പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡോ. കെ. കസ്തൂരിരംഗന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 25 APR 2025 2:34PM by PIB Thiruvananthpuram

ഇന്ത്യയുടെ ശാസ്ത്ര-വിദ്യാഭ്യാ രംഗത്തെ ഉന്നത വ്യക്തിത്വമായിരുന്ന ഡോ. കെ. കസ്തൂരിരംഗന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചിച്ചു. ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചുകൊണ്ട് ഡോ. കെ. കസ്തൂരിരംഗൻ ഐഎസ്ആർഒയെ ഏറെ ഉത്സാഹത്തോടെ സേവിച്ചുവെന്ന് ശ്രീ മോദി പറഞ്ഞു. "ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) തയ്യാറാക്കുന്നതിലെ പങ്കിനും ഇന്ത്യയിലെ വിദ്യാഭ്യാസം കൂടുതൽ സമഗ്രവും ഭാവിക്കായി സജ്ജവുമാണെന്ന് ഉറപ്പാക്കിയ ഡോ. കസ്തൂരിരംഗനോട് ഇന്ത്യ എപ്പോഴും കടപ്പെട്ടിരിക്കും. നിരവധി യുവ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും  മികച്ച മാർഗദർശി കൂടിയായിരുന്നു അദ്ദേഹം", ശ്രീ മോദി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:

"ഇന്ത്യയുടെ ശാസ്ത്ര-വിദ്യാഭ്യാസ യാത്രയിലെ ഉന്നത വ്യക്തിത്വമായിരുന്ന ഡോ. കെ. കസ്തൂരിരംഗന്റെ വിയോഗത്തിൽ ഞാൻ ഏറെ ദുഃഖിക്കുന്നു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമാർന്ന നേതൃത്വവും രാഷ്ട്രത്തിന് നൽകിയ നിസ്വാർത്ഥ സംഭാവനയും എന്നും ഓർമ്മിക്കപ്പെടും.

അദ്ദേഹം ഏറെ ഉത്സാഹത്തോടെ ഐ.എസ്.ആർ.ഒയെ സേവിച്ചു.  നമുക്ക് ആഗോള അംഗീകാരം നേടിത്തന്ന ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെ അദ്ദേഹം പുതിയ ഉയരങ്ങളിലേക്ക് നയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വം അഭിലാഷപൂർണമായ ഉപഗ്രഹ വിക്ഷേപണങ്ങൾക്കു സാക്ഷ്യം വഹിക്കുകയും നൂതനാശയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു."

"ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) തയ്യാറാക്കുന്നതിലും ഇന്ത്യയില്‍ പഠനം കൂടുതൽ സമഗ്രവും ഭാവിക്കായി സജ്ജവുമാണെന്ന് ഉറപ്പുവരുത്തുന്നതിലും ഡോ. കസ്തൂരിരംഗൻ നടത്തിയ ശ്രമങ്ങൾക്ക് ഇന്ത്യ എപ്പോഴും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും. നിരവധി യുവ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും  മികച്ച മാർഗദർശി കൂടിയായിരുന്നു അദ്ദേഹം.

എൻ്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും, വിദ്യാർത്ഥികളോടും, ശാസ്ത്രജ്ഞരോടും, അസംഖ്യം ആരാധകരോടും ഒപ്പമാണ്. ഓം ശാന്തി.."

 

"India will always be grateful to Dr. Kasturirangan for his efforts during the drafting of the National Education Policy (NEP) and in ensuring that learning in India became more holistic and forward-looking. He was also an outstanding mentor to many young scientists and researchers. 

My thoughts are with his family, students, scientists and countless admirers. Om Shanti."

 

***

NK


(Release ID: 2124273) Visitor Counter : 42