രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി രാമനവമിയുടെ പൂർവദിനത്തിൽ ആശംസകൾ നേർന്നു

Posted On: 05 APR 2025 7:01PM by PIB Thiruvananthpuram
രാമ നവമിയുടെ പൂർവദിനത്തിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു എല്ലാ സഹപൗരന്മാർക്കും ആശംസകൾ നേർന്നു.
 
 “രാമനവമിയുടെ ശുഭകരമായ വേളയിൽ, എല്ലാ സഹപൗരന്മാർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു."
 സന്ദേശത്തിൽ രാഷ്ട്രപതി കുറിച്ചു.
 
"മര്യാദ പുരുഷോത്തം ഭഗവാൻ ശ്രീരാമന്റെ ജന്മദിനമായാണ് ഈ പുണ്യദിനം ആഘോഷിക്കുന്നത്. സത്യം, ധർമ്മം, നൈതികത എന്നിവയുടെ പാത പിന്തുടരാൻ ഭഗവാൻ ശ്രീരാമന്റെ ഇതിഹാസ ജീവിതയാത്ര നമ്മെ പ്രചോദിപ്പിക്കുന്നു.ഈ ആഘോഷം, സമർപ്പണത്തോടെയും പ്രതിജ്ഞാബദ്ധതയോടെയും മനുഷ്യരാശിയെ സേവിക്കാനുള്ള സന്ദേശം നൽകുന്നു. ത്യാഗം, നിസ്വാർത്ഥ സ്നേഹം, സ്വന്തം വാക്കിൽ പ്രതിജ്ഞാബദ്ധത എന്നീ ജീവിത മൂല്യങ്ങൾ സ്വീകരിക്കാൻ ഈ പുണ്യദിനം മനുഷ്യരെ പ്രേരിപ്പിക്കുന്നു.
 
ഈ പുണ്യദിനത്തിൽ, ഭഗവാൻ ശ്രീരാമന്റെ ആദർശങ്ങളിൽ നിന്ന് നമുക്ക് പഠിക്കാം. മനുഷ്യരാശിയുടെ മുഴുവൻ ക്ഷേമത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം”.
 
*****

(Release ID: 2119383) Visitor Counter : 20