ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

വ്യക്തികളെ ഒരുമിച്ച് കൊണ്ടുപോകുന്നതിലൂടെയാണ് യഥാർത്ഥ ശാക്തീകരണം സാധ്യമാകുന്നത്: ഉപരാഷ്ട്രപതി

മേഘാലയയിൽ നിന്നുള്ള സ്വയം സഹായ സംഘം അംഗങ്ങളുമായി ന്യൂഡൽഹിയിൽ ഉപരാഷ്ട്രപതി സംവദിച്ചു

Posted On: 13 MAY 2025 2:26PM by PIB Thiruvananthpuram
സൗജന്യമായി നൽകുന്ന സമ്മാനങ്ങൾ വഴിയോ സംഭാവനകൾ വഴിയോ ഒരാളുടെ സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്തുന്നതല്ല യഥാർത്ഥ ശാക്തീകരണമെന്നും അത്  ആ വ്യക്തിയുടെ കൈപിടിക്കുന്നതിലൂടെ  അവർ  സ്വയം  ശാക്തീകരിക്കപ്പെടുക എന്നതാണ്എന്നും ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ഇന്ന് പറഞ്ഞു. "അതിലൂടെ ആ വ്യക്തി സ്വയം ശാക്തീകരിക്കപ്പെടുന്നു. അത് സന്തോഷം, സംതൃപ്തി, ആന്തരിക ശക്തി എന്നിവ നൽകുന്നു. കൂടാതെ നിങ്ങളുടെ കുടുംബങ്ങളെക്കുറിച്ച് നിങ്ങളെ അഭിമാനിതരാക്കുകയും ചെയ്യുന്നു." ഉപരാഷ്ട്രപതി പറഞ്ഞു.



മേഘാലയയിലെ ഗാരോ, ഖാസി, ജയന്തിയാ  പർവത മേഖലകളെ പ്രതിനിധീകരിക്കുന്ന സ്വയം സഹായ സംഘങ്ങളിലെ (എസ്എച്ച്ജി) അംഗങ്ങളെ ന്യൂഡൽഹിയിൽ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ ധൻഖർ ഇങ്ങനെ പറഞ്ഞു : “നമ്മുടെ രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗം നമ്മുടെ രത്നമാണ്. 1990 കളിൽ, അതായത് ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ്,കേന്ദ്ര ഗവൺമെന്റിന് ഒരു നയമുണ്ടായിരുന്നു, ആ നയം 'കിഴക്കൻ മേഖലയിലേക്ക് നോക്കുക' എന്നതായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നയത്തിന്, 'കിഴക്കൻ മേഖലയിലേക്ക് നോക്കുക' എന്നതിൽ നിന്ന് 'കിഴക്കിനായി പ്രവർത്തിക്കുക 'എന്നൊരു മാനം നൽകി. ആ പ്രവർത്തനം വളരെ ഫലപ്രദമായി നടന്നിട്ടുണ്ട്. മേഘാലയ, വിനോദസഞ്ചാരികളുടെ സ്വർഗ്ഗമാണ്. പ്രകൃതിയുടെ മനോഹരമായ സമ്മാനം.”


'കിഴക്കൻ മേഖലയിലേക്ക് നോക്കുക', 'കിഴക്കിനായി പ്രവർത്തിക്കുക' എന്ന നയത്തിന് കീഴിൽ മേഘാലയ കൈവരിച്ച പുരോഗതി എടുത്തുകാണിച്ചുകൊണ്ട്, വിനോദസഞ്ചാരം, ഖനനം, ഐടി, സേവനങ്ങൾ എന്നീ മേഖലകളിൽ സംസ്ഥാനത്തിന് വളരെയധികം സാധ്യതകളുണ്ടെന്ന് ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു. സാമ്പത്തിക വളർച്ചയിലും സ്ത്രീ ശാക്തീകരണത്തിലും സംസ്ഥാനത്തിന്റെ നേട്ടങ്ങളെ അദ്ദേഹം പ്രശംസിച്ചു.കേന്ദ്രത്തിലും സംസ്ഥാന തലത്തിലുമുള്ള ദീർഘവീക്ഷണമുള്ള നേതൃത്വത്തെ അദ്ദേഹം അഭിനന്ദിച്ചു


 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒരു പതിറ്റാണ്ട് കാലത്തെ ഭരണ പരിഷ്കാരങ്ങളെയും വികസനത്തെയും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. "ഉദ്യോഗസ്ഥരെ ശരിയായ ദിശയിൽ പ്രവർത്തിക്കാൻ ഉത്തേജിപ്പിക്കുന്നത് ദീർഘവീക്ഷണമുള്ള നേതൃത്വമാണ്. ഭാഗ്യവശാൽ നമ്മുടെ രാജ്യത്ത് കഴിഞ്ഞ ഒരു ദശകമായി ഇത് നടക്കുന്നു.നിങ്ങളുടെ സംസ്ഥാനത്തും ഇത് സംഭവിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ, കഴിഞ്ഞ ദശകത്തിൽ രാജ്യം സമ്പദ്‌വ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, വനിതാ വികസനം, വനിത ശാക്തീകരണം എന്നിവയിൽ ലോകം വിസ്മയിക്കുന്ന നാഴികക്കല്ലുകൾ കൈവരിച്ചു. നമ്മുടെ ഗോത്ര സംസ്കാരം ഉജ്ജ്വലവും നമ്മുടെ സമ്പത്തുമാണ്" ഉപരാഷ്ട്രപതി പറഞ്ഞു.

സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിയെ അഭിനന്ദിച്ചുകൊണ്ട് ഉപരാഷ്ട്രപതി ഇങ്ങനെ പറഞ്ഞു: "ഒരു സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ നിർണ്ണയിക്കുന്നത് അവിടുത്തെ മൊത്ത ആഭ്യന്തര ഉൽ‌പാദനം അഥവാ ജി‌എസ്‌ഡി‌പിയാണ്. മേഘാലയ സംസ്ഥാനം 13% വളർച്ച കൈവരിച്ചിട്ടുണ്ട്. വർഷം തോറും 13% വളർച്ച എന്നത് വളരെ പ്രശംസനീയമാണ്. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള മുഖ്യമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് അഭിനന്ദനങ്ങൾ. ഇപ്പോൾ, ഇത് 66,000 കോടിയിൽ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മേഘാലയയെക്കുറിച്ച് കേൾക്കുമ്പോൾ അത് ഒരു വലിയ സംസ്ഥാനമാണ് എന്ന് തോന്നാം. എന്നാൽ ഭൂമിശാസ്ത്രപരമായി അത് അത്ര വലുതല്ല. നിങ്ങളുടെ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം മികച്ചതാണ്. 2028 ഓടെ സംസ്ഥാനത്തിന് 10 ബില്യൺ ഡോളർ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥ എന്ന ഒരു വലിയ ലക്ഷ്യം നിങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്." ഉപരാഷ്ട്രപതി പറഞ്ഞു

 എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചരീതിയുടെ പ്രാധാന്യത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ഉപരാഷ്ട്രപതി ഇങ്ങനെ പറഞ്ഞു: "സംസ്ഥാനത്തിന് ടൂറിസം, ഖനനം, ഐടി, സേവന മേഖല എന്നിവയിൽ അപാരമായ ശേഷിയും സാധ്യതകളുമുണ്ട്. എന്നാൽ മനുഷ്യവിഭവശേഷി പരിപോഷിപ്പിക്കണം എന്നതാണ് കൂടുതൽ പ്രധാനം. മനുഷ്യവിഭവശേഷി സ്വതന്ത്രമായിരിക്കണം. അതിലും സ്ത്രീകൾ മുന്നോട്ട് വരുമ്പോഴാണ് സാമൂഹിക വളർച്ചയും സാമ്പത്തിക വികസനവും സന്തുലിതമാകുന്നത്. റിവോൾവിംഗ് ഫണ്ടിന്റെയും എണ്ണത്തിന്റെയും കാര്യത്തിൽ പത്തിരട്ടി വർദ്ധന ഉണ്ടായതിൽ ഞാൻ വളരെ ആഹ്ലാദഭരിതനാണ്."

മേഘാലയ മുഖ്യമന്ത്രി ശ്രീ കോൺറാഡ് സാങ്മയും മറ്റ് വിശിഷ്ട വ്യക്തികളും പരിപാടിയിൽ സന്നിഹിതരായിരുന്നു.

 
SKY
 
******

(Release ID: 2128418)