വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

പ്രധാന സവിശേഷതകൾ: 2025-26ലെ കേന്ദ്ര ബജറ്റിലെ ലിംഗാടിസ്ഥാനത്തിലുള്ള വിഹിതം

കേന്ദ്ര ബജറ്റിലെ ലിംഗാടിസ്ഥാനത്തിലുള്ള മൊത്തം വിഹിതം 2024-25 ലെ 6.8 ശതമാനത്തിൽ നിന്ന് 2025-26 സാമ്പത്തിക വർഷത്തിൽ 8.86% ആയി വർദ്ധിച്ചു

Posted On: 02 FEB 2025 3:36PM by PIB Thiruvananthpuram
കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ 2025-26 ലെ കേന്ദ്ര ബജറ്റ് 2025 ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ അവതരിപ്പിച്ചു. കേന്ദ്ര ബജറ്റിലെ ലിംഗാടിസ്ഥാനത്തിലുള്ള മൊത്തം വിഹിതം 2024-25 ലെ 6.8 ശതമാനത്തിൽ നിന്ന് 2025-26 സാമ്പത്തിക വർഷത്തിൽ 8.86% ആയി വർദ്ധിച്ചു.

2025-26 സാമ്പത്തിക വർഷത്തിലെ ലിംഗാടിസ്ഥാനത്തിലുള്ള ബജറ്റ് പ്രസ്താവനയിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ക്ഷേമത്തിനായി 4.49 ലക്ഷം കോടി രൂപ വകയിരുത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷത്തിലെ ജിബിഎസ് വിഹിതമായ 3.27 ലക്ഷം കോടി രൂപയേക്കാൾ 37.25 ശതമാനത്തിന്റെ വർദ്ധനയാണിത്.

2024-25 സാമ്പത്തിക വർഷത്തിൽ 38 മന്ത്രാലയങ്ങൾ/വകുപ്പുകൾ, 5 കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയ്ക്കുപകരം ഈ വർഷം ആകെ 49 മന്ത്രാലയങ്ങൾ/വകുപ്പുകൾ, 5 കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയ്ക്ക് വിഹിതം അനുവദിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജിബിഎസിന്റെ ആരംഭം മുതൽ മന്ത്രാലയങ്ങൾ/വകുപ്പുകൾ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. 2025-26 ൽ ജിബിഎസിൽ വിഹിതം റിപ്പോർട്ട് ചെയ്ത പന്ത്രണ്ട് പുതിയ മന്ത്രാലയങ്ങൾ/വകുപ്പുകൾ ഇനിപ്പറയുന്നു: മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പ്, ജൈവസാങ്കേതികവിദ്യാ വകുപ്പ്, ഭക്ഷ്യ - പൊതുവിതരണ വകുപ്പ്, ധനകാര്യ സേവന വകുപ്പ്, മത്സ്യബന്ധന വകുപ്പ്, ഭൂവിഭവ വകുപ്പ്, ഫാർമസ്യൂട്ടിക്കൽസ് വകുപ്പ്, ജലവിഭവ- ആർഡി - ജിആർ വകുപ്പ്, ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം, പഞ്ചായത്തിരാജ് മന്ത്രാലയം, തുറമുഖ-ഷിപ്പിംഗ്-ജലപാത മന്ത്രാലയം, റെയിൽവേ മന്ത്രാലയം.

ഈ 49 മന്ത്രാലയങ്ങൾ/വകുപ്പുകൾ, 5 കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവ ലിംഗാടിസ്ഥാനത്തിലുള്ള വിഹിതം ബജറ്റ് പ്രസ്താവനയുടെ ഭാഗം എ, ഭാഗം ബി, ഭാഗം സി എന്നിവയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1,05,535.40 കോടി രൂപ (മൊത്തം ജിബിഎസ് വിഹിതത്തിന്റെ 23.50 ശതമാനം) 17 മന്ത്രാലയങ്ങളും വകുപ്പുകളും 5 കേന്ദ്രഭരണ പ്രദേശങ്ങളും ഭാഗം എയിൽ (100% നിർദിഷ്ട വനിതാ പദ്ധതികൾ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്; 3,26,672.00 കോടി രൂപ (72.75%) പാർട്ട് ബിയിൽ 37 മന്ത്രാലയങ്ങളും വകുപ്പുകളും 4 കേന്ദ്രഭരണ പ്രദേശങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് (സ്ത്രീകൾക്ക് 30-99% വിഹിതം); പാർട്ട് സിയിൽ 22 മന്ത്രാലയങ്ങളും/വകുപ്പുകളും ചേർന്ന് 16,821.28 കോടി രൂപ (3.75%) റിപ്പോർട്ട് ചെയ്തിട്ടുണ്ട് (സ്ത്രീകൾക്കുള്ള വിഹിതം 30% ൽ താഴെ).

2025-26 സാമ്പത്തിക വർഷത്തേക്ക് ലിംഗാടിസ്ഥാനത്തിലുള്ള ബജറ്റിൽ 30 ശതമാനത്തിലധികം വകയിരുത്തൽ റിപ്പോർട്ട് ചെയ്ത  10 മന്ത്രാലയങ്ങൾ/വകുപ്പുകൾ ഇനിപ്പറയുന്നു: വനിതാ-ശിശു വികസന മന്ത്രാലയം (81.79%), ഗ്രാമവികസന വകുപ്പ് (65.76%), ഭക്ഷ്യ-പൊതുവിതരണ വകുപ്പ് (50.92%), ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് (41.10%), നവ-പുനരുപയോഗ ഊർജ മന്ത്രാലയം (40.89%), സാമൂഹ്യ നീതി-ശാക്തീകരണ വകുപ്പ് (39.01%), ഉന്നത വിദ്യാഭ്യാസ വകുപ്പ് (33.94%), സ്കൂൾ വിദ്യാഭ്യാസവും സാക്ഷരതയും വകുപ്പ് (33.67%), ആഭ്യന്തര മന്ത്രാലയം (33.47%), കുടിവെള്ള-ശുചിത്വ വകുപ്പ് (31.50%).
 
**********************
 

(Release ID: 2099213) Visitor Counter : 15