ദേശീയ മനുഷ്യാവകാശ കമ്മീഷൻ
azadi ka amrit mahotsav

മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ഹ്രസ്വചിത്രങ്ങൾക്കായി നടത്തിയ വാർഷിക മത്സരത്തിൽ 303 എൻട്രികളിൽ നിന്ന് 7 വിജയികളെ പ്രഖ്യാപിച്ച് എൻഎച്ച്ആർസി

Posted On: 27 FEB 2025 1:50PM by PIB Thiruvananthpuram

ദേശീയ മനുഷ്യാവകാശ   കമ്മീഷൻ (NHRC),  മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ഹ്രസ്വചിത്രങ്ങൾക്കായി നടത്തിയ  പത്താമത് വാർഷിക മത്സരം-2024 ലെ  വിജയികളെ പ്രഖ്യാപിച്ചു. മത്സരത്തിൽ  'ദൂദ് ഗംഗ-വാലീസ് ഡൈയിംഗ് ലൈഫ്‌ലൈൻ' (‘Doodh Ganga- Valley’s Dying Lifeline’ ) എന്ന ചിത്രം ഒന്നാം സമ്മാനം  കരസ്ഥമാക്കി.   2 ലക്ഷം രൂപയാണ് സമ്മാനത്തുക.   ജമ്മു & കശ്മീരിൽ നിന്നുള്ള അബ്ദുൾ റഷീദ് ഭട്ടിൻ്റെ ഈ ഡോക്യുമെൻ്ററി ഫിലിം, ദൂദ് ഗംഗാ നദിയിലെ ശുദ്ധജലത്തിലേക്ക് വിവിധ മാലിന്യങ്ങൾ സ്വതന്ത്രമായി ഒഴുകുന്നത് എങ്ങനെ നദിയെ മലിനമാക്കിയെന്നും താഴ്‌വരയിലെ ജനങ്ങളുടെ ആകെയുള്ള  നന്മയ്ക്കായി അത് പുനഃസ്ഥാപിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലീഷിലും, ഹിന്ദിയിലും ഉറുദുവിലും ഇംഗ്ലീഷ്  സബ്‌ടൈറ്റിലുകളോടെയുമാണ്  ചിത്രം ഒരുക്കിയിരിക്കുന്നത്.

ആന്ധ്രാപ്രദേശിൽ നിന്നുള്ള കദരപ്പ രാജുവിൻ്റെ ‘ഫൈറ്റ് ഫോർ റൈറ്സ്  ’ (‘Fight for Rights’) രണ്ടാം സമ്മാനം കരസ്ഥമാക്കി.  1.5 ലക്ഷം രൂപയാണ് സമ്മാനത്തുക. ബാലവിവാഹവുമായും  വിദ്യാഭ്യാസവുമായും ബന്ധപ്പെട്ട  പ്രശ്‌നങ്ങളാണ്  ചിത്രം ഉയർത്തുന്നത്. ഇംഗ്ലീഷ്  സബ്‌ടൈറ്റിലുകളോടെ  തെലുങ്ക് ഭാഷയിലാണ് ഇത് ഒരുക്കിയിരിക്കുന്നത് .

തമിഴ്നാട്ടിൽ നിന്നുള്ള ശ്രീ.ആർ.രവിചന്ദ്രൻ്റെ ഗോഡ് ’ (‘GOD’) മൂന്നാം സമ്മാനത്തിനായി  തിരഞ്ഞെടുക്കപ്പെട്ടു. 1 ലക്ഷം രൂപയാണ് സമ്മാനത്തുക. ഒരു നിശബ്ദ ചിത്രമായ ഇത്   കുടിവെള്ളത്തിൻ്റെ മൂല്യം ഉയർത്തിക്കാട്ടുന്നു .

‘സർട്ടിഫിക്കറ്റ് ഓഫ് സ്പെഷ്യൽ മെൻഷനു ’കീഴിൽ  തിരഞ്ഞെടുക്കപ്പെടുന്ന നാല് ഹ്രസ്വചിത്രങ്ങൾക്ക് 50,000 രൂപ വീതം ക്യാഷ് അവാർഡ് നൽകാനും കമ്മീഷൻ തീരുമാനിച്ചു.

അവ ഇനിപ്പറയുന്നവയാണ്:

1, തെലങ്കാനയിൽ നിന്നുള്ള ശ്രീ ഹനീഷ് ഉന്ദ്രമത്‌ലയുടെ ‘അക്ഷരാഭ്യാസം’ (Aksharabhyasam). ഈ നിശ്ശബ്ദ സിനിമ കുട്ടികളുടെ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം ഉയർത്തി കാട്ടുന്നു .

2. തമിഴ്‌നാട്ടിൽ നിന്നുള്ള ശ്രീ ആർ.സെൽവം രചിച്ച ‘വിലയില്ലാ  പട്ടധാരി  (‘Vilayilla Pattathari (An inexpensive graduate))’. ഇംഗ്ലീഷ്  സബ്‌ടൈറ്റിലുകളോടെ  സിനിമ തമിഴിലാണ് തയ്യാറാക്കിയിരിക്കുന്നത് . പ്രായമായവരുടെ ആശങ്കകളും അവകാശങ്ങളും സിനിമ ഉയർത്തിക്കാട്ടുന്നു;

3. ആന്ധ്രാപ്രദേശിൽ നിന്നുള്ള ശ്രീ മദക വെങ്കിട സത്യനാരായണയുടെ ‘ലൈഫ് ഓഫ് സീത’ (. ‘Life of Seetha’). ഇത് ഇംഗ്ലീഷ്  സബ്‌ടൈറ്റിലുകളോടെ തെലുങ്കിലാണ് തയ്യാറാക്കിയിരിക്കുന്നത്. മതപരമായ ആചാരങ്ങൾ മൂലം കുട്ടികൾ നേരിടുന്ന അവകാശ ലംഘനങ്ങളും നവീകരണത്തിൻ്റെ ആവശ്യകതയും സിനിമ എടുത്തുകാണിക്കുന്നു;

4. ആന്ധ്രാപ്രദേശിൽ നിന്നുള്ള ശ്രീ ലോത്‌ല നവീനിൻ്റെ ‘ബി എ ഹ്യൂമൻ’ (‘Be a Human’). ഹിന്ദിയിൽ ഇംഗ്ലീഷിൽ സബ്‌ടൈറ്റിലുകളോടെയുള്ള ഈ ചിത്രം ഗാർഹിക പീഡനം, സ്ത്രീകൾക്കെതിരായ ആക്രമണം, പെൺകുട്ടികളെ ഉപേക്ഷിക്കൽ, സാമൂഹിക ഇടപെടൽ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എടുത്തുകാണിക്കുന്നു.

എൻഎച്ച്ആർസി ചെയർപേഴ്സൺ ജസ്റ്റിസ് ശ്രീ വി രാമസുബ്രഹ്മണ്യൻ അധ്യക്ഷനായ ജൂറിയിൽ  ജസ്റ്റിസ് (ഡോ) ബിദ്യുത് രഞ്ജൻ സാരംഗി, ശ്രീമതി വിജയ ഭാരതി സയാനി, സെക്രട്ടറി ജനറൽ, ശ്രീ ഭരത് ലാൽ, ഡിജി (ഐ), ശ്രീ ആർ. പ്രസാദ് മീണ, രജിസ്ട്രാർ (നിയമം), ശ്രീ ജോഗീന്ദർ സിംഗ് എന്നിവർ അംഗങ്ങൾ ആണ്

2015 മുതൽ നടപ്പിലാക്കി വരുന്ന NHRC ഷോർട്ട് ഫിലിം അവാർഡ് സ്കീമിൻ്റെ ലക്ഷ്യം മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി പൗരന്മാരുടെ സിനിമാറ്റിക്, സർഗ്ഗാത്മക ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ്. 2024 ലെ ഈ മത്സരത്തിൻ്റെ പത്താം പതിപ്പിനായി, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിവിധ ഇന്ത്യൻ ഭാഷകളിലായി നിശ്ചിത സമയത്തിനുള്ളിൽ ലഭിച്ച റെക്കോർഡ് 303 ഷോർട്ട് ഫിലിമുകളുടെ   സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം, 243 എൻട്രികൾ അവാർഡിനായി മത്സരരംഗത്തുണ്ടായിരുന്നു. അവാർഡ് ദാന ചടങ്ങ് പിന്നീട് സംഘടിപ്പിക്കുന്നതായിരിക്കും .

***************


(Release ID: 2106620) Visitor Counter : 44