മാധ്യമ സ്ഥാപനം സംഘടിപ്പിച്ച ഇത്രയും വലിയൊരു പരിപാടിക്ക് എല്ലാ മേഖലകളിൽ നിന്നുമുള്ള ആളുകളും ഇവിടെ സന്നിഹിതരായിരിക്കുന്നു എന്നത് തന്നെ വലിയ ഒരു കാര്യമാണ്. മറ്റ് മാധ്യമ പ്രവർത്തകർക്ക് ഇവിടെ നിന്ന് ഒരു മസാലയും (സ്കൂപ്പ്) ലഭിക്കാൻ സാധ്യതയില്ല, പക്ഷേ രാജ്യത്തിന് ധാരാളം പ്രചോദനം ലഭിക്കും, കാരണം ഇവിടെ വരുന്ന ഓരോ വ്യക്തിയുടെയും ചിന്തകൾ രാജ്യത്തെ പ്രചോദിപ്പിക്കുന്ന ചിന്തകളായിരിക്കും. വരും ദിവസങ്ങളിൽ മറ്റ് മാധ്യമ സ്ഥാപനങ്ങളും ഈ പ്രവണത, ഈ മാതൃക, അവരുടേതായ രീതിയിൽ സ്വീകരിക്കുകയും അത് നൂതനമാക്കുകയും കുറഞ്ഞത് ആ ചെറിയ മുറിയിൽ നിന്ന് പുറത്തുവരുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.


സുഹൃത്തുക്കളേ,

ഇന്ന് ലോകം മുഴുവൻ 21-ാം നൂറ്റാണ്ടിലെ ഇന്ത്യയെ ഉറ്റുനോക്കുകയാണ്, ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നു, ഇന്ത്യയെ അറിയാൻ ആഗ്രഹിക്കുന്നു. ഇന്ന് ഇന്ത്യ ലോകത്തിലെ പോസിറ്റീവ് വാർത്തകൾ തുടർച്ചയായി സൃഷ്ടിക്കപ്പെടുന്ന രാജ്യമാണ്. വാർത്തകൾ നിർമ്മിക്കേണ്ട ആവശ്യമില്ല, എല്ലാ ദിവസവും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കപ്പെടുന്നു, പുതിയ എന്തെങ്കിലും സംഭവിക്കുന്നു. ഫെബ്രുവരി 26 ന്, പ്രയാഗ്‌രാജിൽ ഐക്യത്തിന്റെ മഹാ കുംഭമേള സമാപിച്ചു. ഒരു താൽക്കാലിക നഗരത്തിൽ, ഒരു താൽക്കാലിക ക്രമീകരണത്തിൽ, കോടിക്കണക്കിന് ആളുകൾ നദിയുടെ തീരത്ത് എങ്ങനെ എത്തി, നൂറുകണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച് പുണ്യസ്നാനം ചെയ്ത ശേഷം വികാരഭരിതരായി എന്ന് കണ്ട് ലോകം മുഴുവൻ അത്ഭുതപ്പെടുന്നു. ഇന്ന് ലോകം ഇന്ത്യയുടെ സംഘാടന, നൂതനാശയ കഴിവുകൾ കാണുന്നു. സെമികണ്ടക്ടറുകൾ മുതൽ വിമാനവാഹിനിക്കപ്പലുകൾ വരെ എല്ലാം നമ്മൾ ഇവിടെയാണ് നിർമ്മിക്കുന്നത്. ഇന്ത്യയുടെ ഈ വിജയത്തെക്കുറിച്ച് വിശദമായി അറിയാൻ ലോകം ആഗ്രഹിക്കുന്നു. ഈ ന്യൂസ് എക്സ് വേൾഡ് തന്നെ ഒരു വലിയ അവസരമാണെന്ന് ഞാൻ കരുതുന്നു.

സുഹൃത്തുക്കളേ,

ഏതാനും മാസങ്ങൾക്ക് മുമ്പ്, ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് നടത്തി. 60 വർഷത്തിനുശേഷം, തുടർച്ചയായി മൂന്നാം തവണയും ഇന്ത്യയിൽ ഒരു ഗവണ്മെൻ്റ് അധികാരത്തിൽ തിരിച്ചെത്തി. കഴിഞ്ഞ 11 വർഷത്തിനിടയിൽ ഇന്ത്യ നേടിയ നിരവധി നേട്ടങ്ങളാണ് ഈ പൊതുജന വിശ്വാസത്തിന്റെ അടിസ്ഥാനം. നിങ്ങളുടെ പുതിയ ചാനൽ ഇന്ത്യയുടെ യഥാർത്ഥ കഥകൾ ലോകത്തിന് മുന്നിൽ എത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരു നിറവും ചേർക്കാതെ, നിങ്ങളുടെ ആഗോള ചാനൽ ഇന്ത്യയുടെ ചിത്രം അതേപടി കാണിക്കും, ഞങ്ങൾക്ക് ചമയങ്ങൾ ആവശ്യമില്ല.

