പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ദുബായ് കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി


ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചു

Posted On: 08 APR 2025 4:07PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത ശ്രീ മോദി ആവർത്തിച്ചു. ഇന്ത്യ-യുഎഇ സമഗ്ര-തന്ത്രപ്രധാന പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകുന്നതിൽ ദുബായ് നിർണായക പങ്കു വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്: 

“ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം മുന്നോട്ടു കൊണ്ടുപോകുന്നതിൽ ദുബായ് പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഈ പ്രത്യേക സന്ദർശനം ആഴത്തിൽ വേരൂന്നിയ നമ്മുടെ സൗഹൃദത്തെ ഊട്ടിയുറപ്പിക്കുകയും ഭാവിയിൽ കൂടുതൽ കരുത്തുറ്റ സഹകരണത്തിനു വഴിയൊരുക്കുകയും ചെയ്യുന്നു.

@HamdanMohammed”

***

SK


(Release ID: 2120049)