വാര്ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
വേവ്സ് 2025 ന്റെ ക്രിയേറ്റ് ഇൻ ഇന്ത്യ സംരംഭത്തിന്റെ ഭാഗമായി ആന്റി-പൈറസി ചലഞ്ചിലേക്കുള്ള ഏഴ് മികച്ച ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു
ആന്റി-പൈറസി ചലഞ്ചിന് വ്യവസായ മേഖലയിൽ നിന്നും പങ്കാളികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്
Posted On:
16 APR 2025 6:21PM
|
Location:
PIB Thiruvananthpuram
WAVES ( ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി) 2025 ന്റെ ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് സീസൺ -1 ന്റെ കീഴിലുള്ള പ്രധാന സംരംഭമായ ആന്റി-പൈറസി ചലഞ്ചിന്റെ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ വേവ്സ് ഉച്ചകോടി നടക്കും.
2024 സെപ്റ്റംബർ 12 ന് ആരംഭിച്ച ഈ ചലഞ്ച്, ഡിജിറ്റൽ പൈറസിക്കെതിരായ പോരാട്ടത്തിൽ 'മേക്ക് ഇൻ ഇന്ത്യ' സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുക എന്ന ഒരു പ്രധാന ലക്ഷ്യത്തോടെയാണ് വിഭാവനം ചെയ്തത്. രാജ്യത്തുടനീളമുള്ള സ്റ്റാർട്ടപ്പുകൾ, സാങ്കേതിക ദാതാക്കൾ, ഗവേഷണ സ്ഥാപനങ്ങൾ, വിദ്യാർത്ഥികൾ എന്നിവരുടേതായി 1,600-ലധികം രജിസ്ട്രേഷനുകളും 132 ആശയ സമർപ്പണങ്ങളും ഈ ചലഞ്ചിൽ നടന്നു. കർശനമായ നിരവധി ഘട്ടങ്ങളിലുള്ള സ്ക്രീനിംഗിനും മൂല്യനിർണയ പ്രക്രിയയ്ക്കും ശേഷം, 15 ആശയങ്ങൾ ചുരുക്കപ്പട്ടികയിൽ ഇടം നേടി. ഇപ്പോൾ,ജൂറി പാനലിന്റെ സൂക്ഷ്മമായ വിലയിരുത്തലിന് ശേഷം, ഡിജിറ്റൽ ഉള്ളടക്ക സുരക്ഷയിലെ മികച്ച കണ്ടുപിടുത്തങ്ങൾക്ക് 7 മികച്ച ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തിട്ടുണ്ട്
2025 മെയ് 01 മുതൽ 04 വരെ മുംബൈയിലെ ജിയോ സെന്ററിൽ നടക്കാനിരിക്കുന്ന ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി (WAVES) 2025-ൽ, മികച്ച ഏഴ് ഫൈനലിസ്റ്റുകൾ ജൂറിയുടെയും തത്സമയ പ്രേക്ഷകരുടെയും മുന്നിൽ അവരുടെ പ്രതിവിധികൾ അവതരിപ്പിക്കും. വിജയികളെ ഉച്ചകോടിയുടെ ഗ്രാൻഡ് ഫിനാലെയിൽ ആദരിക്കും.
ഫൈനലിസ്റ്റുകളും അവരുടെ പരിഹാരങ്ങളും:
ടീമിന്റെ പേര്
|
നിർദ്ദേശിച്ച പരിഹാരം
|
പരിഹാരത്തെക്കുറിച്ചുള്ള സംക്ഷിപ്ത വിശദാംശങ്ങൾ
|
1. എയ്സോവി ഇൻഫോടെക് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്
|
സ്റ്റെൽത്ത് ഗാർഡ്
|
മാധ്യമ ഫയലുകളിൽ അദൃശ്യ രൂപത്തിൽ വാട്ടർമാർക്കുകൾ ഉൾച്ചേർക്കുന്ന ഒരു ഓഫ്ലൈൻ സംവിധാനം. കംപ്രഷൻ അല്ലെങ്കിൽ ഫോർമാറ്റ് മാറ്റങ്ങൾക്ക് ശേഷവും ഇവ കണ്ടെത്താനാകും.
|
2. ആറ്റംസ്റ്റേറ്റ്
|
മോങ്ക് ഡി ബി
|
ഫിംഗർപ്രിന്റിംഗും വാട്ടർമാർക്കിംഗും ഉപയോഗിച്ച് തത്സമയം പ്രവർത്തിക്കാൻ കഴിയുന്ന ഒരു AI-നേറ്റീവ് വെക്റ്റർ ഡാറ്റാബേസ്. ഉള്ളടക്ക പരിശോധനയും പൈറസി കണ്ടെത്തലും നടത്തുന്നു
|
3. ന്യൂറോണിക്സ്
|
ന്യൂറോട്രേസ്
|
എൻക്രിപ്ഷൻ, ലൈസൻസിംഗ് സർട്ടിഫിക്കറ്റുകൾ, ആക്സസ് കൺട്രോൾ, ഡൈനാമിക് വാട്ടർമാർക്കിംഗ്, പൈറസി കണ്ടെത്തൽ എന്നിവ സംയോജിപ്പിക്കുന്ന ഒരു സമഗ്ര വീഡിയോ സംരക്ഷണ സ്യൂട്ട്.
|
4. ഗാർഡ് ലൈൻസ് ഓഫ് ഒറിജിനാലിറ്റി
|
പൈറേറ്റ്എക്സ്
|
ഒരു നൂതന DRM, ആന്റി-പൈറസി സംവിധാനം. അനധികൃത കടന്നുകയറ്റത്തിൽ നിന്നും നിയമവിരുദ്ധ വിതരണത്തിൽ നിന്നും മൾട്ടിമീഡിയ ഉള്ളടക്കം സുരക്ഷിതമാക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നു.
|
5. ഹമ്മിംഗ്ബേർഡ്
|
ട്രൈഅംബക
|
ബാഹ്യഇടപെടലുകൾ ഒഴിവാക്കി ഉള്ളടക്കം സംരക്ഷിക്കുന്നതിനായി ബ്ലൈൻഡ് വാട്ടർമാർക്കിംഗും ക്രിപ്റ്റോഗ്രാഫിക് ഹാഷിംഗും സംയോജിപ്പിക്കുന്ന ഒരു ബ്ലോക്ക്ചെയിൻ അധിഷ്ഠിത പ്രതിവിധി
|
6. സൈഫർകോർ
|
സുരക്ഷിത ഫിംഗർപ്രിന്റ് സ്റ്റെഗനോഗ്രഫി സംവിധാനം (SFSS)
|
ഡിജിറ്റൽ മാധ്യമങ്ങളിൽ സുരക്ഷിതമായ വിരലടയാളങ്ങൾ ഉൾപ്പെടുത്തുന്നതിന് സ്റ്റെഗനോഗ്രാഫിയും ക്രിപ്റ്റോഗ്രാഫിക് സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്ന ഒരു സംവിധാനം. ശക്തമായ പൈറസി പ്രതിരോധം സാധ്യമാക്കുന്നു.
|
7. വൈറ്റ് ഹാറ്റ് ലവേഴ്സ്
|
ഷാഡോ സ്റ്റാമ്പ്
|
ഡിജിറ്റൽ ഉള്ളടക്കം തത്സമയം നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും അദൃശ്യമായതും തിരിച്ചറിയാവുന്നതുമായ മാർക്കറുകൾ ഉപയോഗിക്കുന്ന ഒരു മാർക്കർ അധിഷ്ഠിത ട്രാക്കിംഗ് സംവിധാനം.
|
മത്സരത്തിന്റെ പ്രധാന സവിശേഷതകൾ:
ഫിംഗർപ്രിന്റിംഗ്, വാട്ടർമാർക്കിംഗ്, ബ്ലോക്ക്ചെയിൻ, സ്റ്റെഗനോഗ്രാഫി തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥികൾ, സാങ്കേതിക നൂതനാശയ വിദഗ്ധർ എന്നിവരിൽ നിന്നുള്ള വൈവിധ്യമാർന്ന പങ്കാളിത്തം. വ്യവസായ വിദഗ്ധരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന ജൂറി വിജയികളെ പ്രഖ്യാപിക്കും.വിജയികൾക്ക് ദേശീയ അംഗീകാരം, മെന്റർഷിപ്പ്, വ്യവസായ സഹകരണ അവസരങ്ങൾ എന്നിവ ലഭിക്കും.
2024-ൽ ഇന്ത്യയിൽ 90 ദശലക്ഷം ഉപയോക്താക്കൾ ഓൺലൈൻ വീഡിയോ പൈറസിയിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഇത് 1.2 ബില്യൺ യുഎസ് ഡോളറിന്റെ നഷ്ടത്തിന് കാരണമാകുമെന്നും ഒരു ഏഷ്യൻ മാധ്യമ റിപ്പോർട്ട് കണക്കാക്കുന്നു. ഫലപ്രദവും ശക്തവുമായ ആന്റി-പൈറസി ഇടപെടലുകൾ ഇല്ലെങ്കിൽ, 2029 ആകുമ്പോഴേക്കും ഇത് 158 ദശലക്ഷം ഉപയോക്താക്കളായി വർധിക്കും.
ഡിജിറ്റൽ ഭാവി സുരക്ഷിതമാക്കുന്നതിനും നിർണായക സാങ്കേതിക മേഖലകളിൽ തദ്ദേശീയ നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ യാത്രയിൽ ആന്റി-പൈറസി ചലഞ്ച് ഒരു സുപ്രധാന നാഴികക്കല്ലാണ്.
WAVES-ന്റെ ഭാഗമായി CII സംഘടിപ്പിച്ച മത്സരത്തിന്റെ മൂല്യനിർണ്ണയ പ്രക്രിയയിലും വ്യവസായ ഇടപെടൽ സുഗമമാക്കുന്നതിലും ഐ പി ഹൗസ്, ടാറ്റാ കൺസൾട്ടൻസി സർവിസസ് (TCS), ഹാക്ക്2സ്കിൽ എന്നിവ പിന്തുണ നൽകി.
വേവ്സിനെക്കുറിച്ച്:
2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ മാധ്യമ & വിനോദ (എം & ഇ) മേഖലയിലെ ഒരു നാഴികക്കല്ലായ പ്രഥമ ദൃശ്യ, ശ്രവ്യ, വിനോദ ഉച്ചകോടി (വേവ്സ്) നടത്താൻ കേന്ദ്ര ഗവൺമെന്റ് ഒരുങ്ങുന്നു. വ്യവസായ വിദഗ്ധർ, നിക്ഷേപകർ, ഉള്ളടക്ക സ്രഷ്ടാക്കൾ, നൂതനാശയ വിദഗ്ധർ തുടങ്ങിയവരെ ആഗോള മാധ്യമ& വിനോദ മേഖലയുമായി ബന്ധിപ്പിക്കാനും സഹകരണം വളർത്താനും സംഭാവന നൽകാനുമുള്ള ആത്യന്തിക വേദി വേവ്സ് - വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയെ ഒരു ആഗോള സർഗ്ഗാത്മക ശക്തികേന്ദ്രമായി മാറ്റുക എന്ന വീക്ഷണത്തോടെ സർഗ്ഗാത്മകത, നൂതനാശയം, ലോക വേദിയിൽ സ്വാധീനം എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ WAVES ലക്ഷ്യമിടുന്നു. ഉച്ചകോടി ഇന്ത്യയുടെ സർഗ്ഗാത്മക ശക്തിയെ സമ്പന്നമാക്കും. ഉള്ളടക്ക സൃഷ്ടി, ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക നൂതനാശയം എന്നിവയ്ക്കുള്ള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തും. പ്രക്ഷേപണം,അച്ചടി മാധ്യമങ്ങൾ , ടെലിവിഷൻ, റേഡിയോ, സിനിമകൾ, ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, കോമിക്സ്, ശബ്ദവും സംഗീതവും, പരസ്യങ്ങൾ, ഡിജിറ്റൽ, സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകൾ, ജനറേറ്റീവ് എ ഐ, ഓഗ്മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), എക്സ്റ്റെൻഡഡ് റിയാലിറ്റി (XR) എന്നിവയാണ് ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായങ്ങളും മേഖലകളും.
******
Release ID:
(Release ID: 2122352)
| Visitor Counter:
31
Read this release in:
English
,
Urdu
,
Nepali
,
Hindi
,
Marathi
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada