വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
പത്താമത് ദേശീയ കമ്മ്യൂണിറ്റി റേഡിയോ പുരസ്‌കാരങ്ങൾ സമ്മാനിച്ചു
മികച്ച സംഭാവനകൾ നൽകിയ 12 കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകളെ കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകൻ പുരസ്കാരം നൽകി ആദരിച്ചു
രാജ്യത്തിന്റെ എല്ലാ കോണുകളിലുമുള്ള പൗരന്മാരിലേക്ക് എത്തിച്ചേരാനുള്ള ഒരു ഉപകരണമാണ് കമ്മ്യൂണിറ്റി റേഡിയോ; അവ പ്രധാനപ്പെട്ട വികസന സംരംഭങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നു: ഡോ. എൽ. മുരുകൻ
സുസ്ഥിര മാതൃക വിഭാഗത്തിൽ ഒന്നാം സമ്മാനം ബിഷപ്പ് ബെൻസിഗർ ഹോസ്പിറ്റൽ സൊസൈറ്റിയുടെറേഡിയോ ബെൻസിഗറിന് (കേരളം) ലഭിച്ചു
പ്രമേയ അധിഷ്ഠിത അവാർഡ് വിഭാഗത്തിൽ കൊച്ചി സെന്റ് തെരേസാസ് കോളേജിന്റെ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനായ 'റേഡിയോ കൊച്ചി'ക്ക് രണ്ടാം സമ്മാനം
മുംബൈയിലെ വേവ്സ് 2025 ൽ എട്ടാമത് ദേശീയ കമ്മ്യൂണിറ്റി റേഡിയോ സമ്മേളനം നടന്നു
Posted On:
03 MAY 2025 4:26PM
|
Location:
PIB Thiruvananthpuram
മുംബൈയിൽ പുരോഗമിക്കുന്ന നടന്ന ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടിയുടെ (WAVES) ഭാഗമായി ഇന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനും ചേർന്ന് എട്ടാമത് ദേശീയ കമ്മ്യൂണിറ്റി റേഡിയോ സമ്മേളനം സംഘടിപ്പിച്ചു . ചടങ്ങിൽ പത്താമത് ദേശീയ കമ്മ്യൂണിറ്റി റേഡിയോ പുരസ്കാരങ്ങൾ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ വിതരണം ചെയ്തു.
നൂതനാശയം, ഉൾക്കൊള്ളൽ, സ്വാധീനം എന്നിവയിലൂടെ ഇന്ത്യയിലെ കമ്മ്യൂണിറ്റി മാധ്യമ രംഗം ശക്തിപ്പെടുത്തുക എന്നതാണ് ദേശീയ സമ്മേളനം ലക്ഷ്യമിടുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ഡോ. എൽ. മുരുകൻ പറഞ്ഞു. രാജ്യത്തിന്റെ എല്ലാ കോണുകളിലുമുള്ള പൗരന്മാരിലേക്ക് എത്തിച്ചേരാനുള്ള ഒരു മാധ്യമമാണ് കമ്മ്യൂണിറ്റി റേഡിയോ എന്ന് കേന്ദ്ര സഹമന്ത്രി പറഞ്ഞു. രാജ്യത്തുടനീളമുള്ള കമ്മ്യൂണിറ്റി റേഡിയോകൾ ഏതെങ്കിലും തരത്തിൽ ക്ഷേമ ലക്ഷ്യങ്ങൾ നിറവേറ്റുകയും ഇന്ത്യൻ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും പ്രോത്സാഹനത്തിന് പിന്തുണ നൽകുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വീക്ഷണവും കേന്ദ്ര ഗവണ്മെന്റിന്റെ പ്രധാന വികസന സംരംഭങ്ങളും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ എത്തിക്കുന്നു. സ്ത്രീകൾ, ഗോത്ര സമൂഹം തുടങ്ങി വിവിധ സമൂഹങ്ങൾക്ക് വേണ്ടിയുള്ള ക്ഷേമ പ്രവർത്തനങ്ങൾക്ക് ഈ സ്റ്റേഷനുകൾ ഒരു പുതിയ മാനം നൽകുന്നു.
വേവ്സ് 2025 ന്റെ ആദ്യ പതിപ്പിനെക്കുറിച്ച് പരാമർശിക്കവേ, പുതിയ ആശയങ്ങൾ ഇതിൽ നിന്ന് ഉരുത്തിരിയുമെന്നും സർഗാത്മക സമ്പദ്‌വ്യവസ്ഥ വരും നാളുകളിൽ നിർണായകമാകാൻ പോകുന്ന ഒരു നൂതന മേഖലയാണെന്നും ഡോ. എൽ. മുരുകൻ പറഞ്ഞു.
സുസ്ഥിര മാതൃക വിഭാഗത്തിൽ ഒന്നാം സമ്മാനം ബിഷപ്പ് ബെൻസിഗർ ഹോസ്പിറ്റൽ സൊസൈറ്റിക്ക് (റേഡിയോ ബെൻസിഗർ, കേരളം) ലഭിച്ചു.
പ്രമേയ അധിഷ്ഠിത പുരസ്‌കാര വിഭാഗത്തിൽ രണ്ടാം സമ്മാനം കേരളത്തിലെ സെന്റ് തെരേസാസ് കോളേജിന്റെ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനായ 'റേഡിയോ കൊച്ചി'യുടെ 'നിറങ്ങൾ' എന്ന പരിപാടിക്ക് ലഭിച്ചു.
നാല് വ്യത്യസ്ത പ്രമേയങ്ങളിൽ പുരസ്‌കാരങ്ങൾ ലഭിച്ച കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകളുടെ പട്ടിക
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു, ജോയിന്റ് സെക്രട്ടറി (ബ്രോഡ്കാസ്റ്റിംഗ്) & എൻഎഫ്‌ഡിസി എംഡിശ്രീ പ്രിഥുൽ കുമാർ, ഐഐഎംസി വൈസ് ചാൻസലർ ഡോ. അനുപമ ഭട്നാഗർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
രാജ്യത്തുടനീളമുള്ള 400 ലധികം കമ്മ്യൂണിറ്റി റേഡിയോ (സിആർ) സ്റ്റേഷനുകളിൽ നിന്നുള്ള പ്രതിനിധികൾക്ക് സംവാദത്തിനും സഹകരണത്തിനും ഈ സമ്മേളന വേദി അവസരം നൽകി. നിലവിൽ, രാജ്യത്തുടനീളമായി 531 സിആർ സ്റ്റേഷനുകളുണ്ട്. പൊതു ആശയവിനിമയത്തിലും അവബോധം സൃഷ്ടിക്കുന്നതിലും കമ്മ്യൂണിറ്റി റേഡിയോയുടെ പങ്കിനെക്കുറിച്ചും സാമൂഹിക വികസനത്തിൽ അവയുടെ സാധ്യതകളെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്തു.
SKY
**********************
Release ID:
(Release ID: 2126519)
| Visitor Counter:
64
Read this release in:
Marathi
,
English
,
Hindi
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada
,
Urdu
,
Assamese
,
Odia