പ്രധാനമന്ത്രിയുടെ ഓഫീസ്
മ്യാൻമറിലെ സീനിയർ ജനറൽ മിൻ ഓങ് ഹ്ലെയിങ്ങുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
Posted On:
04 APR 2025 9:43AM by PIB Thiruvananthpuram
ബാങ്കോക്കിൽ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മ്യാൻമറിലെ സീനിയർ ജനറൽ മിൻ ഓങ് ഹ്ലെയിങ്ങുമായി കൂടിക്കാഴ്ച നടത്തി. സമീപകാല ഭൂകമ്പത്തിൽ ഉണ്ടായ നാശനഷ്ടങ്ങളിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. ഈ നിർണായക സമയത്ത് മ്യാൻമറിലെ സഹോദരി സഹോദരന്മാർക്ക് ഇന്ത്യയുടെ സഹായം ശ്രീ മോദി ഉറപ്പുനൽകി. ഇന്ത്യയും മ്യാൻമറും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് കണക്റ്റിവിറ്റി, ശേഷി വികസനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.
എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:
“ബാങ്കോക്കിൽ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിക്കിടെ മ്യാൻമറിലെ സീനിയർ ജനറൽ മിൻ ഓങ് ഹ്ലെയിങ്ങുമായി കൂടിക്കാഴ്ച നടത്തി. അടുത്തിടെയുണ്ടായ ഭൂകമ്പത്തെ തുടർന്നുണ്ടായ ജീവഹാനിയിലും സ്വത്തു നാശത്തിലും ഒരിക്കൽ കൂടി അനുശോചനം രേഖപ്പെടുത്തി. ഈ നിർണായക സമയത്ത് മ്യാൻമറിലെ സഹോദരി സഹോദരന്മാരെ സഹായിക്കാൻ ഇന്ത്യ സാധ്യമായതെല്ലാം ചെയ്യുന്നു.
ഇന്ത്യയും മ്യാൻമറും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും പ്രത്യേകിച്ച് കണക്റ്റിവിറ്റി, ശേഷി വികസനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു.”
***
SK
(Release ID: 2118626)
Visitor Counter : 15
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada