ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

രാജ്യത്തുടനീളം ക്ലസ്റ്ററുകൾ വികസിപ്പിക്കുന്നതിനായി സൂക്ഷ്മ, ചെറുകിട സംരംഭങ്ങളുടെ ക്ലസ്റ്റർ വികസന പരിപാടി (എം.എസ്.ഇ-സി.ഡി.പി) ഗവൺമെന്റ് നടപ്പിലാക്കുന്നു: 2024-25ലെ സാമ്പത്തിക സർവേ


എം.എസ്.എം.ഇകൾക്കായി 50,000 കോടി രൂപയുടെ സെൽഫ്-റിലയന്റ് ഇന്ത്യ (ശ്രീ) ഫണ്ടിന് ഗവൺമെന്റ് സമാരംഭം കുറിച്ചു

എം.എസ്.എം.ഇ സമാധാൻ, ചാമ്പ്യൻസ് പോർട്ടൽ പോലുള്ള നടപടികളിലൂടെ എം.എസ്.എം.ഇകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്

2024 നവംബർ 26 വരെ എം.എസ്.എം.ഇകൾ 23.24 കോടി വ്യക്തികൾക്ക് തൊഴിൽ നൽകിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്

സമയബന്ധിതമായ പേയ്മെന്റുകളിലൂടെ ട്രേഡ്‌സ് എം.എസ്.എം.ഇകളുടെ ധനസഹായം പരിവർത്തനം ചെയ്യുന്നു: സാമ്പത്തിക സർവേ

Posted On: 31 JAN 2025 2:02PM by PIB Thiruvananthpuram


ഇന്ത്യയുടെ പുരോഗതിക്ക് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക(എം.എസ്.എം.ഇ) മേഖല സുപ്രധാനമാണെന്ന് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ സമർപ്പിച്ച 2024-25 ലെ സാമ്പത്തിക സർവേ പരാമർശിക്കുന്നു. രാജ്യത്തുടനീളം ക്ലസ്റ്ററുകൾ വികസിപ്പിക്കുന്നതിനായി സൂക്ഷ്മ ചെറുകിട സംരംഭ-ക്ലസ്റ്റർ വികസന പരിപാടി (എം.എസ്.ഇ-സി.ഡി.പി) ഗവൺമെന്റ് നടപ്പിലാക്കുന്നുണ്ടെന്ന് സാമ്പത്തിക സർവേ ഉയർത്തിക്കാട്ടുന്നു. സൂക്ഷ്മ ചെറുകിട സംരംഭങ്ങളുടെ (എം.എസ്.ഇ) സാങ്കേതികത്വം, വൈദഗ്ധ്യങ്ങൾ, ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പൊതുപ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള ലക്ഷ്യകേന്ദ്രങ്ങളാണ് ഇതിന് കീഴിലുള്ള പൊതു സേവന കേന്ദ്രങ്ങൾ (കോമൺ ഫെസിലിറ്റി സെന്ററുകൾ-സി.എഫ്.സി).

എം.എസ്.എം.ഇകൾക്ക് ഇക്വിറ്റി ഫണ്ടിംഗ് ഉണ്ടാകേണ്ടതിന്റെ പ്രാധാന്യവും സർവേ പരാമർശിക്കുന്നു. 50,000 കോടി രൂപ കോർപ്പസുള്ള സ്വാശ്രയ ഇന്ത്യ (ശ്രീ) ഫണ്ടിന് ഗവൺമെന്റ് സമാരംഭം കുറിച്ചിട്ടുണ്ട്. ഗവൺമെന്റിൽ നിന്ന് 10,000 കോടി രൂപയുടെയും സ്വകാര്യ ഇക്വിറ്റി/വെഞ്ച്വർ മൂലധന ഫണ്ടുകൾ വഴി 40,000 കോടി രൂപയുടെയും വ്യവസ്ഥ ഈ ഫണ്ടിലുണ്ടെന്ന് സർവേ പറയുന്നു.

എം.എസ്.എം.ഇ സമാധാൻ, ചാമ്പ്യൻസ് (ക്രിയേഷൻ ആന്റ് ഹാർമോണിയസ് ആപ്ലിക്കേഷൻ ഓഫ് മോഡേൺ പ്രോസസ് ഫോർ ഇൻക്രീസിംഗ് ദ ഔട്ട്പുട്ട് ആന്റ് നാഷണൽ സ്ട്രംഗ്ത്ത്) പോർട്ടൽ തുടങ്ങിയ നടപടികളിലൂടെ എം.എസ്.എം.ഇകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് 2024-25 ലെ സാമ്പത്തിക സർവേ പറയുന്നു. എം.എസ്.എം.ഇ സമാധാൻ പോർട്ടലിന് തുടക്കം കുറിച്ച തീയതി മുതൽ ഇതിൽ 2,20,704 അപേക്ഷകൾ എം.എസ്.എം.ഇകൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്, അതിൽ 20,652 എണ്ണം അന്യോന്യമായി പരിഹരിക്കുകയും ചെയ്തു. 53,493 എണ്ണം എം.എസ്.ഇ.എഫ്.സി ഇതുവരെ പരിശോധിച്ചിട്ടില്ല. 60,714 എണ്ണം നിരസിച്ചു, 45,952 കേസുകൾ തീർപ്പാക്കപ്പെടുകയും, 39893 കേസുകൾ പരിഗണനയിൽ തുടരുകയുമാണ്. നിലവിൽ, ചാമ്പ്യൻസ് പോർട്ടൽ പതിനൊന്ന് പ്രാദേശിക ഭാഷകളിൽ വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.

2024-25 ലെ സാമ്പത്തിക സർവേ പ്രകാരം, 2024 നവംബർ 26 വരെ, 23.24 കോടി വ്യക്തികൾക്ക് തൊഴിൽ നൽകിയതായി എം.എസ്.എം.ഇകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എം.എസ്.എം.ഇകൾ രജിസ്റ്റർ ചെയ്യുന്ന പ്രക്രിയ ലളിതമാക്കുന്നതിനും വ്യാപാരം സുഗമമാക്കുന്നതിനുമായി, ഉദ്യം രജിസ്‌ട്രേഷൻ പോർട്ടലിന് 2020 ജൂലൈയിൽ ഗവൺമെന്റ് സമാരംഭം കുറിച്ചതായും സർവേ വ്യക്തമാക്കുന്നു. ഈ സ്വയം പ്രഖ്യാപന ഓൺലൈൻ സംവിധാനത്തിൽ രജിസ്‌റ്റർ ചെയ്യുന്നതിന് പാൻ കാർഡ് അനിവാര്യമാണ്. അനൗപചാരിക സൂക്ഷ്മ സംരംഭങ്ങളെ (ഇൻഫോർമൽ മൈക്രോ എന്റർപ്രൈസസ് -ഐ.എം.ഇ) ഔപചാരികമാക്കുന്നതിന്, സിഡ്ബിയുമായി സഹകരിച്ച് 2023 ജനുവരിയിൽ ഉദ്യം അസിസ്റ്റ് പ്ലാറ്റ്ഫോമും (യു.എ.പി.) ഗവൺമെന്റ് അവതരിപ്പിച്ചുവെന്ന് സർവേ കൂട്ടിച്ചേർക്കുന്നു.

എം.എസ്.എം.ഇകൾക്ക് വായ്പ ലഭ്യമാക്കുന്നതിന്റെ ഭാഗമായി, എം.എസ്.ഇകൾക്കായുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റിൽ 9000 കോടി രൂപയുടെ കോർപ്പസോടെ സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്കായുള്ള ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി (സി.ജി.ടി.എം.എസ്.ഇ) നവീകരിച്ചതായും സർവേ പരാമർശിക്കുന്നു. കുറഞ്ഞ പലിശ നിരക്കിൽ എം.എസ്.ഇകൾക്ക് 2 ലക്ഷം കോടി രൂപയുടെ അധിക വായ്പ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

എം.എസ്.എം.ഇകൾക്ക് പ്രയോജനം ചെയ്യുന്നതിനും അവർക്ക് സ്വീകാര്യയോഗ്യമായവ താരതമേന്യ കുറഞ്ഞ ചെലവിൽ സമയബന്ധിതമായി സാധിച്ചുകിട്ടുന്നതിന് സഹായിക്കുന്നതിനും ഇന്ത്യാ ഗവൺമെന്റ് സ്വീകരിച്ച ഒരു പ്രധാന നടപടിയായിരുന്നു ടി.ആർ.ഇ.ഡി.എസിന്റെ(ട്രേഡ്‌സ്) സമാരംഭം കുറിക്കൽ എന്ന് സർവേ കൂട്ടിച്ചേർക്കുന്നു. ഗവൺമെന്റ് വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ തുടങ്ങിയ ബ‌‌‌യർമാർക്ക് 2006 ലെ എം.എസ്.എം.ഇ.ഡി നിയമം അനുസരിച്ച്, അവരുടെ എം.എസ്.എം.ഇ. വിതരണക്കാർക്ക് സമയബന്ധിതമായി പേയ്മെന്റുകൾ നൽകുന്നതിന് സഹായിക്കുന്ന ഒരു വിപണിയാണ് ട്രേഡ്‌സ്.

***

SK


(Release ID: 2098056) Visitor Counter : 10