പ്രധാനമന്ത്രിയുടെ ഓഫീസ്
അന്താരാഷ്ട്ര വനിതാദിനത്തിൽ പ്രധാനമന്ത്രി സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ മികച്ച നേട്ടം കൈവരിച്ച വനിതകൾക്കു കൈമാറി
Posted On:
08 MAR 2025 11:26AM by PIB Thiruvananthpuram
സ്ത്രീശക്തിക്കും നേട്ടങ്ങൾക്കുമുള്ള പ്രചോദനാത്മകമായ ആദരസൂചകമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകൾക്കു കൈമാറി.
മികച്ച നേട്ടങ്ങൾ കൈവരിച്ച വനിതകൾ അന്താരാഷ്ട്ര വനിതാദിനത്തിൽ പ്രധാനമന്ത്രിയുടെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ തങ്ങളുടെ കഥകളും ഉൾക്കാഴ്ചകളും പങ്കിടാനെത്തി.
മികച്ച നേട്ടങ്ങൾ കൈവരിച്ച വനിതകൾ പ്രധാനമന്ത്രിയുടെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതിങ്ങനെ:
“ബഹിരാകാശ സാങ്കേതികവിദ്യ, ആണവ സാങ്കേതികവിദ്യ, സ്ത്രീശാക്തീകരണം...
ആണവശാസ്ത്രജ്ഞയായ എലീന മിശ്രയും ബഹിരാകാശശാസ്ത്രജ്ഞയായ ശിൽപ്പി സോണിയുമാണു ഞങ്ങൾ. വനിതാദിനത്തിൽ #WomensDay പ്രധാനമന്ത്രിയുടെ സമൂഹമാധ്യമ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്.
ഞങ്ങളുടെ സന്ദേശം- ശാസ്ത്രത്തിന് ഏറ്റവുമധികം ആകർഷകമായ ഇടമാണ് ഇന്ത്യ. അതിനാൽ, കൂടുതൽ സ്ത്രീകൾ ഈ മേഖലയിലേക്കു കടന്നുവരണമെന്നു ഞങ്ങൾ അഭ്യർഥിക്കുന്നു.”
-SK-
(Release ID: 2109332)
Visitor Counter : 44
Read this release in:
Khasi
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali-TR
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada