ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇന്ത്യയുടെ 'കിഴക്കൻ മേഖലയിലേക്ക് നോക്കുക ' നയം 'കിഴക്കിനായി പ്രവർത്തിക്കുക' എന്നായി മാറിയിരിക്കുന്നു. ഇത് വടക്കുകിഴക്കൻ മേഖലയ്ക്ക് ഗണ്യമായ പുരോഗതി നൽകുന്നു: ഉപരാഷ്ട്രപതി

Posted On: 26 FEB 2025 4:12PM by PIB Thiruvananthpuram

 "പതിറ്റാണ്ടുകൾക്ക് മുമ്പ്, കേന്ദ്ര ഗവൺമെന്റ് 'കിഴക്കൻ മേഖലയിലേക്ക് നോക്കുക'എന്ന നയം അവതരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ 'കിഴക്കിനായി പ്രവർത്തിക്കുക' എന്നാക്കി മാറ്റി. കാരണം കേവലം നോക്കുന്നതിനേക്കാൾ നടപടികൾ ആവശ്യമാണ്. നടപടികൾ ഉണ്ടാവുമ്പോൾ ശ്രദ്ധേയമായ മാറ്റങ്ങൾ നാം കാണുന്നു. അത് വിമാന യാത്രയായാലും, വിമാനത്താവളങ്ങളായാലും, റെയിൽവേ, റോഡ് ഗതാഗത സൗകര്യങ്ങളായാലും അല്ലെങ്കിൽ 4G നെറ്റ്‌വർക്ക് ലഭ്യതയായാലും - ഇവയെല്ലാം അരുണാചൽ പ്രദേശിലെ പുരോഗതിയുടെ സൂചകങ്ങളാണ്" ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ഇന്ന് പറഞ്ഞു

അരുണാചൽ പ്രദേശിലെ കാംലെ ജില്ലയിലെ കംപോരിജോ സർക്കിളിൽ നടന്ന പ്രഥമ സംയുക്ത മെഗാ ന്യോകു യുല്ലോ ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്തു കൊണ്ട് ഇങ്ങനെ പറഞ്ഞു : "അരുണാചൽ പ്രദേശിന് 50,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കഴിവുണ്ട്.ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ 10 കോടി രൂപയുടെ നിക്ഷേപം ആവശ്യമാണ്, അതായത് അരുണാചൽ പ്രദേശിൽ 5 ലക്ഷം കോടി രൂപയുടെ നിക്ഷേപ സാധ്യതയുണ്ട്. കിരൺ ജിക്ക് തീർച്ചയായും ചില മാന്ത്രികതയുണ്ട്. പ്രധാനമന്ത്രിയെ ഇക്കാര്യം ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ഈ അവസരം പ്രയോജനപ്പെടുത്താനും സഹകരിക്കാനും നമ്മുടെ സംസ്കാരം സംരക്ഷിക്കാനും നിങ്ങളെല്ലാവരോടും അഭ്യർത്ഥിച്ചു. അത്തരമൊരു സാഹചര്യത്തിൽ, ഇവിടെ എത്തിയതിൽ എനിക്ക് സന്തോഷമുണ്ട്."

"ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ബുദ്ധമത സമൂഹത്തിന് ന്യൂനപക്ഷ പദവി ലഭിച്ചു.കൂടാതെ ഒരു ബുദ്ധമത നേതാവിന് കാബിനറ്റ് മന്ത്രി പദവിയും നൽകിയിട്ടുണ്ട്. ചരിത്രപരമായ ഈ നീക്കം ലോകത്തിന് ശക്തമായ ഒരു സന്ദേശം കൈമാറിയിട്ടുണ്ട്.

ഇന്ത്യ സമാനതകളില്ലാത്ത ഒരു രാഷ്ട്രമാണെന്ന വസ്തുതയെ ഈ പുരോഗതി തെളിയിക്കുന്നതായും നമ്മിൽ ദേശീയ ബോധം സദാ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു . "ദേശീയ താൽപ്പര്യത്തിലോ, രാഷ്ട്രത്തോടുള്ള സമർപ്പണത്തിലോ, രാഷ്ട്ര സേവനത്തിനായുള്ള നമ്മുടെ ദൃഢനിശ്ചയത്തിലോ ഒരു സാഹചര്യത്തിലും വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല," അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ സാംസ്കാരിക ഐക്യത്തെ എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി "ഇന്ത്യയെപ്പോലെ മറ്റൊരു രാജ്യമില്ല. ഇന്ന്, നിങ്ങൾ ന്യോകു യുല്ലോ ആഘോഷിക്കുന്ന പോലെ ഹോളി, ബൈശാഖി, ലോഹ്രി, ബിഹു, പൊങ്കൽ, നവന്ന തുടങ്ങിയ ഉത്സവങ്ങളും രാജ്യമെമ്പാടും ആഘോഷിക്കപ്പെടും. നാം ഇന്ത്യയിൽ എവിടെയായിരുന്നാലും, നമ്മുടെ ചിന്തകളും പാരമ്പര്യങ്ങളും ഐക്യമുള്ളതായിരിക്കും ."

 "ഇന്ന്, ഇന്ത്യ ഒരു ശക്തമായ രാഷ്ട്രമാണ്. ആർക്കും നമ്മുടെ മേൽ ദുഷ്ട ചിന്തയോടെ നോക്കാൻ കഴിയില്ല. ലോകത്തിലെ ഏറ്റവും പ്രമുഖ നേതാക്കളിൽ ഒരാളാണ് നമ്മുടെ പ്രധാനമന്ത്രി,.നിങ്ങൾ വിശ്വാസമർപ്പിച്ച വ്യക്തി പ്രധാനമന്ത്രിയുടെ വിശ്വാസവും നേടിയെടുത്തതിൽ നിങ്ങൾ എല്ലാവരും ഭാഗ്യവാന്മാരാണ്. 140 കോടി ജനങ്ങളുള്ള ഒരു രാജ്യത്ത്, വെറും രണ്ട് ഡസനിലധികം മന്ത്രിമാർ മാത്രമുള്ള ഒരു കേന്ദ്ര മന്ത്രിസഭയിൽ, കിരൺ ജിയെ ആവർത്തിച്ചു ഉൾപ്പെടുത്തിയിരിക്കുന്നത് എല്ലാ സാഹചര്യങ്ങളിലും അവസ്ഥയിലും അരുണാചൽ പ്രദേശിലുണ്ടായ തുടർച്ചയായ പുരോഗതിയുടെ തെളിവാണ്." ഉപരാഷ്ട്രപതി തുടർന്നു പറഞ്ഞു,

 

കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു, "കിരൺ റിജിജു ജി കേന്ദ്രത്തിലെ പ്രധാനപ്പെട്ട മുതിർന്ന മന്ത്രിയാണ്. അദ്ദേഹം നാല് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ പറയുന്നത്, കിരൺ ജി, താങ്കൾ അതിർത്തി ഹൈവേ സ്വപ്നം കണ്ടു. താങ്കളുടെ സ്വപ്നം സാക്ഷാത്കരിക്കും. അരുണാചൽ പ്രദേശിനെക്കുറിച്ച് താങ്കൾക്ക് എന്ത് തരത്തിലുള്ള കാഴ്ചപ്പാടാണുള്ളതെന്നും കൊണ്ടുവന്ന സുപ്രധാന മാറ്റങ്ങളെക്കുറിച്ചും എനിക്കറിയാം."

അരുണാചൽ പ്രദേശിലേക്കുള്ള തന്റെ മുൻ സന്ദർശനത്തെക്കുറിച്ച് ഉപരാഷ്ട്രപതി അനുസ്മരിച്ചു, "ഞാൻ ആദ്യമായി അരുണാചൽ പ്രദേശ് സന്ദർശിച്ചത് സംസ്ഥാന രൂപീകരണ ആഘോഷങ്ങളുടെ സമയത്തായിരുന്നു. ഇവിടുത്തെ ഗോത്രങ്ങളും രാജ്യത്തോടുള്ള ആദരവും എന്നെ അത്ഭുതപ്പെടുത്തി" എന്ന് അദ്ദേഹം പറഞ്ഞു.

ശ്രീ കിരൺ റിജിജു -കേന്ദ്ര പാർലമെന്ററി കാര്യ, ന്യൂനപക്ഷ കാര്യ മന്ത്രി, ശ്രീ റോട്ടോം ടെബിൻ- എം‌എൽ‌എ, 25-രാഗ, ശ്രീ ടാന ഷോറെൻ-നൈഷി എലൈറ്റ് സൊസൈറ്റി പ്രസിഡന്റ്,ശ്രീ എച്ച്.കെ. ഷല്ല-പ്രസിഡൻ്റ് ടാനി സുപുൻ ഡുകുൻ,ശ്രീ ഗുച്ചി സഞ്ജയ്- ബോസിംലയിലെ പ്രഥമ സംയുക്ത മെഗാ ന്യോകം യുല്ലോ ആഘോഷകമ്മിറ്റി ചെയർമാൻ, ശ്രീ റബ് കാര ദാനി-സെൻട്രൽ ന്യോകം കമ്മിറ്റി അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറി , മറ്റ് പ്രമുഖർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

******************************


(Release ID: 2106484) Visitor Counter : 37