തെരഞ്ഞെടുപ്പ് കമ്മീഷന്‍
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ, ഒരു ലക്ഷത്തിലധികം ബൂത്ത് ലെവൽ ഓഫീസർമാർക്ക് (BLO) ഘട്ടം ഘട്ടമായി പരിശീലനം നൽകുന്ന പ്രഥമ പരിശീലന പരിപാടിക്ക് IIIDEM-ൽ തുടക്കമായി
ബിഹാർ, പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിൽ നിന്നുള്ള BLO-കളുടെ ആദ്യ സംഘം, 2 ദിവസത്തെ പരിശീലന പരിപാടിയിൽ IIIDEM-ൽ പങ്കെടുക്കുന്നു
Posted On:
26 MAR 2025 11:51AM by PIB Thiruvananthpuram
ഇന്ന് ന്യൂഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി & ഇലക്ഷൻ മാനേജ്‌മെന്റിൽ (IIIDEM) BLO-കൾക്കുള്ള പരിശീലന പരിപാടി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാർ,തിരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. വിവേക് ജോഷിയോടൊപ്പം ഉദ്ഘാടനം ചെയ്തു. 10 പോളിംഗ് സ്റ്റേഷനുകളിൽ നിന്ന് ശരാശരി ഒരു ബിഎൽഒ എന്ന നിരക്കിൽ ഒരു ലക്ഷത്തിലധികം BLO-കൾക്ക് അടുത്ത കുറച്ച് വർഷങ്ങളിൽ ഇത്തരം പരിപാടികളിലൂടെ പരിശീലനം നൽകും. 100 കോടി വോട്ടർമാരും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട കണ്ണിയാണ് ബിഎൽഒ മാർ. BLO-കളുടെ രാജ്യവ്യാപക ശൃംഖല ശക്തിപ്പെടുത്തുന്നതിനായി, ഈ പരിശീലനം ലഭിച്ച BLO-കൾ അസംബ്ലി തലത്തിൽ മാസ്റ്റർ ട്രെയിനർമാരായി (ALMT-കൾ) പ്രവർത്തിക്കും
തിരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളിൽ ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ച്കൊണ്ട് ഈ ശേഷി വികസന പരിപാടി ഘട്ടം ഘട്ടമായി തുടരും. നിലവിൽ, ബീഹാർ, പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിൽ നിന്നുള്ള 109 ബിഎൽഒമാർ ഈ പരിപാടിയിൽ പങ്കെടുക്കുന്നു. കൂടാതെ ബീഹാർ, പശ്ചിമ ബംഗാൾ, അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള 24 ഇആർഒമാർ, 13 ഡിഇഒമാർ എന്നിവരും 2 ദിവസത്തെ റെസിഡൻഷ്യൽ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
1950 ലെ ആർപി ആക്ട്, 1960 ലെ ഇലക്ടർമാരുടെ രജിസ്ട്രേഷൻ നിയമങ്ങൾ, കമ്മീഷൻ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ എന്നിവ പ്രകാരം ബിഎൽഒമാരെ അവരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും പരിചയപ്പെടുത്തുന്നതിനും പിശകുകളില്ലാതെ വോട്ടർ പട്ടിക പുതുക്കുന്നതിനായി പ്രസക്തമായ ഫോമുകൾ പൂരിപ്പിക്കുന്നതിന് അവരെ സജ്ജരാക്കുന്നതിനുമാണ് പരിശീലനം ആസൂത്രണം ചെയ്തിരിക്കുന്നത്. അവരുടെ ജോലിയെ പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഐടി ആപ്ലിക്കേഷനുകൾ ബി എൽ ഓ മാരെ പരിചയപ്പെടുത്തും.
ബിഎൽഒമാർ സംസ്ഥാന ഗവണ്മെന്റ് ഉദ്യോഗസ്ഥരാണ്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ (ഡിഇഒ) അംഗീകാരത്തിനുശേഷം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരാണ് (ഇആർഒ) അവരെ നിയമിക്കുന്നത്. വോട്ടർ പട്ടിക പിശകുകളില്ലാതെ പുതുക്കുന്നതിൽ ഇആർഒമാരുടെയും ബിഎൽഒമാരുടെയും നിർണായക പങ്ക് സി ഇ സി എടുത്ത്പറഞ്ഞു. സംസ്ഥാന ഗവണ്മെന്റുകൾ എസ്‌ഡിഎം തലത്തിലുള്ള അല്ലെങ്കിൽ തത്തുല്യ തലത്തിലെ ഉദ്യോഗസ്ഥരെ ഇആർഒമാരായി നാമനിർദ്ദേശം ചെയ്യണമെന്നും, തുടർന്ന് അവരുടെ ചുമതലയിലുള്ള പോളിംഗ് സ്റ്റേഷനിലെ താമസക്കാരായ ബിഎൽഒമാരെ സീനിയോറിറ്റി കണക്കിലെടുത്ത് ഈ ഉദ്യോഗസ്ഥർ നിയമിക്കണമെന്നും സിഇസി എടുത്ത് പറഞ്ഞു.
ഭരണഘടനയുടെ അനുഛേദം 326 ഉം 1950 ലെ ആർപി ആക്ടിന്റെ സെക്ഷൻ 20 ഉം അനുസരിച്ച്, 18 വയസ്സിന് മുകളിലുള്ളവരും സാധാരണയായി നിയോജകമണ്ഡലത്തിൽ താമസിക്കുന്നവരുമായ ഇന്ത്യയിലെ പൗരന്മാരെ മാത്രമേ വോട്ടർമാരായി രജിസ്റ്റർ ചെയ്യാൻ കഴിയൂ എന്ന് സിഇസി വ്യക്തമാക്കി. അതത് തലങ്ങളിൽ സർവകക്ഷി യോഗങ്ങൾ നടത്താനും വോട്ടർ പട്ടികയുടെ ശരിയായ പരിഷ്കരണം ഉൾപ്പെടെ അവരുടെ അധികാരപരിധിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും അദ്ദേഹം എല്ലാ സിഇഒമാർക്കും, ഡിഇഒമാർക്കും, ഇആർഒമാർക്കും നിർദ്ദേശം നൽകി. ERO-യ്‌ക്കോ BLO-യ്‌ക്കോ എതിരായ ഏതൊരു പരാതിയിലും കർശന നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വോട്ടർ പട്ടിക പുതുക്കുന്നതിനായി വീടുതോറുമുള്ള സന്ദർശനത്തിനിടെ എല്ലാ BLO-കളും വോട്ടർമാരുമായി മാന്യമായി ഇടപഴകണമെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 100 കോടി വോട്ടർമാരോടൊപ്പം കമ്മീഷൻ എല്ലാക്കാലത്തും നിലകൊള്ളുന്നതായും അദ്ദേഹം വ്യക്തമാക്കി
SKY
*****
(Release ID: 2115204)
Visitor Counter : 28