വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായി ശ്രീ പ്രകാശ് മഗ്ദും ചുമതലയേറ്റു
Posted On:
05 MAY 2025 5:00PM by PIB Thiruvananthpuram
നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായി ശ്രീ പ്രകാശ് മഗ്ദും ഇന്ന് ചുമതലയേറ്റു.
ശ്രീ മഗ്ദും 1999 ബാച്ച് ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഓഫീസറാണ്. ഇതിനുമുമ്പ്, ശ്രീ മഗ്ദും അഹമ്മദാബാദിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) യുടെയും സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെയും (സിബിസി) അഡീഷണൽ ഡയറക്ടർ ജനറലായി സേവനമനുഷ്ഠിച്ചു. രണ്ട് പതിറ്റാണ്ടത്തെ കരിയറിൽ, ശ്രീ മഗ്ദും പൂനെയിലെ നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയുടെ (എൻഎഫ്എഐ) ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ ചുമതല വഹിക്കവേ, ഇന്ത്യയുടെ ചലച്ചിത്ര പൈതൃകത്തിന്റെ സംരക്ഷണം, ഡിജിറ്റൈസേഷൻ, പുനഃസ്ഥാപനം എന്നിവയിലൂടെ ദേശീയ ചലച്ചിത്ര പൈതൃക ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.

ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എഫ്ടിഐഐ) രജിസ്ട്രാറായും തിരുവനന്തപുരത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്
*************
(Release ID: 2127126)
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Bengali-TR
,
Assamese
,
Punjabi
,
Punjabi
,
Gujarati
,
Tamil
,
Telugu