ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

2025-26 ലെ കേന്ദ്ര ബജറ്റ് തൊഴിൽ-അധിഷ്ഠിത വളർച്ചക്കുള്ള ഒരു മേഖലയായി ടൂറിസം മേഖലയെ നോക്കിക്കാണുന്നു.


ഏറ്റവും മികച്ച 50 വിനോദ സഞ്ചാര കേന്ദ്രങ്ങൾ സംസ്ഥാനങ്ങളുമായുള്ള പങ്കാളിത്തത്തിൽ സമയബന്ധിതമായി വികസിപ്പിക്കും.

സ്വകാര്യ മേഖലയുമായി സഹകരിച്ച് ഇന്ത്യയിലെ മെഡിക്കൽ ടൂറിസവും ഹീൽ ഇൻ ഇന്ത്യ പദ്ധതിയും പ്രോത്സാഹിപ്പിക്കും.

1 കോടിയിലധികം കൈയെഴുത്തുപ്രതികൾ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ ഇന്ത്യയുടെ പുരാതന കൈയെഴുത്ത് പ്രതികൾ ഏറ്റെടുത്ത് സംരക്ഷിക്കും.

Posted On: 01 FEB 2025 1:02PM by PIB Thiruvananthpuram

2025-26 ലെ കേന്ദ്ര ബജറ്റ് ടൂറിസത്തെ തൊഴിലധിഷ്ഠിത വളർച്ചയ്ക്കുള്ള മേഖലയായി കാണുന്നു. ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് മേഖലയിൽ ഉൾപ്പെടെ യുവാക്കൾക്കായി നൈപുണ്യ വികസന പരിപാടികൾ, ഹോംസ്റ്റേകൾക്കായി മുദ്ര ലോണുകൾ, യാത്രാ സൗകര്യം മെച്ചപ്പെടുത്തൽ, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള കണക്റ്റിവിറ്റി, കാര്യക്ഷമമായ ഇ-വിസ സൗകര്യങ്ങൾ ഏർപ്പെടുത്തൽ, പെർഫോമൻസ്-ലിങ്ക്ഡ് ഇൻസെന്റീവുകൾ എന്നിവ ഉൾപ്പെടെ സംഘടിപ്പിക്കുന്നത് തൊഴിലധിഷ്ഠിത വളർച്ചയെ സുഗമമാക്കുമെന്ന് ഇന്ന് പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കവെ ധനമന്ത്രി ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു. 

രാജ്യത്തെ ഏറ്റവും മികച്ച 50 വിനോദസഞ്ചാര കേന്ദ്രങ്ങൾ സംസ്ഥാനങ്ങളുമായി സഹകരിച്ച് സമയബന്ധിതമായി വികസിപ്പിക്കുമെന്നും മന്ത്രി  പറഞ്ഞു. ഹോട്ടലുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിനുള്ള ഭൂമി സംസ്ഥാനങ്ങൾ നൽകണമെന്നും ആ സ്ഥലങ്ങളിലെ ഹോട്ടലുകളെ ഇൻഫ്രാസ്ട്രക്ചർ എച്ച്എംഎല്ലിൽ ഉൾപ്പെടുത്തുമെന്നും ബജറ്റിൽ കൂട്ടിച്ചേർത്തു. ആത്മീയവും മതപരവുമായ പ്രാധാന്യമുള്ള സ്ഥലങ്ങൾക്ക് ഊന്നൽ നൽകുമെന്നും ശ്രീബുദ്ധന്റെ ജീവിതവും കാലഘട്ടവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾക്ക് ഇതിൽ പ്രത്യേക ശ്രദ്ധ കൊടുക്കുമെന്നും  മന്ത്രി പറഞ്ഞു.  മെഡിക്കൽ ടൂറിസവും ഹീൽ ഇൻ ഇന്ത്യ പദ്ധതിയും സ്വകാര്യ മേഖലയുമായി സഹകരിച്ച് ശേഷി വർദ്ധിപ്പിക്കുമെന്നും, ലളിതമായ വിസ മാനദണ്ഡങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും തന്റെ പ്രസംഗത്തിൽ ശ്രീമതി നിർമല സീതാരാമൻ പറയുകയുണ്ടായി.


ഗ്യാൻ ഭാരത മിഷൻ

ഒരു കോടിയിലധികം കൈയെഴുത്തുപ്രതികൾ ഉൾക്കൊള്ളുന്നതിനായി അക്കാദമിക് സ്ഥാപനങ്ങൾ, മ്യൂസിയങ്ങൾ, ലൈബ്രറികൾ, സ്വകാര്യ വ്യക്തികൾ എന്നിവരുമായി സഹകരിച്ച്, നമ്മുടെ പുരാതന കൈയെഴുത്തുപ്രതികളുടെ ഡോക്യുമെന്റേഷനും സംരക്ഷണവും ഏറ്റെടുക്കുമെന്ന് ധനമന്ത്രി പറഞ്ഞു. അറിവ് പങ്കുവെക്കുന്നതിനായി ഇന്ത്യൻ വിജ്ഞാന സംവിധാനങ്ങളുടെ ദേശീയ ഡിജിറ്റൽ ശേഖരം സർക്കാർ സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

***

NK


(Release ID: 2098453) Visitor Counter : 30