രാസവസ്തു, രാസവളം മന്ത്രാലയം
azadi ka amrit mahotsav

ജൻ ഔഷധി ദിനം 2025

ആരോഗ്യപൂർണ്ണമായ ഭാവിക്കായി ന്യായ വിലയിൽ ഗുണനിലവാരമുള്ള മരുന്നുകൾ

Posted On: 06 MAR 2025 6:13PM by PIB Thiruvananthpuram
പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന (PMBJP) പദ്ധതിയെക്കുറിച്ച് അവബോധം വളർത്തുന്നതിനും ജനറിക് മരുന്നുകളുടെ (മരുന്നിന്‍റെ രാസനാമം മാത്രം എഴുതുന്നതാണ് ജനറിക് മരുന്നുകൾ) ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വർഷവും മാർച്ച് 7 'ജൻ ഔഷധി ദിനം' ആയി ആചരിക്കുകയാണ്. ഈ സംരംഭത്തെ പിന്തുണയ്ക്കുന്നതിനായി മാർച്ച് 1 മുതൽ 7 വരെ രാജ്യത്തുടനീളം ഒരാഴ്ച്ച നീളുന്ന പരിപാടികൾ സംഘടിപ്പിക്കുന്നു.
 
image.png


ഈ വർഷം മാർച്ച് 1 ന്, ദേശീയ തലസ്ഥാന മേഖലയിൽ PMBJP യെ സംബന്ധിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ആഘോഷ പരിപാടികൾ ആരംഭിച്ചു. ഔഷധമേഖലയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച് കേന്ദ്ര വളം, രാസവസ്തു മന്ത്രാലയത്തിലെ ഔഷധനിർമ്മാണ വകുപ്പ് 2008 നവംബറിൽ "പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പദ്ധതി (PMBJP)" ആരംഭിച്ചു. സമർപ്പിത ചില്ലറവില്പനകേന്ദ്രങ്ങളായ പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രങ്ങൾ (PMBJK) മുഖേന പൊതുജനങ്ങൾക്ക് ന്യായ വിലയിൽ ഗുണനിലവാരമുള്ള മരുന്നുകൾ ലഭ്യമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പദ്ധതിയുടെ പ്രവർത്തനങ്ങൾ

ന്യായ വിലയിൽ ഗുണമേന്മയുള്ള ജനറിക് മരുന്നുകൾ ലഭ്യമാക്കുക എന്നതാണ് പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പദ്ധതി (PMBJP) ലക്ഷ്യമിടുന്നത്. ഈ സംരംഭത്തിന് കീഴിലുള്ള ചില പ്രവർത്തനങ്ങളിൽ ഇനിപ്പറയുന്നു:

അവബോധം വളർത്തൽ: ന്യായ വിലയിൽ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്ന് ഉറപ്പാക്കി, ജനറിക് മരുന്നുകളുടെ ഗുണങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന്. ഉയർന്ന വില മികച്ച ഗുണനിലവാരത്തെ സൂചിപ്പിക്കുന്നുവെന്ന തെറ്റിദ്ധാരണ ഇല്ലാതാക്കുക എന്നതും ഈ സംരംഭത്തിന്റെ പ്രധാനലക്ഷ്യമാണ്.

ജനറിക് മരുന്നുകളുടെ കുറിപ്പടികൾ പ്രോത്സാഹിപ്പിക്കൽ: PMBJP ആരോഗ്യ വിദഗ്ധരെ, പ്രത്യേകിച്ച് സർക്കാർ ആശുപത്രികളിലെ ആരോഗ്യ വിദഗ്ധരെ, ജനറിക് ബദലുകൾ നിർദ്ദേശിക്കാൻ പ്രചോദിപ്പിക്കുകയും അതുവഴി ചെലവ് കുറഞ്ഞ ചികിത്സ തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്.

മെച്ചപ്പെട്ട പ്രവേശനക്ഷമത : അവശ്യ ആരോഗ്യസംരക്ഷണ ഉത്പന്നങ്ങൾ പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് സാർവത്രികമായി ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്, വിവിധ ചികിത്സാ വകുപ്പുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ജനറിക് മരുന്നുകളുടെ വിശാലമായ ശ്രേണി ഈ സംരംഭം ഉറപ്പാക്കുന്നു.

ആഗോളതലത്തിൽ ജനറിക് മരുന്നുകൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യയെങ്കിലും, ഭൂരിഭാഗം ഇന്ത്യക്കാർക്കും ന്യായ വിലയിലുള്ള മരുന്നുകൾ ലഭ്യമല്ല. ബ്രാൻഡഡ് മരുന്നുകൾ ബ്രാൻഡഡ് അല്ലാത്ത തത്തുല്യ ജനറിക് മരുന്നുകളേക്കാൾ വളരെ ഉയർന്ന വിലയ്ക്കാണ് വിൽക്കുന്നത്. എന്നാൽ ചികിത്സാ മൂല്യത്തിൽ അവ സമാനമാണ്.

 
image.png


PMBJP യുടെ കീഴിലുള്ള പ്രധാന സംരംഭങ്ങൾ

image.png

സുവിധ സാനിറ്ററി നാപ്കിനുകൾ- ഇന്ത്യൻ വനിതകളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായ, ജൻ ഔഷധി സുവിധ ഓക്സോ-ബയോഡീഗ്രേഡബിൾ സാനിറ്ററി നാപ്കിനുകൾ 2019 ഓഗസ്റ്റ് 27 ന് പുറത്തിറക്കി, പാഡൊന്നിന്  1 രൂപയ്ക്ക് ഇവ ലഭ്യമാണ്. രാജ്യത്തുടനീളമുള്ള 15000-ലധികം PMBJP കേന്ദ്രങ്ങളിൽ ജൻ ഔഷധി സുവിധ നാപ്കിനുകൾ വിൽപ്പനയ്ക്ക് ലഭിക്കുന്നു. 31.01.2025 ലെ കണക്കനുസരിച്ച് സുവിധ നാപ്കിനുകളുടെ സഞ്ചിത വിൽപ്പന 72 കോടിയാണ്.

2019 ഓഗസ്റ്റ് മാസത്തിലാണ് ജൻ ഔഷധി സുഗം മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചത്. ഗൂഗിൾ മാപ്പ് വഴി സമീപത്തുള്ള ജൻ ഔഷധി കേന്ദ്രം കണ്ടെത്തുക, ജൻ ഔഷധി ജനറിക് മരുന്നുകൾ തിരയുക, പരമാവധി വിലയുടെ അടിസ്ഥാനത്തിൽ ബ്രാൻഡഡ് മരുന്നുകളുമായി ജനറിക് മരുന്നുകളുടെ വില താരതമ്യം ചെയ്യുക, മൊത്തത്തിൽ ലഭിക്കാനാകുന്ന തുക തുടങ്ങി വിവിധ ഉപയോക്തൃ-സൗഹൃദ സവിശേഷതകൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

PMBJP യുടെ സവിശേഷതകൾ

സർക്കാർ ഏജൻസികളും സ്വകാര്യ സംരംഭകരും നടത്തിപ്പിൽ പങ്കെടുക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ ഒരു സവിശേഷത.

ജൻ ഔഷധി മരുന്നുകളുടെ വില വിപണിയിൽ ലഭ്യമായ ബ്രാൻഡഡ് മരുന്നുകളുടെ വിലയേക്കാൾ 50% മുതൽ 80% വരെ കുറവാണ്.

ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ - ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസസ് (WHO-GMP) സാക്ഷ്യപ്പെടുത്തിയ നിർമ്മാതാക്കളിൽ നിന്ന് മാത്രമാണ് മരുന്നുകൾ സംഭരിക്കുന്നത്.

മികച്ച ഗുണനിലവാരം ഉറപ്പാക്കുന്നതിന് 'നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ്' (NABL) അംഗീകരിച്ച ലബോറട്ടറികളിൽ ഓരോ ബാച്ച് മരുന്നും പരിശോധിക്കുന്നു.

നിർബന്ധിത സ്റ്റോക്കിന് വിധേയമായി, പ്രതിമാസം നടത്തുന്ന വാങ്ങലുകളുടെ 20%, പരമാവധി 20,000/- രൂപ വരെ ഇൻസെന്റീവ് നൽകുന്നു:

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാലയൻ പ്രദേശങ്ങൾ, ദ്വീപ്  ദേശങ്ങൾ, പിന്നാക്ക പ്രദേശങ്ങൾ, നിതി ആയോഗ് അഭിലാഷ ജില്ലകളായി പരാമർശിച്ചിട്ടുള്ള ജില്ലകൾ എന്നിവിടങ്ങളിൽ ആരംഭിക്കുന്ന PMBJP കേന്ദ്രങ്ങൾക്കും വനിതാ സംരംഭകർ, മുൻ സൈനികർ, ദിവ്യാംഗർ, പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർ എന്നിവർ ആരംഭിക്കുന്ന PMBJP കേന്ദ്രങ്ങൾക്കും ഒറ്റത്തവണ പ്രോത്സാഹനമായി 2 ലക്ഷം രൂപ നൽകുന്നു.

ആരോഗ്യ സംരക്ഷണത്തിൽ പരിവർത്തനം: വളർച്ച ഒറ്റ നോട്ടത്തിൽ

 
image.png


തുറന്ന PMBJP കേന്ദ്രങ്ങളുടെ എണ്ണം

 
image.png
 
ഉറവിടം: https://janaushadhi.gov.in/ - https://drive.google.com/drive/folders/10SB9jUZ6r3v4-wv_n-u3XwcmSvEWUJqA 202PMBJP

വിതരണം ചെയ്ത മരുന്നുകളുടെയും ശസ്ത്രക്രിയാ ഉപകരണങ്ങളുടെയും എണ്ണം

ഉറവിടം: https://janaushadhi.gov.in/ - https://drive.google.com/drive/folders/10SB9jUZ6r3v4-wv_n-u3XwcmSvEWUJqA 202

ഗുണനിലവാരമുള്ള വൈദ്യസഹായത്തിലേക്കുള്ള പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള 7 ദിന പരിപാടികൾ  
 
image.png


പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പദ്ധതിയുടെ പ്രോത്സാഹനത്തിനായുള്ള പ്രചാരണ രഥവും വാഹനങ്ങളും ഫ്ലാഗ് ഓഫ് ചെയ്തതോടെ 7 ദിവസത്തെ ജൻ ഔഷധി ദിനാചരണം 2025 ആരംഭിച്ചു.രണ്ടാം ദിനം നടന്ന ജൻ ആരോഗ്യമേളയിൽ പൈതൃക നടത്തവും മുതിർന്ന പൗരന്മാർക്കായി 500-ലധികം ആരോഗ്യപരിശോധനാ ക്യാമ്പുകളും ഉണ്ടായിരുന്നു. മൂന്നാം ദിനം കുട്ടികളുടെ പങ്കാളിത്തത്തിലും പോഷക ഉത്പന്നങ്ങളുടെ വിതരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ജൻ ഔഷധി ഉത്പന്നങ്ങളുടെ ന്യായ വില പ്രദർശനവും, സാനിറ്ററി പാഡ് വിതരണത്തിൽ വനിതാ പങ്കാളിത്തവും നാലാം ദിനം ഉയർത്തിക്കാട്ടി. അഞ്ചാം ദിനം 30 നഗരങ്ങളിൽ ഫാർമസിസ്റ്റ് അവബോധ സെമിനാറുകൾ സംഘടിപ്പിച്ചു. ആറാം ദിനം ജൻ ഔഷധി മിത്ര വളണ്ടിയർ രജിസ്ട്രേഷനുള്ള പ്രചാരണം സംഘടിപ്പിച്ചു. ഏഴാം ദിനം ജൻ ഔഷധി ദിനാഘോഷത്തോടെ സമാപിക്കും.

 
image.png


ഉപസംഹാരം

സാധാരണക്കാർക്ക് ന്യായ വിലയിൽ ഗുണനിലവാരമുള്ള മരുന്നുകൾ ലഭ്യമാക്കുന്നതിനും, രാജ്യത്തിന്റെ വിദൂര കോണുകളിൽപ്പോലും ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ എത്തിക്കുന്നതിനും  പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പദ്ധതി (PMBJP) ഗണ്യമായ സംഭാവന നൽകുന്നു. ഈ പദ്ധതിയിലൂടെ എല്ലാ ജില്ലകളിലുമായി 15,000-ത്തിലധികം ജൻ ഔഷധി കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമായതോടെ, ന്യായ വിലയിൽ ആരോഗ്യ സംരക്ഷണം  ഉറപ്പാക്കുക മാത്രമല്ല, സ്വയം തൊഴിൽ സൃഷ്ടിയിലൂടെ സുസ്ഥിരവുമായ വരുമാനവും വാഗ്ദാനം ചെയ്യുന്നു. ജനറിക് മരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് സർക്കാർ തുടരുന്ന സാഹചര്യത്തിൽ, കൂടുതൽ മുന്നേറ്റത്തിന് പദ്ധതി സാക്ഷ്യം വഹിക്കും, പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിലും രാജ്യത്തെ സംരംഭകത്വം മെച്ചപ്പെടുത്തുന്നതിലും പദ്ധതിയുടെ ക്രിയാത്മകമായ പങ്ക് കൂടുതൽ ശക്തിപ്പെടുത്തും.  

 
അവലംബം 
******

(Release ID: 2109062) Visitor Counter : 17