പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്, പത്താം ക്ലാസ് പരീക്ഷകളിൽ വിജയം നേടിയവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഒരു പരീക്ഷയ്ക്ക് ഒരിക്കലും നിങ്ങളെ നിർവചിക്കാൻ കഴിയില്ല. നിങ്ങളുടെ യാത്ര അതിലുമേറെ വലുതാണ്, നിങ്ങളുടെ കഴിവുകൾ മാർക്ക് ഷീറ്റിനും ഏറെ അപ്പുറമാണ്: പ്രധാനമന്ത്രി

Posted On: 13 MAY 2025 2:36PM by PIB Thiruvananthpuram

ഇന്ന് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്, പത്താം ക്ലാസ് പരീക്ഷകളിൽ വിജയം നേടിയവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. "ഇത് നിങ്ങളുടെ ദൃഢനിശ്ചയത്തിന്റെയും അച്ചടക്കത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്. മാതാപിതാക്കൾ, അധ്യാപകർ എന്നിങ്ങനെ ഈ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ചവരെല്ലാം വഹിച്ച പങ്കിനെ അംഗീകരിക്കേണ്ട ദിവസം കൂടിയാണ് ഇന്ന്", ശ്രീ മോദി കൂട്ടിച്ചേർത്തു.

"ലഭിച്ച മാർക്കിൽ അൽപ്പം നിരാശ തോന്നുന്നവരോട് ഞാൻ പറ‌യാനാ​ഗ്രഹിക്കുന്നത് ഇതാണ്: ഒരു പരീക്ഷയ്ക്ക് ഒരിക്കലും നിങ്ങളെ നിർവചിക്കാൻ കഴിയില്ല. നിങ്ങളുടെ യാത്ര അതിലുമേറെ വലുതാണ്, നിങ്ങളുടെ കഴിവുകൾ മാർക്ക് ഷീറ്റിനും ഏറെ അപ്പുറമാണ്. ആത്മവിശ്വാസമുള്ളവരായിരിക്കുക, ജിജ്ഞാസയുള്ളവരായിരിക്കുക, കാരണം വലിയ കാര്യങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു," പ്രധാനമന്ത്രി ശ്രീ മോദി പറഞ്ഞു, 

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു;

പ്രിയപ്പെട്ട #ExamWarriors,

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്, പത്താം ക്ലാസ് പരീക്ഷകളിൽ വിജയിച്ച എല്ലാവർക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ! ഇത് നിങ്ങളുടെ ദൃഢനിശ്ചയത്തിന്റെയും അച്ചടക്കത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്. മാതാപിതാക്കൾ, അധ്യാപകർ എന്നിങ്ങനെ ഈ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ചവരെല്ലാം വഹിച്ച പങ്കിനെ അംഗീകരിക്കേണ്ട ദിവസം കൂടിയാണ് ഇന്ന്.

എക്സാം വാരിയേഴ്‌സിന് ഇനി മുന്നോട്ടുള്ള എല്ലാ അവസരങ്ങളിലും ഭാവുകങ്ങൾ ആശംസിക്കുന്നു!

ലഭിച്ച മാർക്കിൽ അൽപ്പം നിരാശ തോന്നുന്നവരോട് ഞാൻ പറ‌യാനാ​ഗ്രഹിക്കുന്നത് ഇതാണ്: ഒരു പരീക്ഷയ്ക്ക് ഒരിക്കലും നിങ്ങളെ നിർവചിക്കാൻ കഴിയില്ല. നിങ്ങളുടെ യാത്ര അതിലുമേറെ വലുതാണ്, നിങ്ങളുടെ കഴിവുകൾ മാർക്ക് ഷീറ്റിനും ഏറെ അപ്പുറമാണ്. ആത്മവിശ്വാസമുള്ളവരായിരിക്കുക, ജിജ്ഞാസയുള്ളവരായിരിക്കുക, കാരണം വലിയ കാര്യങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു #ExamWarriors

***

SK


(Release ID: 2128377)