പ്രധാനമന്ത്രിയുടെ ഓഫീസ്
ജാവലിൻ ത്രോയിൽ മികച്ച വ്യക്തിഗത നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
17 MAY 2025 9:10AM by PIB Thiruvananthpuram
ദോഹ ഡയമണ്ട് ലീഗ് 2025-ൽ 90 മീറ്ററിലേക്ക് ജാവലിൻ എറിയാൻ കഴിഞ്ഞതിനും ജാവലിൻ ത്രോയിലെ മികച്ച വ്യക്തിഗത പ്രകടനം കാഴ്ചവച്ചതിനും നീരജ് ചോപ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. “ഇത് അദ്ദേഹത്തിന്റെ അശ്രാന്ത സമർപ്പണത്തിന്റെയും അച്ചടക്കത്തിന്റെയും അഭിനിവേശത്തിന്റെയും ഫലമാണ്” - ശ്രീ മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“അതിശയകരമായ നേട്ടം! 2025ലെ ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ തികച്ചതിനും മികച്ച വ്യക്തിഗത നേട്ടത്തിലെത്താൻ കഴിഞ്ഞതിനും നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ അചഞ്ചലമായ സമർപ്പണത്തിന്റെയും അച്ചടക്കത്തിന്റെയും അഭിനിവേശത്തിന്റെയും ഫലമാണിത്. ഈ നേട്ടത്തിൽ ഇന്ത്യ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു.”
@Neeraj_chopra1
-SK-
(Release ID: 2129271)