ആഭ്യന്തരകാര്യ മന്ത്രാലയം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നക്‌സലൈറ്റുകള്‍ക്കെതിരേ നിർദ്ദാക്ഷണ്യ നടപടികളുമായി മുന്നോട്ടു പോകുകയാണെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ
ഛത്തീസ്ഗഡില്‍ രണ്ടു വ്യത്യസ്ത ഓപ്പറേഷനുകളിലായി 22 നക്‌സലൈറ്റുകളെ സുരക്ഷാ സേന നിര്‍വ്വീര്യമാക്കി
Posted On:
20 MAR 2025 5:39PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 20 മാർച്ച് 2025
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍, നക്‌സലൈറ്റുകള്‍ക്കെതിരേ നിര്‍ദ്ദാക്ഷണ്യ നടപടികളുമായി മുന്നോട്ടു പോകുകയാണെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ.
രണ്ടു വ്യത്യസ്ത ഓപ്പറേഷനുകളിലായി 22 നക്‌സലൈറ്റുകളെ നിര്‍വ്വീര്യമാക്കിയ സുരക്ഷാ സേന ' നക്‌സല്‍മുക്ത ഭാരത് ' അഭിയാനിൽ വലിയൊരു വിജയം നേടിയിരിക്കുകയാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി X ല്‍ കുറിച്ചു. ഛത്തീസ്ഗഡിലെ ബിജാപ്പൂരിലും കങ്കറിലും നമ്മുടെ സുരക്ഷാ സേന നടത്തിയ രണ്ടു വ്യത്യസ്ത ഓപ്പറേഷനുകളില്‍ 22 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു. നക്‌സലൈറ്റുകള്‍ക്കെതിരേ നിര്‍ദ്ദാക്ഷണ്യ നടപടികളുമായി മോദി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്നും കീഴടങ്ങല്‍ മുതല്‍ ഉൾച്ചേർക്കൽ വരെയുള്ള എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്തിട്ടും കീഴടങ്ങാത്ത നക്‌സലൈറ്റുകളോട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത നയമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം മാര്‍ച്ച് 31നകം രാജ്യത്തെ നക്‌സല്‍ മുക്തമാക്കുമെന്നും ശ്രീ ഷാ പറഞ്ഞു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലും നക്‌സലിസത്തിനെതിരായ വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഭാഗമായി, 2025ല്‍ ഇതുവരെ 90 നക്‌സലുകളെ വധിക്കുകയും 104 പേരെ അറസ്റ്റു ചെയ്യുകയും 164 പേര്‍ കീഴടങ്ങുകയും ചെയ്തു. 2024ല്‍ 290 നക്‌സലൈറ്റുകളെ നിര്‍വ്വീര്യമാക്കി, 1090 പേരെ അറസ്റ്റു ചെയ്തു, 881 പേര്‍ കീഴടങ്ങി. ഇതുവരെ ഉന്നതരായ 15 നക്‌സല്‍ നേതാക്കളെ നിര്‍വ്വീര്യമാക്കി.
നക്‌സലുകളുമായി ബന്ധപ്പെട്ട് 2004 നും 2014 നും ഇടയില്‍ ആകെ 16,463 അക്രമ സംഭവങ്ങള്‍ ഉണ്ടായി. എന്നാല്‍, മോദി സര്‍ക്കാരിന്റെ കാലത്ത്, 2014 മുതല്‍ 2024 വരെ, അക്രമ സംഭവങ്ങളുടെ എണ്ണം 53 ശതമാനം കുറഞ്ഞ് 7,744 ലെത്തി. അതുപോലെ, സുരക്ഷാ സേനകളുടെ മരണസംഖ്യ 73 ശതമാനം കുറഞ്ഞ് 1851 ല്‍ നിന്നും 509 ആകുകയും സിവിലിയന്‍ മരണസംഖ്യ 70 ശതമാനം കുറഞ്ഞ് 4766 ല്‍ നിന്നും 1495 ആകുകയും ചെയ്തു.
2014 വരെ 66 സുരക്ഷിത പോലീസ് സ്‌റ്റേഷനുകള്‍ ഉണ്ടായിരുന്നിടത്ത് മോദി സര്‍ക്കാരിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ ഭരണകാലത്ത് അവയുടെ എണ്ണം 612 ആയി വര്‍ദ്ധിച്ചു. അതുപോലെ, 2014ല്‍ രാജ്യത്ത് 126 നക്‌സല്‍ ബാധിത ജില്ലകള്‍ ഉണ്ടായിരുന്നിടത്ത് 2024 ആയപ്പോഴേക്കും അത്തരം ജില്ലകളുടെ എണ്ണം 12 ആയി കുറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 302 പുതിയ സുരക്ഷാ ക്യാമ്പുകളും ഹെലിക്കോപ്റ്ററുകള്‍ക്കു രാത്രിയിലും ഇറങ്ങാന്‍ സൗകര്യമുള്ള 68 ഹെലിപ്പാഡുകളും സ്ഥാപിച്ചു.
******************
(Release ID: 2113352)
Visitor Counter : 36
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali-TR
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada