പ്രധാനമന്ത്രിയുടെ ഓഫീസ്
സംസ്ഥാനപ്പിറവിദിനത്തിൽ അരുണാചൽ പ്രദേശിലെ ജനങ്ങൾക്ക് ആശംസ നേർന്ന് പ്രധാനമന്ത്രി
Posted On:
20 FEB 2025 4:33PM by PIB Thiruvananthpuram
അരുണാചൽ പ്രദേശിലെ ജനങ്ങൾക്കു സംസ്ഥാനപ്പിറവിദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. സമ്പന്നമായ പാരമ്പര്യത്തിനും പ്രകൃതിയുമായുള്ള ആഴത്തിലുള്ള ബന്ധത്തിനും പേരുകേട്ടതാണ് അരുണാചൽ പ്രദേശ് എന്നും ശ്രീ മോദി പറഞ്ഞു. അരുണാചൽ പ്രദേശ് തുടർന്നും അഭിവൃദ്ധി പ്രാപിക്കട്ടെയെന്നും വരുംവർഷങ്ങളിൽ പുരോഗതിയുടെയും ഐക്യത്തിന്റെയും യാത്ര കരുത്താർജിക്കട്ടെയെന്നും ശ്രീ മോദി ആശംസിച്ചു.
പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്:
“അരുണാചൽ പ്രദേശിലെ ജനങ്ങൾക്കു സംസ്ഥാനപ്പിറവി ദിനത്തിൽ ആശംസകൾ! സമ്പന്നമായ പാരമ്പര്യങ്ങൾക്കും പ്രകൃതിയുമായുള്ള ആഴത്തിലുള്ള ബന്ധത്തിനും പേരുകേട്ടതാണ് ഈ സംസ്ഥാനം. കഠിനാധ്വാനികളും ഊർജസ്വലരുമായ ജനങ്ങളുള്ള അരുണാചൽ പ്രദേശ് ഇന്ത്യയുടെ വളർച്ചയ്ക്കു നിരന്തരം സംഭാവനയേകുന്നു. അതേസമയം അവരുടെ ഊർജസ്വലമായ ഗോത്രപൈതൃകവും അതിശയിപ്പിക്കുന്ന ജൈവവൈവിധ്യവും സംസ്ഥാനത്തെ യഥാർഥത്തിൽ സവിശേഷമാക്കുന്നു. അരുണാചൽ പ്രദേശ് തുടർന്നും അഭിവൃദ്ധി പ്രാപിക്കട്ടെ; വരുംവർഷങ്ങളിൽ പുരോഗതിയുടെയും ഐക്യത്തിന്റെയും യാത്ര കരുത്താർജിക്കട്ടെ.”
-NK-
(Release ID: 2105112)
Visitor Counter : 22
Read this release in:
Odia
,
Tamil
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Telugu
,
Kannada