സുഹൃത്തുക്കളേ,

വർഷങ്ങൾക്ക് മുമ്പ്, വോക്കൽ ഫോർ ലോക്കൽ, ലോക്കൽ ഫോർ ഗ്ലോബൽ (പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ആഹ്വാനം) എന്നിവയുടെ ദർശനം ഞാൻ രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ചിരുന്നു. ഇന്ന് ഈ ദർശനം യാഥാർത്ഥ്യമാകുന്നത് നമ്മൾ കാണുന്നു. ഇന്ന് നമ്മുടെ ആയുഷ് ഉൽപ്പന്നങ്ങളും യോഗയും പ്രാദേശികതയിൽ നിന്ന് ആഗോളമായി മാറിയിരിക്കുന്നു. ലോകത്തെവിടെ പോയാലും, യോഗ അറിയുന്ന ഒരാളെ നിങ്ങൾ കണ്ടെത്തും, എന്റെ സുഹൃത്ത് ടോണി ഇവിടെ ഇരിക്കുന്നു, അദ്ദേഹം ഒരു ദൈനംദിന യോഗാ പരിശീലകനാണ്. ഇന്ന്, ഇന്ത്യയുടെ സൂപ്പർഫുഡ്, നമ്മുടെ മഖാന, പ്രാദേശികതയിൽ നിന്ന് ആഗോളതയിലേക്ക് പോകുന്നു. ഇന്ത്യയിലെ മില്ലറ്റുകൾ - ശ്രീഅന്നയും ലോക്കലിൽ നിന്ന് ആഗോള തലത്തിലേക്ക് പോകുന്നു. എന്റെ സുഹൃത്ത് ടോണി ആബട്ടിന് ഡൽഹി ഹാട്ടിൽ നിന്ന് ഇന്ത്യൻ മില്ലറ്റ് വിഭവങ്ങളെ കുറിച്ച് നേരിട്ട് പരിചയമുണ്ടെന്ന് ഞാൻ മനസ്സിലാക്കി, അദ്ദേഹത്തിന് മില്ലറ്റ് വിഭവങ്ങൾ വളരെ ഇഷ്ടപ്പെട്ടു, ഇത് കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി.

സുഹൃത്തുക്കളേ,

ചീര മാത്രമല്ല, ഇന്ത്യയിലെ മഞ്ഞളും പ്രാദേശികതയിൽ നിന്ന് ആഗോളതലത്തിലേക്ക് എത്തിയിരിക്കുന്നു, ലോകത്തിലെ മഞ്ഞളിന്റെ 60 ശതമാനത്തിലധികവും ഇന്ത്യയാണ് വിതരണം ചെയ്യുന്നത്. ഇന്ത്യയുടെ കാപ്പി പ്രാദേശികതയിൽ നിന്ന് ആഗോളതലത്തിലേക്ക് പോയി, ഇന്ത്യ ലോകത്തിലെ ഏഴാമത്തെ വലിയ കാപ്പി കയറ്റുമതിക്കാരായി മാറിയിരിക്കുന്നു. ഇന്ന് ഇന്ത്യയുടെ മൊബൈലുകൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, ഇന്ത്യയിൽ നിർമ്മിക്കുന്ന മരുന്നുകൾ എന്നിവ ആഗോളതലത്തിൽ അവരുടെ സ്വത്വം സൃഷ്ടിക്കുന്നു. ഇതിനെല്ലാം പുറമേ, ഒരു കാര്യം കൂടി സംഭവിച്ചു. ഇന്ത്യ നിരവധി ആഗോള സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നു. അടുത്തിടെ ഫ്രാൻസിൽ നടക്കുന്ന എഐ ആക്ഷൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചു. ലോകത്തെ എഐ ഭാവിയിലേക്ക് കൊണ്ടുപോകുന്ന ഈ ഉച്ചകോടിയുടെ സഹ-ആതിഥേയത്വം ഇന്ത്യയ്ക്കായിരുന്നു. ഇപ്പോൾ ഇന്ത്യയ്ക്ക് അതിന് ആതിഥേയത്വം വഹിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. ഇന്ത്യ അതിന്റെ അധ്യക്ഷകാലത്ത് മികച്ച രീതിയിൽ ജി-20 ഉച്ചകോടി സംഘടിപ്പിച്ചു. ഈ ഉച്ചകോടിയിൽ, ഇന്ത്യ-മധേഷ്യ-യൂറോപ്പ് ഇടനാഴി എന്ന രൂപത്തിൽ ലോകത്തിന് ഒരു പുതിയ സാമ്പത്തിക പാത ഞങ്ങൾ നൽകി. ഗ്ലോബൽ സൗത്തിന് ഇന്ത്യ ശക്തമായ ശബ്ദം നൽകി, ദ്വീപ് രാഷ്ട്രങ്ങളെയും അവരുടെ താൽപ്പര്യങ്ങളെയും ഞങ്ങളുടെ മുൻഗണനയിലേക്ക് ബന്ധിപ്പിച്ചു. കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ ലോകത്തിന് മിഷൻ ലൈഫ് എന്ന ദർശനം നൽകിയിട്ടുണ്ട്. അതുപോലെ, അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം, ദുരന്തനിവാരണ അടിസ്ഥാനസൗകര്യങ്ങൾക്കായുള്ള കൂട്ടായ്മ
(കോയലിഷൻ ഫോർ ഡിസാസ്റ്റർ റെസിലിയന്റ് ഇൻഫ്രാസ്ട്രക്ചർ) തുടങ്ങിയ നിരവധി സംരംഭങ്ങൾ ഇന്ത്യ ആഗോളതലത്തിൽ നയിക്കുന്നുണ്ട്. ഇന്ന് ഇന്ത്യയുടെ പല ബ്രാൻഡുകളും ആഗോളതലത്തിൽ മുന്നേറുമ്പോൾ, ഇന്ത്യയുടെ മാധ്യമങ്ങളും ആഗോളതലത്തിൽ മുന്നേറുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഈ ആഗോള അവസരം അവർ മനസ്സിലാക്കുന്നു.


സുഹൃത്തുക്കളേ,

പതിറ്റാണ്ടുകളായി ലോകം ഇന്ത്യയെ അതിന്റെ ബാക്ക് ഓഫീസ് എന്നാണ് വിളിച്ചിരുന്നത്. എന്നാൽ ഇന്ന് ഇന്ത്യ ലോകത്തിന്റെ പുതിയ ഫാക്ടറിയായി മാറുകയാണ്. നമ്മൾ വെറും ഒരു തൊഴിൽ ശക്തിയായി മാറുകയല്ല, മറിച്ച് ഒരു ലോകശക്തിയായി മാറുകയാണ്! ഇന്ന്, നമ്മൾ ഒരിക്കൽ ഇറക്കുമതി ചെയ്ത വസ്തുക്കളുടെ ഒരു വളർന്നുവരുന്ന കയറ്റുമതി കേന്ദ്രമായി രാജ്യം മാറുകയാണ്. ഒരുകാലത്ത് പ്രാദേശിക വിപണിയിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന കർഷകൻ, ഇന്ന് അവന്റെ വിളകൾ ലോകമെമ്പാടും എത്തുന്നു. പുൽവാമയിലെ സ്നോ പീസ്, മഹാരാഷ്ട്രയിലെ പുരന്ദർ അത്തിപ്പഴം, കശ്മീരിലെ ക്രിക്കറ്റ് ബാറ്റുകൾ എന്നിവയുടെ ആവശ്യം ഇപ്പോൾ ലോകത്ത് വർദ്ധിച്ചുവരികയാണ്. നമ്മുടെ പ്രതിരോധ ഉൽപ്പന്നങ്ങൾ ഇന്ത്യൻ എഞ്ചിനീയറിംഗിന്റെയും സാങ്കേതികവിദ്യയുടെയും ശക്തി ലോകത്തിന് കാണിച്ചുകൊടുക്കുന്നു. ഇലക്ട്രോണിക്സ് മുതൽ ഓട്ടോമൊബൈൽ മേഖല വരെ, ലോകം നമ്മുടെ വ്യാപ്തിയും കഴിവും കണ്ടിട്ടുണ്ട്. നാം നമ്മുടെ ഉൽപ്പന്നങ്ങൾ ലോകത്തിന് നൽകുക മാത്രമല്ല, ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യ വിശ്വസനീയമായ പങ്കാളിയായി മാറുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

ഇന്ന് നമ്മൾ പല മേഖലകളിലും ഒരു നേതാവായി മാറിയിട്ടുണ്ടെങ്കിൽ, അത് വർഷങ്ങളുടെ ആലോചനാപൂർവ്വമായ കഠിനാധ്വാനം മൂലമാണ്. ഇത് സാധ്യമായത് വ്യവസ്ഥാപിത നയ തീരുമാനങ്ങൾ മൂലമാണ്. പാലങ്ങൾ അപൂർണ്ണമായിരുന്ന, റോഡുകൾ തടസ്സപ്പെട്ടിരുന്നു 10 വർഷത്തെ യാത്ര നോക്കൂ, ഇന്ന് സ്വപ്നങ്ങൾ പുതിയ വേഗതയിൽ മുന്നേറുകയാണ്. നല്ല റോഡുകൾ, മികച്ച എക്സ്പ്രസ് വേകൾ എന്നിവയാൽ യാത്രാ സമയവും ചെലവും കുറഞ്ഞു. ഇത് ലോജിസ്റ്റിക്സിന്റെ ടേൺഅറൗണ്ട് സമയം കുറയ്ക്കാൻ വ്യവസായത്തിന് അവസരം നൽകി. നമ്മുടെ ഓട്ടോമൊബൈൽ മേഖലയ്ക്ക് ഇതിൽ നിന്ന് വലിയ നേട്ടമുണ്ടായി. ഇത് വാഹനങ്ങളുടെ ആവശ്യം വർദ്ധിപ്പിച്ചു, വാഹനങ്ങളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും ഉത്പാദനം ഞങ്ങൾ പ്രോത്സാഹിപ്പിച്ചു. ഇന്ന് ലോകത്തിലെ ഒരു പ്രധാന ഓട്ടോമൊബൈൽ നിർമ്മാതാവും കയറ്റുമതിക്കാരായും ഞങ്ങൾ ഉയർന്നുവന്നിരിക്കുന്നു.

സുഹൃത്തുക്കളേ,

ഇലക്ട്രോണിക്സ് നിർമ്മാണത്തിലും സമാനമായ ഒരു മാറ്റം കാണാൻ കഴിഞ്ഞു. കഴിഞ്ഞ ദശകത്തിൽ, ആദ്യമായി 2.5 കോടിയിലധികം വീടുകളിൽ വൈദ്യുതി എത്തി. രാജ്യത്ത് വൈദ്യുതിയുടെ ആവശ്യം വർദ്ധിച്ചു, ഉൽപാദനം വർദ്ധിച്ചു, ഇത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ ആവശ്യം വർദ്ധിപ്പിച്ചു. ഡാറ്റ വിലകുറഞ്ഞച്ചപ്പോൾ, മൊബൈൽ ഫോണുകളുടെ ആവശ്യം വർദ്ധിച്ചു. മൊബൈൽ ഫോണുകളിൽ കൂടുതൽ കൂടുതൽ സേവനങ്ങൾ കൊണ്ടുവന്നതോടെ, ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപഭോഗം കൂടുതൽ വർദ്ധിച്ചു. ഈ ആവശ്യകതയെ ഒരു അവസരമാക്കി മാറ്റി, പി‌എൽ‌ഐ സ്കീമുകൾ പോലുള്ള പരിപാടികൾ ഞങ്ങൾ ആരംഭിച്ചു. ഇന്ന്, ഇന്ത്യ ഒരു പ്രധാന ഇലക്ട്രോണിക്സ് കയറ്റുമതിക്കാരായി മാറിയിരിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ന് ഇന്ത്യയ്ക്ക് വളരെ വലിയ ലക്ഷ്യങ്ങൾ വെക്കാൻ കഴിയും, അവ നേടിയെടുക്കുകയും ചെയ്യുന്നു, അതിനാൽ ഇതിന്റെ കാതലായ ഒരു പ്രത്യേക മന്ത്രമുണ്ട്. ഈ മന്ത്രം - മിനിമം ഗവൺമെന്റ്, പരമാവധി ഭരണം. കാര്യക്ഷമവും ഫലപ്രദവുമായ ഭരണത്തിന്റെ മന്ത്രമാണിത്. അതായത് ഗവണ്മെൻ്റിൻ്റെ ഇടപെടലില്ല, ഗവണ്മെൻ്റിൻ്റെ സമ്മർദ്ദമില്ല. ഞാൻ നിങ്ങൾക്ക് ഒരു രസകരമായ ഉദാഹരണം തരാം. കഴിഞ്ഞ ദശകത്തിൽ, പ്രാധാന്യം നഷ്ടപ്പെട്ട 1500 ഓളം നിയമങ്ങൾ ഞങ്ങൾ നിർത്തലാക്കിയിട്ടുണ്ട്. 1500 നിയമങ്ങൾ നിർത്തലാക്കുന്നത് വളരെ പ്രധാനമാണ്. ഈ നിയമങ്ങളിൽ പലതും ബ്രിട്ടീഷ് ഭരണകാലത്താണ് നിർമ്മിച്ചത്. ഇപ്പോൾ ഞാൻ നിങ്ങളോട് ഒരു കാര്യം പറയാം, നാടക പ്രകടന നിയമം (ഡ്രമാറ്റിക് പെർഫോമൻസ് ആക്ട്) എന്നൊരു നിയമം ഉണ്ടായിരുന്നു എന്ന് കേൾക്കുമ്പോൾ നിങ്ങൾ അത്ഭുതപ്പെടും, ഈ നിയമം 150 വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ്, അക്കാലത്ത് ബ്രിട്ടീഷുകാർ നാടകകല അന്നത്തെ ഗവണ്മെൻ്റിനെതിരെ ഉപയോഗിക്കരുതെന്ന് ആഗ്രഹിച്ചു. പൊതുസ്ഥലത്ത് 10 പേർ നൃത്തം ചെയ്യുന്നത് കണ്ടെത്തിയാൽ അവരെ അറസ്റ്റ് ചെയ്യാമെന്ന് ഈ നിയമത്തിൽ ഒരു വ്യവസ്ഥ ഉണ്ടായിരുന്നു. രാജ്യം സ്വാതന്ത്ര്യം നേടിയതിന് ശേഷവും ഈ നിയമം 75 വർഷത്തേക്ക് തുടർന്നു. അതായത്, ഒരു വിവാഹ ഘോഷയാത്ര നടക്കുകയും 10 പേർ നൃത്തം ചെയ്യുകയും ചെയ്താൽ, പോലീസിന് വരനെ ഉൾപ്പെടെ അറസ്റ്റ് ചെയ്യാൻ കഴിയും. സ്വാതന്ത്ര്യത്തിന് ശേഷം 70-75 വർഷത്തേക്ക് ഈ നിയമം പ്രാബല്യത്തിൽ ഉണ്ടായിരുന്നു. ഈ നിയമം നമ്മുടെ ഗവണ്മെൻ്റ് നീക്കം ചെയ്തു. ഇപ്പോൾ, 70 വർഷമായി നാം ഈ നിയമം സഹിച്ചു, അന്നത്തെ ഗവണ്മെൻ്റിനോട് എനിക്ക് ഒന്നും പറയാനില്ല, ആ നേതാക്കൾ, അവരും ഇവിടെ ഇരിക്കുന്നു, പക്ഷേ ഈ ല്യൂട്ടിയൻസിന്റെ ഗ്രൂപ്പാണ്, ഈ ഖാൻ മാർക്കറ്റ് സംഘമാണ് എന്നെ കൂടുതൽ അത്ഭുതപ്പെടുത്തുന്നത്. 75 വർഷമായി ഇത്തരമൊരു നിയമത്തെക്കുറിച്ച് ഈ ആളുകൾ മൗനം പാലിച്ചത് എന്തുകൊണ്ടാണ്? എല്ലാ ദിവസവും കോടതിയിൽ പോകുന്നവർ, പൊതുതാൽപര്യ ഹർജിയുടെ കരാറുകാരെപ്പോലെ ചുറ്റിത്തിരിയുന്നവർ, ഈ ആളുകൾ മൗനം പാലിച്ചത് എന്തുകൊണ്ട്? അന്ന് അവർക്ക് സ്വാതന്ത്ര്യം ഓർമ്മയില്ലേ? ഇന്ന് ആരെങ്കിലും ചിന്തിച്ച് നോക്കൂ, മോദി അത്തരമൊരു നിയമം ഉണ്ടാക്കിയിരുന്നെങ്കിൽ എന്തായിരിക്കും സംഭവിക്കുക? സോഷ്യൽ മീഡിയയിലെ ഈ ട്രോളന്മാ‌ർ, മോദി അത്തരമൊരു നിയമം നിർമ്മിക്കാൻ പോകുന്നുവെന്ന് അവരും വ്യാജ വാർത്ത പ്രചരിപ്പിച്ചിരുന്നെങ്കിൽ, ഈ ആളുകൾ ഒരു കോലാഹലം സൃഷ്ടിക്കുമായിരുന്നു, മോദിയുടെ മുടി വലിച്ചു കീറുമായിരുന്നു.

സുഹൃത്തുക്കളേ,

അടിമത്തകാലം മുതലുള്ള ഈ നിയമം നിർത്തലാക്കുന്നത് നമ്മുടെ ഗവണ്മെൻ്റാണ്. മുളയുടെ മറ്റൊരു ഉദാഹരണം ഞാൻ പറയാം, നമ്മുടെ ഗോത്ര പ്രദേശങ്ങളുടെ, പ്രത്യേകിച്ച് വടക്കുകിഴക്കൻ പ്രദേശങ്ങളുടെ ജീവരക്തമാണ് മുള. എന്നാൽ മുമ്പ്, മുള മുറിച്ചതിന് പോലും നിങ്ങളെ ജയിലിലടച്ചിരുന്നു, ഇപ്പോൾ എന്തിനാണ് അത്തരം നിയമം ഉണ്ടാക്കിയത്? ഇനി, ഞാൻ നിങ്ങളോട് ചോദിച്ചാൽ, മുള ഒരു മരമാണോ? ചിലർ അത് ഒരു മരമാണെന്ന് വിശ്വസിക്കും, ചിലർ അത് ഒരു മരമാണെന്ന് വിശ്വസിക്കും, സ്വാതന്ത്ര്യം ലഭിച്ച് 70 വർഷത്തിനുശേഷവും എന്റെ രാജ്യത്തെ ഗവണ്മെൻ്റ് മുള ഒരു മരമാണെന്ന് വിശ്വസിച്ചിരുന്നു എന്നത് നിങ്ങളെ ആശ്ചര്യപ്പെടുത്തും, അതിനാൽ, മരം മുറിക്കുന്നത് നിരോധിച്ചതുപോലെ, മുള മുറിക്കുന്നതും നിരോധിച്ചിരുന്നു. മുളയെ ഒരു മരമായി കണക്കാക്കുന്ന ഒരു നിയമം നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നു, മരങ്ങൾക്കുള്ള എല്ലാ നിയമങ്ങളും അതിന് ബാധകമായിരുന്നു, അത് മുറിക്കാൻ ബുദ്ധിമുട്ടായിരുന്നു. മുള ഒരു മരമല്ലെന്ന് നമ്മുടെ മുൻ ഭരണാധികാരികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ബ്രിട്ടീഷുകാർക്ക് അവരുടേതായ താൽപ്പര്യങ്ങൾ ഉണ്ടായിരുന്നിരിക്കാം, പക്ഷേ നമ്മൾ അത് ചെയ്യാത്തത് എന്തുകൊണ്ട്? പതിറ്റാണ്ടുകൾ പഴക്കമുള്ള മുളയുമായി ബന്ധപ്പെട്ട നിയമം പോലും നമ്മുടെ സ്വന്തം ഗവണ്മെൻ്റ് മാറ്റി.

സുഹൃത്തുക്കളേ,

10 വർഷം മുമ്പ് ഒരു സാധാരണക്കാരന് ഐടിആർ ഫയൽ ചെയ്യുന്നത് എത്ര ബുദ്ധിമുട്ടായിരുന്നുവെന്ന് നിങ്ങൾ ഓർക്കണം. ഇന്ന് നിങ്ങൾ കുറച്ച് നിമിഷങ്ങൾക്കുള്ളിൽ ഐടിആർ ഫയൽ ചെയ്യുന്നു, റീഫണ്ട് കുറച്ച് ദിവസങ്ങൾക്കുള്ളിൽ നേരിട്ട് അക്കൗണ്ടിൽ നിക്ഷേപിക്കുന്നു. ഇപ്പോൾ ആദായനികുതിയുമായി ബന്ധപ്പെട്ട നിയമം കൂടുതൽ ലളിതമാക്കുന്ന പ്രക്രിയ പാർലമെന്റിൽ നടക്കുന്നു. 12 ലക്ഷം രൂപ വരെയുള്ള വരുമാനം ഞങ്ങൾ നികുതി രഹിതമാക്കി, അതെ ഇപ്പോൾ എല്ലാവരും കൈയടിക്കുന്നു, നിങ്ങൾ മുളയെ പ്രശംസിച്ചില്ല കാരണം അത് ആദിവാസികളുടേതാണ്. ഇത് പ്രത്യേകിച്ച് മാധ്യമ പ്രവർത്തകർക്കും നിങ്ങളെപ്പോലുള്ള ശമ്പളക്കാർക്കും ഗുണം ചെയ്യും. അവരുടെ ആദ്യത്തെയും രണ്ടാമത്തെയും ജോലികൾ ചെയ്യുന്ന യുവാക്കൾക്ക്, അവരുടെ അഭിലാഷങ്ങളും വ്യത്യസ്തമാണ്, അവരുടെ ചെലവുകളും വ്യത്യസ്തമാണ്. അവർ അവരുടെ അഭിലാഷങ്ങൾ നിറവേറ്റണം, അവരുടെ സമ്പാദ്യം വർദ്ധിക്കണം, ബജറ്റ് ഇതിൽ വളരെയധികം സഹായിച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങൾക്ക് ജീവിത സൗകര്യം, വ്യാപാരം സുഗമമാക്കൽ , അവർക്ക് പറക്കാൻ തുറന്ന ആകാശം നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ന് എത്ര സ്റ്റാർട്ടപ്പുകൾ ജിയോസ്പേഷ്യൽ ഡാറ്റ പ്രയോജനപ്പെടുത്തുന്നുവെന്ന് കാണുക. മുമ്പ്, ആരെങ്കിലും ഒരു മാപ്പ് നിർമ്മിക്കേണ്ടിവന്നാൽ, അവർക്ക് ഗവണ്മെൻ്റിൽ നിന്ന് അനുമതി വാങ്ങണമായിരുന്നു. ഞങ്ങൾ ഇത് മാറ്റി, ഇന്ന് ഞങ്ങളുടെ സ്റ്റാർട്ടപ്പുകളും സ്വകാര്യ കമ്പനികളും ഈ ഡാറ്റ മികച്ച രീതിയിൽ ഉപയോഗിക്കുന്നു.

സുഹൃത്തുക്കളേ,

ലോകത്തിന് പൂജ്യം എന്ന ആശയം നൽകിയ ഇന്ത്യ ഇന്ന് അനന്തമായ നൂതനാശയങ്ങളുടെ നാടായി മാറുകയാണ്. ഇന്ന് ഇന്ത്യ നൂതനാശയം മാത്രമല്ല, ആഭിമുഖ്യവും പുലർത്തുന്നു. ഞാൻ ഇൻഡോവേറ്റ് എന്ന് പറയുമ്പോൾ, അതിനർത്ഥം - ഇന്ത്യൻ വഴിലൂടെ നവീകരിക്കുന്നു. ഇൻഡോവേറ്റ് വഴി, താങ്ങാനാവുന്നതും, പ്രാപ്യമാകുന്നതും യോജ്യവുമായ പരിഹാരങ്ങൾ ഞങ്ങൾ സൃഷ്ടിക്കുന്നു. ഈ പരിഹാരങ്ങൾ ഞങ്ങൾ നിയന്ത്രിച്ച് വയ്ക്കുന്നില്ല, മറിച്ച് അവ മുഴുവൻ ലോകത്തിനും വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോകം സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ ഒരു ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ആഗ്രഹിച്ചപ്പോൾ, ഞങ്ങൾ യുപിഐ സംവിധാനം സൃഷ്ടിച്ചു. പ്രൊഫസർ കാർലോസ് മോണ്ടെസിനെ ഞാൻ ശ്രവിച്ചപ്പോൾ, യുപിഐ പോലുള്ള സാങ്കേതികവിദ്യയുടെ ജനസൗഹൃദ സ്വഭാവത്തിൽ അദ്ദേഹത്തിന് വളരെയധികം മതിപ്പുണ്ടായെന്ന് മനസ്സിലായി. ഇന്ന്, ഫ്രാൻസ്, യുഎഇ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ അവരുടെ സാമ്പത്തിക ആവാസവ്യവസ്ഥയിൽ യുപിഐയെ സംയോജിപ്പിക്കുന്നു. ഇന്ന്, ലോകത്തിലെ പല രാജ്യങ്ങളും നമ്മുടെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യമായ ഇന്ത്യ സ്റ്റാക്കിൽ ചേരുന്നതിനുള്ള കരാറുകൾ ഉണ്ടാക്കുന്നു. കോവിഡ് മഹാമാരി സമയത്ത്, നമ്മുടെ വാക്സിൻ ഇന്ത്യയുടെ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണ പരിഹാരങ്ങളുടെ മാതൃക ലോകത്തിന് കാണിച്ചുകൊടുത്തു. ലോകത്തിന് അതിന്റെ പ്രയോജനം ലഭിക്കുന്നതിനായി ഞങ്ങൾ ആരോഗ്യ സേതു ആപ്പും പരസ്യമാക്കി. ഇന്ത്യ ഒരു പ്രധാന ബഹിരാകാശ ശക്തിയാണ്; മറ്റ് രാജ്യങ്ങളെ അവരുടെ ബഹിരാകാശ അഭിലാഷങ്ങൾ കൈവരിക്കാൻ ഞങ്ങൾ സഹായിക്കുന്നു. പൊതുജനനന്മയ്ക്കായി എഐ-യിൽ ഇന്ത്യയും പ്രവർത്തിക്കുന്നു, കൂടാതെ അതിന്റെ അനുഭവവും വൈദഗ്ധ്യവും ലോകവുമായി പങ്കിടുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

ഐടിവി നെറ്റ്‌വർക്ക് ഇന്ന് നിരവധി ഫെലോഷിപ്പുകൾ ആരംഭിച്ചിട്ടുണ്ട്. വികസിത ഇന്ത്യയുടെ ഏറ്റവും വലിയ ഗുണഭോക്താവും ഏറ്റവും വലിയ പങ്കാളിയുമാണ് ഇന്ത്യയിലെ യുവാക്കൾ. അതിനാൽ, ഇന്ത്യയിലെ യുവാക്കൾ ഞങ്ങൾക്ക് വളരെ വലിയ മുൻഗണനയാണ്. ദേശീയ വിദ്യാഭ്യാസ നയം കുട്ടികൾക്ക് പുസ്തകങ്ങൾക്കപ്പുറം ചിന്തിക്കാനുള്ള അവസരം നൽകിയിട്ടുണ്ട്. മിഡിൽ സ്കൂളിൽ നിന്ന് തന്നെ കോഡിംഗ് പഠിച്ചുകൊണ്ട് കുട്ടികൾ എഐ, ഡാറ്റ സയൻസ് മേഖലയിലേക്ക് തയ്യാറെടുക്കുകയാണ്. ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുടെ പ്രായോഗിക അനുഭവം അടൽ ടിങ്കറിംഗ് ലാബുകൾ കുട്ടികൾക്ക് നൽകുന്നു. അതിനാൽ, ഈ വർഷത്തെ ബജറ്റിൽ, 50,000 പുതിയ അടൽ ടിങ്കറിംഗ് ലാബുകൾ സൃഷ്ടിക്കുമെന്ന് ഞങ്ങൾ പ്രഖ്യാപിച്ചു.


സുഹൃത്തുക്കളേ,

വാർത്തകളുടെ ലോകത്ത്, നിങ്ങൾ വ്യത്യസ്ത ഏജൻസികളിൽ നിന്ന് സബ്‌സ്‌ക്രിപ്‌ഷനുകൾ എടുക്കുന്നു, ഇത് മികച്ച വാർത്താ കവറേജ് ലഭിക്കാൻ നിങ്ങളെ സഹായിക്കുന്നു. അതുപോലെ, ഗവേഷണ മേഖലയിൽ, വിദ്യാർത്ഥികൾക്ക് കൂടുതൽ കൂടുതൽ വിവര സ്രോതസ്സുകൾ ആവശ്യമാണ്. ഇതിനായി, മുമ്പ് അവർക്ക് വ്യത്യസ്ത ജേണലുകളുടെ സബ്‌സ്‌ക്രിപ്‌ഷനുകൾ ചെലവേറിയ നിരക്കിൽ എടുക്കേണ്ടി വന്നു, അവർ സ്വയം പണം ചെലവഴിക്കേണ്ടിവന്നു. നമ്മുടെ ഗവണ്മെൻ്റ് എല്ലാ ഗവേഷകരെയും ഈ ആശങ്കയിൽ നിന്ന് മോചിപ്പിച്ചിട്ടുണ്ട്. ഞങ്ങൾ ഒരു രാജ്യം ഒരു സബ്‌സ്‌ക്രിപ്‌ഷൻ കൊണ്ടുവന്നു. ഇതോടെ, രാജ്യത്തെ ഓരോ ഗവേഷകനും ലോകത്തിലെ പ്രശസ്തമായ ജേണലുകളിലേക്ക് സൗജന്യ പ്രവേശനം ലഭിക്കുമെന്ന് ഉറപ്പാണ്. ഇതിനായി ഗവണ്മെൻ്റ് 6,000 കോടിയിലധികം രൂപ ചെലവഴിക്കാൻ പോകുന്നു. ഓരോ വിദ്യാർത്ഥിക്കും മികച്ച ഗവേഷണ സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു. ബഹിരാകാശ പര്യവേക്ഷണമായാലും, ജൈവ സാങ്കേതിക വിദ്യാ ഗവേഷണമായാലും, എഐ ആയാലും, നമ്മുടെ കുട്ടികൾ ഭാവി നേതാക്കളായി ഉയർന്നുവരുന്നു. ഡോ. ബ്രയാൻ ഗ്രീൻ ഐഐടിയിലെ വിദ്യാർത്ഥികളെ കണ്ടു, ബഹിരാകാശയാത്രികനായ മൈക്ക് മാസിമിനോ സെൻട്രൽ സ്‌കൂളിലെ വിദ്യാർത്ഥികളെ കാണാൻ പോയി, അദ്ദേഹം പറഞ്ഞതുപോലെ, അദ്ദേഹത്തിന്റെ അനുഭവം ശരിക്കും മികച്ചതാണ്. ഇന്ത്യയിലെ ഒരു ചെറിയ സ്‌കൂളിൽ നിന്ന് ഭാവിയിലെ ഒരു വലിയ കണ്ടുപിടുത്തം വരുന്ന ദിവസം വിദൂരമല്ല.

സുഹൃത്തുക്കളേ,

എല്ലാ ആഗോള വേദികളിലും ഇന്ത്യയുടെ പതാക പറക്കട്ടെ, ഇതാണ് നമ്മുടെ അഭിലാഷം, ഇതാണ് നമ്മുടെ ദിശ.

സുഹൃത്തുക്കളേ,

ചെറുതായി ചിന്തിച്ച് ചെറിയ ചുവടുകൾ വയ്ക്കേണ്ട സമയമല്ല ഇത്. ഒരു മാധ്യമ സ്ഥാപനം എന്ന നിലയിൽ നിങ്ങളും ഈ വികാരം മനസ്സിലാക്കിയതിൽ ഞാൻ സന്തോഷിക്കുന്നു. 10 വർഷം മുമ്പ് വരെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലേക്ക് എങ്ങനെ എത്തിച്ചേരാം, നിങ്ങളുടെ മാധ്യമ സ്ഥാപനത്തെ എങ്ങനെ എത്തിക്കാം എന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിരുന്നു, ഇന്ന് നിങ്ങൾക്കും ആഗോളതലത്തിലേക്ക് പോകാനുള്ള ധൈര്യം ലഭിച്ചു. ഈ പ്രചോദനം, ഈ പ്രതിജ്ഞ, ഇന്നത്തെ ഓരോ പൗരന്റെയും, ഓരോ സംരംഭകന്റേതുമായിരിക്കണം. ലോകത്തിലെ എല്ലാ വിപണികളിലും, എല്ലാ സന്ദർശന മുറിയിലും, എല്ലാ തീൻമേശയിലും ഒരു ഇന്ത്യൻ ബ്രാൻഡ് ഉണ്ടായിരിക്കണം എന്നതാണ് എന്റെ സ്വപ്നം. ഇന്ത്യയിൽ നിർമ്മിച്ചത് - ലോകത്തിന്റെ മന്ത്രമായി മാറണം. ഒരാൾക്ക് അസുഖമുണ്ടെങ്കിൽ, അയാൾ ആദ്യം ചിന്തിക്കണം - ഇന്ത്യയിൽ സൗഖ്യപ്പെടുക. ഒരാൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അയാൾ ആദ്യം ചിന്തിക്കണം - ഇന്ത്യയിൽ വിവാഹിതരാകാം. ആരെങ്കിലും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അയാൾ ഇന്ത്യയെ തന്റെ പട്ടികയിൽ ഒന്നാമതാക്കണം. ആരെങ്കിലും ഒരു കോൺഫറൻസോ പ്രദർശനമോ നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, അയാൾ ആദ്യം ഇന്ത്യയിലേക്ക് വരണം. ആരെങ്കിലും ഒരു കച്ചേരി നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ ആദ്യം ഇന്ത്യ തെരഞ്ഞെടുക്കണം. ഈ ശക്തി, ഈ പോസിറ്റീവ് മനോഭാവം നമ്മളിൽത്തന്നെ വളർത്തിയെടുക്കണം. നിങ്ങളുടെ നെറ്റ്‌വർക്കും നിങ്ങളുടെ ചാനലും ഇതിൽ വലിയ പങ്കുവഹിക്കും. സാധ്യതകൾ അനന്തമാണ്, ഇനി നമ്മുടെ ധൈര്യവും ദൃഢനിശ്ചയവും ഉപയോഗിച്ച് അവയെ യാഥാർത്ഥ്യമാക്കണം.

സുഹൃത്തുക്കളേ,

അടുത്ത 25 വർഷത്തിനുള്ളിൽ ഒരു വികസിത ഇന്ത്യയാകാനുള്ള ദൃഢനിശ്ചയത്തോടെ ഇന്ത്യ മുന്നേറുകയാണ്. ഒരു മാധ്യമ സ്ഥാപനമെന്ന നിലയിൽ ലോക വേദിയിൽ സ്വയം ഉയർത്താനുള്ള ദൃഢനിശ്ചയത്തോടെ നിങ്ങളും മുന്നോട്ട് പോകണം. ഇതിൽ നിങ്ങൾ തീർച്ചയായും വിജയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഐടിവി നെറ്റ്‌വർക്കിന്റെ മുഴുവൻ ടീമിനും ഞാൻ വീണ്ടും എന്റെ ആശംസകൾ അറിയിക്കുന്നു, കൂടാതെ രാജ്യത്തുനിന്നും ലോകത്തിൽനിന്നും വന്ന പങ്കാളികളെയും ഞാൻ അഭിനന്ദിക്കുന്നു, അവരുടെ കാഴ്ചപ്പാടുകൾ തീർച്ചയായും ഒരു പോസിറ്റീവ് ചിന്തയെ ശക്തിപ്പെടുത്തിയിട്ടുണ്ട്, ഇതിനും ഞാൻ നന്ദിയുള്ളവനാണ്, കാരണം ഇന്ത്യയുടെ അഭിമാനം വർദ്ധിക്കുമ്പോൾ, ഓരോ ഇന്ത്യക്കാരനും സന്തോഷവും അഭിമാനവും തോന്നുന്നു, ഇതിനായി ഞാൻ എല്ലാവർക്കും വളരെയധികം നന്ദി പറയുന്നു. നമസ്കാരം.

ഡിസ്ക്ലയ്മർ: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണിത്. ഹിന്ദിയിലാണ് യഥാർത്ഥ പ്രസംഗം നടത്തിയത്.

***

NK


(Release ID: 2129784)