രാഷ്ട്രപതിയുടെ കാര്യാലയം
വൈശാഖി, വിഷു, ബോഹാഗ് ബിഹു, പൊയില ബൊയ്ശാഖ്, മേശാദി, വൈശാഖാദി, പുത്താണ്ടു പിറപ്പ് എന്നിവയുടെ പൂർവദിനത്തിൽ രാഷ്ട്രപതിയുടെ ആശംസ
Posted On:
12 APR 2025 6:33PM by PIB Thiruvananthpuram
2025 ഏപ്രിൽ 13, 14, 15 തീയതികളിലായി ആഘോഷിക്കുന്ന വൈശാഖി, വിഷു, ബോഹാഗ് ബിഹു, പൊയില ബൊയ്ശാഖ്, മേശാദി, വൈശാഖാദി, പുത്താണ്ടു പിറപ്പ് എന്നീ വിശേഷോത്സവങ്ങളുടെ പൂർവ്വ ദിനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു തന്റെ സന്ദേശത്തിൽ ഇങ്ങനെ കുറിച്ചു:-
“വൈശാഖി, വിഷു, ബോഹാഗ് ബിഹു, പൊയില ബൊയ്ശാഖ്,മേശാദി, വൈശാഖാദി, പുത്താണ്ടു പിറപ്പ് എന്നിവയുടെ ശുഭകരമായ വേളയിൽ, ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിളവെടുപ്പ് സമയത്ത് ആഘോഷിക്കുന്ന ഈ ഉത്സവങ്ങൾ നമ്മുടെ സാമൂഹിക പാരമ്പര്യങ്ങളെയും നാനാത്വത്തിൽ ഏകത്വത്തെയും പ്രതീകപ്പെടുത്തുന്നു. ഈ ഉത്സവങ്ങളിലൂടെ, നമ്മുടെ 'അന്നദാത' കർഷകരുടെ കഠിനാധ്വാനത്തെ ഞങ്ങൾ ആദരിക്കുകയും അവരോടുള്ള നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഈ ഉത്സവങ്ങൾ,പ്രകൃതിയെ സംരക്ഷിക്കുന്നതിനും നമ്മുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനുമുള്ള സന്ദേശം നൽകുന്നു.
ഈ ഊർജ്ജസ്വലമായ ആഘോഷങ്ങൾ നമ്മുടെ രാഷ്ട്രത്തിന്റെ വികസനത്തിനായി പ്രതിജ്ഞാബദ്ധതയോടും സമർപ്പണത്തോടും കൂടി പ്രവർത്തിക്കാൻ നമ്മെ പ്രേരിപ്പിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു”.
*********************
(Release ID: 2121312)
Visitor Counter : 30