ആഭ്യന്തരകാര്യ മന്ത്രാലയം
2026 മാർച്ച് 31 ന് മുമ്പ്, രാജ്യത്ത് നിന്ന് നക്സലിസം ഇല്ലാതാക്കും: കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി
ഛത്തീസ്ഗഡിലെ ബിജാപൂരിൽ സുരക്ഷാ സേന 31 നക്സലൈറ്റുകളെ വധിച്ചു
രാജ്യത്തെ നക്സൽ മുക്തമാക്കുന്നതിനുള്ള സുരക്ഷാ സേനയുടെ നടപടികളിലെ സുപ്രധാന വിജയമാണിതെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ
Posted On:
09 FEB 2025 4:40PM by PIB Thiruvananthpuram
ഇന്ത്യയെ നക്സൽ മുക്തമാക്കാനുള്ള സുരക്ഷാ സേനയുടെ ശ്രമങ്ങളിൽ വലിയ വിജയം കൈവരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി 'എക്സ്' പോസ്റ്റിൽ പ്രസ്താവിച്ചു. 31 നക്സലൈറ്റുകൾ കൊല്ലപ്പെടുകയും ധാരാളം ആയുധങ്ങളും സ്ഫോടകവസ്തുക്കളും ദൗത്യത്തിലൂടെ കണ്ടെടുക്കുകയും ചെയ്തു.
നക്സൽ വിരുദ്ധ ദൗത്യത്തിൽ പങ്കെടുത്ത രണ്ട് ധീരരായ സൈനികരെ ഇന്ന് നമുക്ക് നഷ്ടപ്പെട്ടുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഈ വീരന്മാരോട് രാഷ്ട്രം എപ്പോഴും കടപ്പെട്ടിരിക്കുമെന്നും രക്തസാക്ഷികളായ സൈനികരുടെ കുടുംബങ്ങളോട് തന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായും ശ്രീ അമിത് ഷാ കുറിച്ചു . 2026 മാർച്ച് 31 ഓടെ രാജ്യത്ത് നിന്ന് നക്സലിസത്തെ തുടച്ചുനീക്കുമെന്നും, ഒരു പൗരനും അതിന്റെ പേരിൽ ജീവൻ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി
****
(Release ID: 2101177)
Visitor Counter : 27
Read this release in:
Odia
,
Tamil
,
Assamese
,
Bengali
,
Marathi
,
Hindi
,
Punjabi
,
Gujarati
,
English
,
Urdu
,
Telugu