പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​ശ്രീ രമാകാന്ത രഥിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 16 MAR 2025 2:53PM by PIB Thiruvananthpuram

പ്രശസ്ത കവിയും പണ്ഡിതനുമായ ശ്രീ രമാകാന്ത രഥിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. ശ്രീ രമാകാന്ത രഥ്‌ജിയുടെ കൃതികൾ, പ്രത്യേകിച്ചു കവിതകൾ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും വ്യാപകമായി പ്രചരിച്ചവ​യാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ എക്സ് പോസ്റ്റ്:

“ശ്രീ രമാകാന്ത രഥ്‌ജി മികവുറ്റ കാര്യനിർവാഹകനും പണ്ഡിതനുമെന്ന നിലയിൽ​ പ്രശസ്തനായിരുന്നു. അദ്ദേഹത്തിന്റെ കൃതികൾ, പ്രത്യേകിച്ചു കവിതകൾ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും വ്യാപകമായി പ്രചാരത്തിലുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. ദുഃഖത്തിന്റെ ഈ വേളയിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കുമൊപ്പമാണ് എന്റെ ചിന്തകൾ. ഓം ശാന്തി” 
 

 

-SK-

(Release ID: 2111610) Visitor Counter : 25