വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ (IIMC) 56-ാമത് ബിരുദ ദാനച്ചടങ്ങ് 2025 മാര്‍ച്ച് 4ന്, കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ചടങ്ങില്‍ പങ്കെടുക്കും
Posted On:
03 MAR 2025 12:34PM by PIB Thiruvananthpuram
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ (IIMC) 56-ാമത് ബിരുദ ദാനച്ചടങ്ങ് 2025 മാര്‍ച്ച് 4ന്, ന്യൂഡല്‍ഹി, ഐഐഎംസിയിലെ മഹാത്മാഗാന്ധി മഞ്ചില്‍ നടത്തും. ഐഐഎംസി ചാന്‍സലറും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ, റെയില്‍വേ, ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പു മന്ത്രിയുമായ ശ്രീ അശ്വിനി വൈഷ്ണവ് മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുക്കും.
2023-24 ബാച്ചിലെ ഒമ്പതു കോഴ്‌സുകളിലെ 478 വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദാനന്തര ഡിപ്ലോമാ സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിക്കും . ഐഐഎംസി ന്യൂഡല്‍ഹിയിലെയും അതിന്റെ അഞ്ച് മേഖലാ കാമ്പസുകളായ ധെന്‍കനാല്‍, ഐസ്വള്‍, അമരാവതി, കോട്ടയം, ജമ്മു എന്നിടങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ ഡിപ്ലോമ സമ്മാനിക്കും. കൂടാതെ 36 മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അക്കാഡമിക് മികവിനുള്ള അംഗീകാരമായി വിവിധ മെഡലുകളും ക്യാഷ് അവാര്‍ഡുകളും നല്‍കി ആദരിക്കും.
മാധ്യമ, കമ്മ്യൂണിക്കേഷന്‍ വിദ്യാഭ്യാസ രംഗത്ത് മികവു വളര്‍ത്തിയെടുക്കുന്നതിനുള്ള ഐഐഎംസിയുടെ പ്രതിബദ്ധതയ്ക്ക് അടിവരയിട്ടുകൊണ്ട് വിവധ ഫാക്കല്‍റ്റി അംഗങ്ങളും വിശിഷ്ടാതിഥികളും ഈ സുപ്രധാന ചടങ്ങില്‍ ഒത്തുകൂടും.
മാധ്യമ, കമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ വിദ്യാഭ്യാസം നല്‍കുന്ന ഇന്ത്യയിലെ പ്രമുഖ മാധ്യമ പരിശീലന സ്ഥാപനമാണ് ഐഐഎംസി. 1965ല്‍ സ്ഥാപിതമായ ഐഐഎംസി, ഹിന്ദി ജേണലിസം, ഇംഗ്ലീഷ് ജേണലിസം, പരസ്യം, പബ്ലിക് റിലേഷന്‍സ്, റേഡിയോ, ടെലിവിഷന്‍ ജേണലിസം, ഡിജിറ്റല്‍ മീഡിയ, ഒഡിയ ജേണലിസം, മറാത്തി ജേണലിസം, മലയാളം ജേണലിസം, ഉറുദു ജേണലിസം എന്നിവയില്‍ പിജി ഡിപ്ലോമ കോഴ്‌സുകള്‍ നല്‍കുന്നു. കൂടാതെ, 2024ല്‍ കല്‍പ്പിത സര്‍വ്വകലാശാല പദവി ലഭിച്ചതോടെ, മീഡിയ ബിസിനസ് സ്റ്റഡീസ്, സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ രണ്ട് ബിരുദാനന്തര ബിരുദ കോഴ്‌സുകളും ഈ കല്‍പ്പിത സര്‍വ്വകലാശാലയില്‍ ആരംഭിച്ചിട്ടുണ്ട്.
SKY
(Release ID: 2107710)
Visitor Counter : 35
Read this release in:
Bengali
,
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu