സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

ലോക പൈതൃക ദിനത്തിൽ,2025 ഏപ്രിൽ 18-ന് എ എസ് ഐ സ്മാരകങ്ങളിൽ പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല

Posted On: 17 APR 2025 4:44PM by PIB Thiruvananthpuram
ആഗോളതലത്തിൽ ഏപ്രിൽ 18-ന് ആഘോഷിക്കുന്ന 'സ്മാരകങ്ങൾക്കും സ്ഥലങ്ങൾക്കും വേണ്ടിയുള്ള അന്താരാഷ്ട്ര ദിന' വേളയിൽ, രാജ്യത്തെ എഎസ്ഐ സ്മാരകങ്ങൾ സന്ദർശിക്കുന്നതിന് യാതൊരു ഫീസും ഈടാക്കില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) സന്തോഷപൂർവ്വം പ്രഖ്യാപിച്ചു.
 
ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം പര്യവേക്ഷണം ചെയ്യാൻ സന്ദർശകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. എഎസ്ഐയുടെ സംരക്ഷണത്തിൽ 3,698 സ്മാരകങ്ങളും സ്ഥലങ്ങളുമുണ്ട്. രാജ്യത്തിന്റെ ചരിത്രപരമായ പൈതൃകവും വാസ്തുവിദ്യാ അത്ഭുതങ്ങളും കാണാൻ എഎസ്ഐ, ഈ അവസരം വാഗ്ദാനം ചെയ്യുന്നു. 'ദുരന്തങ്ങളിൽ നിന്നും സംഘർഷങ്ങളിൽ നിന്നും ഭീഷണി നേരിടുന്ന പൈതൃകം' എന്നതാണ് സ്മാരകങ്ങൾക്കും സ്ഥലങ്ങൾക്കും വേണ്ടിയുള്ള അന്താരാഷ്ട്രദിനത്തിന്റെ ഈ വർഷത്തെ പ്രമേയം. പ്രകൃതിദത്തമോ മനുഷ്യനിർമ്മിതമോ ആയ ദുരന്തങ്ങളിൽ നിന്നും ഭീഷണികളിൽ നിന്നും സംഘർഷങ്ങളിൽ നിന്നും പൈതൃക സ്ഥലങ്ങളെ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള അവബോധം വളർത്തുക എന്നതാണ് പ്രമേയത്തിന്റെ ലക്ഷ്യം.
പ്രവേശന ഫീസ് ഒഴിവാക്കുന്നതിലൂടെ, നമ്മുടെ പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണത്തിന്റെയും പരിപാലനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും പൈതൃകം സംരക്ഷിക്കുന്നതിൽ പൗരന്മാർക്ക് എങ്ങനെ സജീവമായ പങ്ക് വഹിക്കാനാകുമെന്നതിനെക്കുറിച്ചും പൊതുജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കാനാകുമെന്ന് എ എസ് ഐ പ്രതീക്ഷിക്കുന്നു.
 
 നമ്മുടെ ഭരണഘടനയിലെ മൗലിക കടമകൾ അനുസരിച്ച്, ഈ അമൂല്യമായ പൈതൃക സ്ഥലങ്ങളെ സംരക്ഷിക്കുകയും അവയെ സംരക്ഷിക്കാൻ പരമാവധി പ്രവർത്തിക്കുകയും ചെയ്യേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണ്.
*************************

(Release ID: 2122547) Visitor Counter : 25