WAVES BANNER 2025
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

WAVEX 2025 ലേക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ വിപുലീകരിച്ചു; അപേക്ഷാ സമയപരിധി ഏപ്രിൽ 21 വരെ നീട്ടി

 Posted On: 16 APR 2025 5:47PM |   Location: PIB Thiruvananthpuram
ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുമായി (IAMAI) സഹകരിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയം (MIB) സംഘടിപ്പിച്ചിട്ടുള്ള WAVEX 2025-മായി ബന്ധപ്പെട്ട് രണ്ട് പ്രധാന പരിഷ്കരണങ്ങൾ പ്രഖ്യാപിച്ചു.വ്യവസായ, വിനോദ സാങ്കേതിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കായുള്ള പ്രധാന വേദിയാണ് WAVEX 2025 . വിശാലമായ പങ്കാളിത്തവും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി യോഗ്യതാ മാനദണ്ഡങ്ങൾ വിപുലീകരിക്കുകയും അപേക്ഷാ സമയപരിധി ദീർഘിപ്പിക്കുകയും ചെയ്തു.

2016 മുതൽ ആരംഭിച്ച സ്റ്റാർട്ടപ്പുകൾക്ക്  WAVEX 2025-ലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. 2020-ലോ അതിനുശേഷമോ സ്ഥാപിതമായ സ്റ്റാർട്ടപ്പുകൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരുന്ന മുൻ മാനദണ്ഡങ്ങളിൽ നിന്നുള്ള ഒരു പ്രധാന മാറ്റമാണിത്. മാധ്യമ - സാങ്കേതിക വിദ്യാ മേഖലയിൽ പുനരുജീവനശേഷി, വളർച്ച, സ്വാധീനം എന്നിവയുടെ മികച്ച ട്രാക്ക് റെക്കോർഡുള്ള നിരവധി പങ്കാളികളെ ഈ നീക്കം ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 രാജ്യത്തുടനീളമുള്ള സംരംഭകരുടെ ശക്തമായ താൽപ്പര്യവും അഭ്യർത്ഥനയും കണക്കിലെടുത്ത്, അപേക്ഷാ സമയപരിധി 2025 ഏപ്രിൽ 21 ലേക്ക് നീട്ടിയിരിക്കുന്നു. മാധ്യമ - സാങ്കേതിക വിദ്യാ മേഖലയിലെ നൂതനാശയവിദഗ്ധർക്ക് അവരുടെ നിർദ്ദേശങ്ങൾ സമർപ്പിക്കാനും ദേശീയ വേദിയിൽ പങ്കെടുക്കാനുള്ള അവസരം നേടാനും ഈ നീക്കം അധിക സമയം നൽകുന്നു.

വേവ്സ് 2025 ഉച്ചകോടിയിൽ മെയ് 2, മെയ് 3 തീയതികളിൽ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ WAVEX 2025 നടക്കും. ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടിയുടെ (WAVES) ഒരു പ്രധാന സംരംഭമായ WAVEX, ഗെയിമിംഗ്, ആനിമേഷൻ, XR, മെറ്റാവേർസ്, ജനറേറ്റീവ് AI, ഉള്ളടക്ക സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കുള്ള ഒരു പ്രധാന വേദിയാണ്

തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകൾക്ക് ക്ലോസ്ഡ് റൂം പിച്ചിംഗ് സെഷനുകളിൽ പങ്കെടുക്കുന്നതിനും മികച്ച വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങൾ, ഏഞ്ചൽ നിക്ഷേപകർ എന്നിവരുമായി സംവദിക്കുന്നതിനും അവസരം ലഭിക്കും. പ്രമുഖ വ്യവസായ വിദഗ്ധരുടെ മാർഗ്ഗനിർദേശങ്ങൾ, ആഗോള പങ്കാളികളുമായുള്ള സമ്പർക്കം, പ്രമുഖ സാങ്കേതികവിദ്യ, മാധ്യമ കമ്പനികളുമായുള്ള സഹകരണ അവസരങ്ങൾ എന്നിവയും അവർക്ക് ലഭിക്കും

 അപേക്ഷകൾ https://wavex.wavesbazaar.com എന്ന ഔദ്യോഗിക WAVEX പോർട്ടൽ വഴി സമർപ്പിക്കാം.
 
വേവ്സിനെക്കുറിച്ച്:

2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ മാധ്യമ & വിനോദ (എം & ഇ) മേഖലയിലെ ഒരു നാഴികക്കല്ലായ പ്രഥമ ദൃശ്യ, ശ്രവ്യ, വിനോദ ഉച്ചകോടി (വേവ്സ്) നടത്താൻ കേന്ദ്ര ഗവൺമെന്റ് ഒരുങ്ങുന്നു. വ്യവസായ വിദഗ്ധർ, നിക്ഷേപകർ, ഉള്ളടക്ക സ്രഷ്ടാക്കൾ, നൂതനാശയ വിദഗ്ധർ തുടങ്ങിയവരെ ആഗോള മാധ്യമ& വിനോദ മേഖലയുമായി ബന്ധിപ്പിക്കാനും സഹകരണം വളർത്താനും സംഭാവന നൽകാനുമുള്ള ആത്യന്തിക വേദി വേവ്സ് - വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയെ ഒരു ആഗോള സർഗ്ഗാത്മക ശക്തികേന്ദ്രമായി മാറ്റുക എന്ന വീക്ഷണത്തോടെ സർഗ്ഗാത്മകത, നൂതനാശയം, ലോക വേദിയിൽ സ്വാധീനം എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ WAVES ലക്ഷ്യമിടുന്നു. ഉച്ചകോടി ഇന്ത്യയുടെ സർഗ്ഗാത്മക ശക്തിയെ സമ്പന്നമാക്കും. ഉള്ളടക്ക സൃഷ്ടി, ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക നൂതനാശയം എന്നിവയ്ക്കുള്ള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തും. പ്രക്ഷേപണം,അച്ചടി മാധ്യമങ്ങൾ , ടെലിവിഷൻ, റേഡിയോ, സിനിമകൾ, ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, കോമിക്സ്, ശബ്ദവും സംഗീതവും, പരസ്യങ്ങൾ, ഡിജിറ്റൽ, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ, ജനറേറ്റീവ് എ ഐ, ഓഗ്‌മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), എക്സ്റ്റെൻഡഡ് റിയാലിറ്റി (XR) എന്നിവയാണ്  ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായങ്ങളും മേഖലകളും.
 
SKY
 
******

Release ID: (Release ID: 2122350)   |   Visitor Counter: 25