പ്രധാനമന്ത്രിയുടെ ഓഫീസ്
സാങ്കേതികവിദ്യ, പരീക്ഷാസമയത്തെ ഗാഡ്‌ജെറ്റുകളുടെ ഉപയോഗം, വിദ്യാർഥികൾക്കിടയിലെ അധിക സ്ക്രീൻസമയം എന്നിവയാണു വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികൾ: പ്രധാനമന്ത്രി
Posted On:
12 FEB 2025 2:00PM by PIB Thiruvananthpuram
സാങ്കേതികവിദ്യ, പരീക്ഷാസമയത്തെ ഗാഡ്‌ജെറ്റുകളുടെ ഉപയോഗം, വിദ്യാർഥികൾക്കിടയിലെ അധിക സ്ക്രീൻസമയം എന്നിവ വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളാണെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പരാമർശിച്ചു. ‘പരീക്ഷാ പേ ചർച്ച’യുടെ മൂന്നാം എപ്പിസോഡ് നാളെ ഏവരും കാണണമെന്നും ശ്രീ മോദി അഭ്യർഥിച്ചു.
വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന്റെ എക്സ് പോസ്റ്റിനോടു പ്രതികരിച്ചു ശ്രീ മോദി കുറിച്ചതിങ്ങനെ:
“സാങ്കേതികവിദ്യ…. പരീക്ഷാസമയത്തെ ഗാഡ്‌ജെറ്റുകളുടെ ഉപയോഗം… വിദ്യാർഥികൾക്കിടയിലെ അധിക സ്ക്രീൻസമയം…
വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ചിലത് ഇവയാണ്. നാളെ, ഫെബ്രുവരി 13ന്, ‘പരീക്ഷാ പേ ചർച്ച’ എപ്പിസോഡിൽ ടെക്നിക്കൽ ഗുരുജിയും @TechnicalGuruji രാധിക ഗുപ്തയും @iRadhikaGupta ഈ വശങ്ങൾ ചർച്ച ചെയ്യുന്നു. തീർച്ചയായും കാണുക. #PPC2025 #ExamWarriors”
***
NK
(Release ID: 2102219)
Visitor Counter : 33
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada