@font-face { font-family: 'Poppins'; src: url('/fonts/Poppins-Regular.ttf') format('truetype'); font-weight: 400; font-style: normal; } body { font-family: 'Poppins', sans-serif; } .hero { background: linear-gradient(to right, #003973, #e5e5be); color: white; padding: 60px 30px; text-align: center; } .hero h1 { font-size: 2.5rem; font-weight: 700; } .hero h4 { font-weight: 300; } .article-box { background: white; border-radius: 10px; box-shadow: 0 8px 20px rgba(0,0,0,0.1); padding: 40px 30px; margin-top: -40px; position: relative; z-index: 1; } .meta-info { font-size: 1em; color: #6c757d; text-align: center; } .alert-warning { font-weight: bold; font-size: 1.05rem; } .section-footer { margin-top: 40px; padding: 20px 0; font-size: 0.95rem; color: #555; border-top: 1px solid #ddd; } .global-footer { background: #343a40; color: white; padding: 40px 20px 20px; margin-top: 60px; } .social-icons i { font-size: 1.4rem; margin: 0 10px; color: #ccc; } .social-icons a:hover i { color: #fff; } .languages { font-size: 0.9rem; color: #aaa; } footer { background-image: linear-gradient(to right, #7922a7, #3b2d6d, #7922a7, #b12968, #a42776); } body { background: #f5f8fa; } .innner-page-main-about-us-content-right-part { background:#ffffff; border:none; width: 100% !important; float: left; border-radius:10px; box-shadow: 0 8px 20px rgba(0,0,0,0.1); padding: 0px 30px 40px 30px; margin-top: 3px; } .event-heading-background { background: linear-gradient(to right, #7922a7, #3b2d6d, #7922a7, #b12968, #a42776); color: white; padding: 20px 0; margin: 0px -30px 20px; padding: 10px 20px; } .viewsreleaseEvent { background-color: #fff3cd; padding: 20px 10px; box-shadow: 0 .5rem 1rem rgba(0, 0, 0, .15) !important; } } @media print { .hero { padding-top: 20px !important; padding-bottom: 20px !important; } .article-box { padding-top: 20px !important; } }
WAVES BANNER 2025
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ഹോങ്കോങ്ങ് ഫിലിമാർട്ടിൽ 'ഭാരത് പവലിയന്റെ ' ചരിത്ര അരങ്ങേറ്റം

 Posted On: 19 MAR 2025 6:10PM |   Location: PIB Thiruvananthpuram

ആഗോള വേദിയിൽ ഇന്ത്യൻ സിനിമാ ചരിത്രത്തിന്റെ ഒരു നാഴികക്കല്ല് സൃഷ്ടിച്ചുകൊണ്ട് , പ്രശസ്തമായ ഹോങ്കോങ്ങ് ഇന്റർനാഷണൽ ഫിലിം & ടിവി മാർക്കറ്റിൽ (FILMART) ഇതാദ്യമായി ഭാരത് പവലിയൻ ആരംഭിച്ചു. അന്താരാഷ്ട്ര ചലച്ചിത്ര-മാധ്യമ വ്യവസായത്തിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിൽ സുപ്രധാനമായ ഒരു ചുവടുവെയ്പാണിത്. ഹോങ്കോങ്ങ് & മക്കാവുവിലെ ഇന്ത്യയുടെ കോൺസൽ ജനറൽ ശ്രീമതി സത്വന്ത് ഖനാലിയ, പവലിയൻ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലെ സർവീസസ് എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ (SEPC), നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NFDC) എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഭാരത് പവലിയന് ഹോങ്കോങ്ങ് & മക്കാവുവിലെ കോൺസുലേറ്റ് ജനറലിന്റെ പിന്തുണയുമുണ്ട്. ആഗോളതലത്തിൽ തന്നെ ഇന്ത്യൻ സിനിമയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ ഈ സംരംഭം എടുത്തുകാണിക്കുന്നു. ഇന്ത്യയുടെ കഥപറച്ചിൽ രീതിയിലെ അപാരമായ വൈദഗ്ധ്യം പ്രദർശിപ്പിക്കുന്നതിനും അന്താരാഷ്ട്ര സഹകരണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഉദ്ഘാടന വേളയിൽ, ഇന്ത്യയുടെ ചലനാത്മകമായ ചലച്ചിത്ര മേഖലയിൽ ശ്രീമതി സത്വന്ത് ഖനാലിയ അഭിമാനം പ്രകടിപ്പിച്ചു. "ഫിലിമാർട്ടിൽ ആദ്യമായി ഇന്ത്യ പവലിയൻ ആരംഭിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്. ലോകത്തിലെ ഏറ്റവും വലിയ സിനിമാ വ്യവസായങ്ങളിലൊന്നാണ് ഇന്ത്യൻ സിനിമാ വ്യവസായം. അതിന്റെ കഥകൾ എല്ലാ സംസ്കാരങ്ങളിലെയും പ്രേക്ഷകരുമായി സംവദിക്കുന്നു " അവർ പറഞ്ഞു.

 

 ഇന്ത്യയുടെ പ്രഥമ ആഗോള മാധ്യമ &വിനോദ ഉച്ചകോടിയായ WAVES നെ പ്രോത്സാഹിപ്പിക്കുന്നു

2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ നടക്കാനിരിക്കുന്ന ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി (WAVES)യെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഭാരത് പവലിയന്റെ പ്രധാന ലക്ഷ്യം. ആഗോള മാധ്യമ& വിനോദ (M&E) വ്യവസായത്തിന്റെ ശ്രദ്ധ ഇന്ത്യയിലേക്ക് കൊണ്ടുവരിക, വ്യാപാരം, നൂതനാശയങ്ങൾ, അതിർത്തി കടന്നുള്ള സഹകരണങ്ങൾ എന്നിവ മെച്ചപ്പെടുത്തുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ള ഒരു പ്രധാന വേദിയായി WAVES മാറും. വ്യവസായ പ്രമുഖർ, വൈവിധ്യമാർന്ന നൂതനാശയ വിദഗ്ധർ, തല്പരകക്ഷികൾ എന്നിവർ WAVES ൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയെ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി സ്ഥാപിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

സഹകരണങ്ങൾ പ്രോത്സാഹിപ്പിക്കുകയും അവസരങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്നു

ആദ്യ ദിവസം, ഫിലിമാർട്ടിലെ ഭാരത് പവലിയൻ വ്യത്യസ്ത പ്രവർത്തനങ്ങളാൽ തിരക്കേറിയതായിരുന്നു. അന്താരാഷ്ട്ര വ്യവസായ പ്രതിനിധികളുമായുള്ള സംഭാഷണങ്ങൾ, യോഗങ്ങൾ, നെറ്റ്‌വർക്കിംഗ് സെഷനുകൾ എന്നിവ സംഘടിപ്പിച്ചു. സഹ-നിർമ്മാണങ്ങൾ, ഉള്ളടക്ക വിതരണം, സഹകരണങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് പവലിയൻ വേദിയായി. ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാക്കൾക്കും ഉള്ളടക്ക സ്രഷ്ടാക്കൾക്കും പുതിയ വിപണികൾ പര്യവേക്ഷണം ചെയ്യുന്നതിനും അവരുടെ ആഗോള സ്വാധീനം വികസിപ്പിക്കുന്നതിനുമുള്ള വാതിലുകൾ ഇത് തുറന്നു നൽകി

 

WAVES-നെക്കുറിച്ച്

മാധ്യമ, വിനോദ (M&E) മേഖലകളിലെ നാഴികക്കല്ലായി മാറുന്ന ആദ്യ ലോക ദൃശ്യ ശ്രാവ്യ വിനോദ ഉച്ചകോടിയ്ക്ക് (വേൾഡ് ഓഡിയോ-വിഷ്വൽ എന്റർടൈൻമെന്റ് സമ്മിറ്റ് -WAVES) 2025 മെയ് 1 മുതൽ 4 വരെ മഹാരാഷ്ട്രയിലെ മുംബൈയിൽ ഭാരത സർക്കാർ ആതിഥേയത്വം വഹിക്കും.

 

നിങ്ങൾ ഒരു വ്യവസായ പ്രമുഖനോ, നിക്ഷേപകനോ, സ്രഷ്ടാവോ, നൂതനാശയ സംരംഭകനോ ആകട്ടെ, മാധ്യമ, വിനോദ ഭൂമികയിലേക്ക് പ്രവേശിക്കാനും, സഹകരിക്കാനും, നവീകരിക്കാനും, സംഭാവന നൽകാനുമുള്ള ആത്യന്തിക ആഗോള വേദിയാണ് ഉച്ചകോടി വാഗ്ദാനം ചെയ്യുന്നത്.

 

ഉള്ളടക്ക സൃഷ്ടി, ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക നവീകരണം എന്നിവയ്ക്കുള്ള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സർഗ്ഗ ശക്തിയെ വിപുലീകരിക്കാൻ WAVES ലക്ഷ്യമിടുന്നു. പ്രക്ഷേപണം, അച്ചടി മാധ്യമം, ടെലിവിഷൻ, റേഡിയോ, ചലച്ചിത്രം, ആനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്, ശബ്ദവും സംഗീതവും, പരസ്യം, ഡിജിറ്റൽ മീഡിയ, സാമൂഹ്യ മാധ്യമങ്ങൾ, ജനറേറ്റീവ് AI, ഓഗ്‌മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), എക്സ്റ്റെൻഡഡ് റിയാലിറ്റി (XR) എന്നീ വ്യവസായ മേഖലകളും ഇതിന്റെ ഭാഗമാണ്.

 

SKY

 

********************


Release ID: (Release ID: 2113058)   |   Visitor Counter: 49