റെയില്‍വേ മന്ത്രാലയം
മൗനി അമാവാസിയുടെ തിരക്ക് പരിഗണിച്ച് പ്രയാഗ്രാജ് സ്റ്റേഷനിൽ നിന്ന് 190 പ്രത്യേക ട്രെയിനുകളും 110 സാധാരണ ട്രെയിനുകളും 50-60 മെമു ട്രെയിനുകളുമടക്കം റെയില്‍വേ ക്രമീകരിച്ചത് എക്കാലത്തെയും ഉയർന്ന 360 സർവീസുകൾ: ശ്രീ സതീഷ് കുമാർ
2025-ലെ മഹാകുംഭമേളയിൽ വയോജന പരിചരണത്തിനും തിരക്ക് നിയന്ത്രിക്കാനും തീർത്ഥാടകർക്ക് സുഖകരമായ താമസത്തിനും ക്രമീകരണമൊരുക്കി റെയിൽവേ
Posted On:
28 JAN 2025 6:27PM by PIB Thiruvananthpuram
പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുക്കുന്ന ദശലക്ഷക്കണക്കിന് ഭക്തർക്ക് സുഗമവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ വലിയ ശ്രമങ്ങളാണ് ഇന്ത്യൻ റെയിൽവേ നടത്തിയത്. തീർത്ഥാടകരുടെ അഭൂതപൂർവമായ ഒഴുക്ക് കണക്കിലെടുത്ത് വിപുലമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ ശ്രീ സതീഷ് കുമാർ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ പറഞ്ഞു. ഈ ശ്രമങ്ങളുടെ ഭാഗമായി ജനുവരി 14-ന് 132 മുതൽ 135 വരെ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തിയ റെയില്‍വെ, മഹാകുംഭമേളയിലെ ഏറ്റവും ശുഭകരമായ ദിവസമായ മൗനി അമാവാസിയുടെ പശ്ചാത്തലത്തില്‍ സർവീസുകൾ ഗണ്യമായി വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ അവസരത്തിൽ ഭക്തരുടെ വലിയ ഒഴുക്ക് നിയന്ത്രിക്കുന്നതിനായി ഉത്തര റെയിൽവേ, വടക്കു-കിഴക്കൻ റെയിൽവേ,വടക്കൻ -മധ്യ റെയിൽവേ എന്നീ മൂന്ന് മേഖലകളിലെ 190 പ്രത്യേക ട്രെയിനുകളടക്കം എക്കാലത്തെയും ഉയര്‍ന്ന 360 സർവീസുകള്‍ റെയിൽവേ നടത്തുന്നുണ്ടെന്ന് ശ്രീ സതീഷ് കുമാർ അറിയിച്ചു. ചരിത്രപരമായ ഈ നീക്കം ഓരോ നാല് മിനിറ്റിലും ഒരു ട്രെയിൻ ഓടുന്നുവെന്ന് ഉറപ്പാക്കുകയും ദശലക്ഷക്കണക്കിന് തീർത്ഥാടകർക്ക് തടസ്സമില്ലാത്ത യാത്രാസൗകര്യമൊരുക്കുകയും ചെയ്യും.
മഹാകുംഭമേളയെ പിന്തുണയ്ക്കുന്നതിന് സമയബന്ധിതമായ നവീകരണങ്ങളും ശേഷിവര്‍ധനയും ഉറപ്പാക്കിക്കൊണ്ട് പ്രയാഗ്രാജിലും പരിസര പ്രദേശങ്ങളിലും 5,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യങ്ങൾ റെയിൽവേ വികസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ റോഡ് കീഴ്പാലങ്ങളും (RUB-കൾ), റോഡ് മേൽപാലങ്ങളും (ROB-കൾ), പാത ഇരട്ടിപ്പിക്കലും സ്റ്റേഷൻ നവീകരണവുമടക്കം സുപ്രധാന അടിസ്ഥാന സൗകര്യ വികസനങ്ങളാണ് പാളങ്ങളിലെ തിരക്ക് കുറച്ച് റെക്കോർഡ് സര്‍വീസുകള്‍ സാധ്യമാക്കിയത്.
“ഭക്തർക്ക് സുഗമ യാത്ര ഉറപ്പാക്കാൻ യാത്രക്കാരുടെ സൗകര്യങ്ങൾ റെയിൽവേ ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്. പ്രയാഗ്രാജിലെ എല്ലാ സ്റ്റേഷനുകളിലും പുതുതായി നിര്‍മിച്ച ശൗചാലയങ്ങളും യഥേഷ്ടം കുടിവെള്ളവും ഭക്ഷണശാലകളുമുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ പ്രഥമശുശ്രൂഷ കേന്ദ്രങ്ങളും ആരോഗ്യ നിരീക്ഷണ മുറികളും ആവശ്യസഹായം നൽകും. പ്രയാഗ്രാജ് ജംഗ്ഷനിലും പ്രയാഗ്രാജ് ചിയോകിയിലും, യാത്രി സുവിധ കേന്ദ്രം വഴി ഭക്തർക്ക് വീൽചെയറുകൾ, ചുമടുവണ്ടികള്, ഹോട്ടൽ-ടാക്സി ബുക്കിങ്, മരുന്നുകൾ, കുഞ്ഞുങ്ങള്‍ക്ക് പാൽ, മറ്റ് അവശ്യവസ്തുക്കൾ എന്നീ സഹായങ്ങള്‍ ലഭ്യമാക്കും.” - അദ്ദേഹം പറഞ്ഞു.
തിരക്ക് നിയന്ത്രിച്ച് റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിന്‍ കയറുന്നതും ഇറങ്ങുന്നതും സുഗമമാക്കാന്‍ ആർപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. മഹാകുംഭമേളയുടെ പശ്ചാത്തലത്തില്‍ ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക ആർപിഎഫ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സുഗമമായ യാത്രാസൗകര്യമൊരുക്കുന്നതിന് കളർ കോഡ് ടിക്കറ്റുകളും പ്രത്യേകം ക്രമീകരിച്ച ആശ്രിയ അസ്താലുകളുമുണ്ട്. ഭക്തര്‍ക്ക് ആർപിഎഫ് ഉദ്യോഗസ്ഥർ അകമ്പടി നല്‍കുകയും ആശ്രിയ അസ്താലുകളിൽ നിന്ന് ട്രെയിനുകളിലെത്താൻ അവരെ സഹായിക്കുകയും ചെയ്യുന്നു. പ്രയാഗ്രാജ് സ്റ്റേഷനിലും പുറത്തും സജ്ജീകരിച്ച കാത്തിരിപ്പ് മേഖലകളില്‍ ഒരു ലക്ഷം പേർക്ക് വരെ ