പ്രധാനമന്ത്രിയുടെ ഓഫീസ്
‘പ്രകാശ് പൂരബി’ൽ ശ്രീ ഗുരു തേഗ് ബഹാദുറിന് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു
Posted On:
18 APR 2025 12:26PM by PIB Thiruvananthpuram
‘പ്രകാശ് പൂരബി’ന്റെ (ജയന്തിദിനം) ശുഭവേളയിൽ ശ്രീ ഗുരു തേഗ് ബഹാദുറിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു. അനീതിക്കെതിരെ അചഞ്ചലമായി പോരാടിയ ശ്രീ ഗുരു തേഗ് ബഹാദുറിന്റെ ജീവിതം ധീരതയുടെയും കാരുണ്യത്തിന്റെയും പ്രതീകമാണെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു.
എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:
“ശ്രീ ഗുരു തേഗ് ബഹാദുർജിയുടെ ശുഭകരമായ ‘പ്രകാശ് പൂരബി’ൽ, നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ആത്മീയ ദീപശിഖാവാഹകരിൽ ഒരാളായ അദ്ദേഹത്തിനു ഞാൻ വിനീതമായ ശ്രദ്ധാഞ്ജലിയർപ്പിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതം ധൈര്യത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമാണ്. അനീതിക്കെതിരെ അദ്ദേഹം അചഞ്ചലമായി പോരാടി. അദ്ദേഹം വിഭാവനംചെയ്ത സമൂഹം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹത്തിന്റെ ശിക്ഷണങ്ങൾ നമുക്കേവർക്കും പ്രചോദനമേകട്ടെ.”
On the auspicious Parkash Purab of Sri Guru Teg Bahadur Ji, I pay my humble tributes to one of the greatest spiritual torchbearers of our land. His life epitomises courage and compassionate service. He was unwavering in fighting injustice. May his teachings continue to inspire us…
— Narendra Modi (@narendramodi) April 18, 2025
***
SK
(Release ID: 2122630)
Visitor Counter : 20
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada