@font-face { font-family: 'Poppins'; src: url('/fonts/Poppins-Regular.ttf') format('truetype'); font-weight: 400; font-style: normal; } body { font-family: 'Poppins', sans-serif; } .hero { background: linear-gradient(to right, #003973, #e5e5be); color: white; padding: 60px 30px; text-align: center; } .hero h1 { font-size: 2.5rem; font-weight: 700; } .hero h4 { font-weight: 300; } .article-box { background: white; border-radius: 10px; box-shadow: 0 8px 20px rgba(0,0,0,0.1); padding: 40px 30px; margin-top: -40px; position: relative; z-index: 1; } .meta-info { font-size: 1em; color: #6c757d; text-align: center; } .alert-warning { font-weight: bold; font-size: 1.05rem; } .section-footer { margin-top: 40px; padding: 20px 0; font-size: 0.95rem; color: #555; border-top: 1px solid #ddd; } .global-footer { background: #343a40; color: white; padding: 40px 20px 20px; margin-top: 60px; } .social-icons i { font-size: 1.4rem; margin: 0 10px; color: #ccc; } .social-icons a:hover i { color: #fff; } .languages { font-size: 0.9rem; color: #aaa; } footer { background-image: linear-gradient(to right, #7922a7, #3b2d6d, #7922a7, #b12968, #a42776); } body { background: #f5f8fa; } .innner-page-main-about-us-content-right-part { background:#ffffff; border:none; width: 100% !important; float: left; border-radius:10px; box-shadow: 0 8px 20px rgba(0,0,0,0.1); padding: 0px 30px 40px 30px; margin-top: 3px; } .event-heading-background { background: linear-gradient(to right, #7922a7, #3b2d6d, #7922a7, #b12968, #a42776); color: white; padding: 20px 0; margin: 0px -30px 20px; padding: 10px 20px; } .viewsreleaseEvent { background-color: #fff3cd; padding: 20px 10px; box-shadow: 0 .5rem 1rem rgba(0, 0, 0, .15) !important; } } @media print { .hero { padding-top: 20px !important; padding-bottom: 20px !important; } .article-box { padding-top: 20px !important; } }
WAVES BANNER 2025
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ആനിമേഷൻ, മാംഗ, വെബ്‌ടൂണുകൾ, കോസ്‌പ്ലേ എന്നിവയിലെ യഥാർഥ ഇന്ത്യൻ ബൗദ്ധിക സ്വത്ത്‌ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള രാജ്യത്തെ പ്രഥമ ദേശീയ സംരംഭം-WAM! വേവ്സ് 2025-ൽ സമാപിക്കും.

 Posted On: 29 APR 2025 4:37PM |   Location: PIB Thiruvananthpuram
മാസങ്ങൾ നീണ്ട പ്രാദേശിക മത്സരങ്ങൾക്കും ആയിരക്കണക്കിന് എൻട്രികളിൽ നിന്നും , രാജ്യത്തെ 11 നഗരങ്ങളിൽ നിന്നുള്ള ഫൈനലിസ്റ്റുകൾ 2025 മെയ് 1 മുതൽ 4 വരെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി(WAVES) 2025-ൽ WAVES ആനിമേഷൻ & മാംഗ കോണ്ടസ്റ്റ് (WAM!) ദേശീയ ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
 
മീഡിയ & എന്റർടൈൻമെന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (MEAI) യുമായി സഹകരിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സംഘടിപ്പിച്ച WAM!- ആനിമേഷൻ, മാംഗ, വെബ്‌ടൂണുകൾ, കോസ്‌പ്ലേ മത്സരം യഥാർത്ഥ ഇന്ത്യൻ ഭൗതിക സ്വത്തുക്കൾ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ചിരിക്കുന്ന രാജ്യത്തെ പ്രഥമ ദേശീയ സംരംഭമാണ്. ഇന്ത്യയുടെ സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനായി ആഗോള നേതാക്കൾ, നൂതനാശയ വിദഗ്ധർ, സ്റ്റുഡിയോകൾ, സ്രഷ്ടാക്കൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന വേവ്സ് 2025 എന്ന സുപ്രധാന സംരംഭത്തിൽ അവസാന റൗണ്ടിലെത്തിയ ഈ സർഗ്ഗ സൃഷ്ടികൾക്കും അവരുടെ സ്രഷ്ടാക്കൾക്കും മികച്ച അംഗീകാരം ലഭിക്കും. " ഇന്ത്യയിൽ സൃഷ്ടിക്കുക ലോകത്തിനായി സൃഷ്ടിക്കുക" എന്ന വീക്ഷണത്തോടെ നടക്കുന്ന WAVES, ഇന്ത്യൻ സ്രഷ്ടാക്കളെ കൂടുതൽ സ്വപ്നം കാണാനും ആഗോള പ്രേക്ഷകരിലേക്ക് എത്താനും പ്രാപ്തരാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. AVGC-XR മേഖലയ്ക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പ്ലാറ്റ്‌ഫോമാണ് വേവ്സ് - ആനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്, എക്സ്റ്റെൻഡഡ് റിയാലിറ്റി. ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് ആണ് വേവ്സ്ന്റെ പ്രധാന സവിശേഷത. 1,100 അന്താരാഷ്ട്ര പങ്കാളികൾ ഉൾപ്പെടെ ഏകദേശം ഒരു ലക്ഷം രജിസ്ട്രേഷനുകളുമായി ക്രിയേറ്റ് ഇൻ ഇന്ത്യ സീസൺ 1,വേവ്സ് 2025 ൽ ചരിത്രം സൃഷ്ടിച്ചു. വിശദമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ശേഷം, 32 മത്സരഇനങ്ങളിൽ നിന്ന് 750 ലധികം ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തു.
 
ഇന്ത്യയിലെ വളർന്നുവരുന്ന ഉള്ളടക്ക സ്രഷ്ടാക്കൾക്ക് ഗണ്യമായ ഉത്തേജനം നൽകിക്കൊണ്ട്, ആരാധകരുടെ ആനിമേഷൻ അഭിനിവേശവും താല്പര്യവും പ്രോത്സാഹിപ്പിച്ചു കൊണ്ട്ആഗോള ആനിമേഷൻ ബ്രാൻഡായ ക്രഞ്ചിറോൾ, WAM- (വേവ്സ് ആനിമേഷൻ & മാംഗ മത്സരം) 2025 ന്റെ ടൈറ്റിൽ സ്പോൺസറായി. WAM! 2025 ലെ വിജയികളെ പരിപോഷിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി ക്രഞ്ചിറോൾ ഉള്ളടക്ക സ്രഷ്ടാക്കളുടെ ഒരു ഗ്രാന്റ് അവതരിപ്പിച്ചു. ആഗോള പ്രേക്ഷകർക്കായി യഥാർത്ഥ ബൗദ്ധിക സവിശേഷതകൾ (IP-കൾ) വികസിപ്പിക്കുമ്പോൾ ആനിമേ, മാംഗ, വെബ്‌ടൂൺ മേഖലകളിലെ വളർന്നുവരുന്ന കലാകാരന്മാരെയും കഥാകാരന്മാരെയും പിന്തുണയ്ക്കുക എന്നതാണ് ഈ ധന സഹായ പദ്ധതി വഴി ലക്ഷ്യമിടുന്നത്.
 
ക്രിയേറ്റർ ഡെവലപ്‌മെന്റ് ഗ്രാന്റ് വിശദാംശങ്ങൾ ഇപ്രകാരമാണ്:
 
മാംഗ (വിദ്യാർത്ഥി വിഭാഗം) — 25,000 രൂപ
മാംഗ (പ്രൊഫഷണൽ വിഭാഗം) — 25,000 രൂപ
വെബ്‌ടൂൺ (വിദ്യാർത്ഥി വിഭാഗം) — 25,000 രൂപ
വെബ്‌ടൂൺ (പ്രൊഫഷണൽ വിഭാഗം) — 25,000 രൂപ
ആനിമേ (വിദ്യാർത്ഥി വിഭാഗം) — 50,000 രൂപ
ആനിമേ (പ്രൊഫഷണൽ വിഭാഗം) — 50,000 രൂപ
 
 
കൂടാതെ, ടോക്കിയോയിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച ആനിമേ പ്രദർശനമായ 'ആനിമേ ജപ്പാൻ 2026'-ൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് WAM! 2025 ഫിനാലെയിലെ വിജയികളായിരിക്കും. ഇവർക്ക് ക്രഞ്ചിറോൾ പിന്തുണ നൽകും. ആഗോള വേദിയിൽ ഇന്ത്യയുടെ യഥാർത്ഥ സർഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാൻ ഈ പിന്തുണ സഹായിക്കും. യുഎസ് ആസ്ഥാനമായുള്ള സോണി പിക്‌ചേഴ്‌സ് എന്റർടൈൻമെന്റിന്റെയും ടോക്കിയോ ആസ്ഥാനമായുള്ള സോണി ഗ്രൂപ്പിന്റെ ഉപസ്ഥാപനങ്ങളായ സോണി മ്യൂസിക് എന്റർടൈൻമെന്റ് (ജപ്പാൻ) ഇൻ‌കോർപ്പറേറ്റഡ്, അനുബന്ധ സ്ഥാപനമായ ജപ്പാനിലെ ആനിപ്ലെക്‌സിന്റെയും കീഴിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംരംഭമാണ് ക്രഞ്ചിറോൾ, എൽഎൽസി.
 
 
വേവ്സിനെക്കുറിച്ച്:
 
2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ മാധ്യമ & വിനോദ (എം & ഇ) മേഖലയിലെ ഒരു നാഴികക്കല്ലായ പ്രഥമ ദൃശ്യ, ശ്രവ്യ, വിനോദ ഉച്ചകോടി (വേവ്സ്) നടത്താൻ കേന്ദ്ര ഗവൺമെന്റ് ഒരുങ്ങുന്നു. വ്യവസായ വിദഗ്ധർ, നിക്ഷേപകർ, ഉള്ളടക്ക സ്രഷ്ടാക്കൾ, നൂതനാശയ വിദഗ്ധർ തുടങ്ങിയവരെ ആഗോള മാധ്യമ& വിനോദ മേഖലയുമായി ബന്ധിപ്പിക്കാനും സഹകരണം വളർത്താനും സംഭാവന നൽകാനുമുള്ള ആത്യന്തിക വേദി വേവ്സ് - വാഗ്ദാനം ചെയ്യുന്നു.
 
ഇന്ത്യയെ ഒരു ആഗോള സർഗ്ഗാത്മക ശക്തികേന്ദ്രമായി മാറ്റുക എന്ന വീക്ഷണത്തോടെ സർഗ്ഗാത്മകത, നൂതനാശയം, ലോക വേദിയിൽ സ്വാധീനം എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ WAVES ലക്ഷ്യമിടുന്നു. ഉച്ചകോടി ഇന്ത്യയുടെ സർഗ്ഗാത്മക ശക്തിയെ സമ്പന്നമാക്കും. ഉള്ളടക്ക സൃഷ്ടി, ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക നൂതനാശയം എന്നിവയ്ക്കുള്ള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തും. പ്രക്ഷേപണം,അച്ചടി മാധ്യമങ്ങൾ , ടെലിവിഷൻ, റേഡിയോ, സിനിമകൾ, ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, കോമിക്സ്, ശബ്ദവും സംഗീതവും, പരസ്യങ്ങൾ, ഡിജിറ്റൽ, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ, ജനറേറ്റീവ് എ ഐ, ഓഗ്‌മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), എക്സ്റ്റെൻഡഡ് റിയാലിറ്റി (XR) എന്നിവയാണ് ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായങ്ങളും മേഖലകളും.
 
 
 
*****

Release ID: (Release ID: 2125280)   |   Visitor Counter: 25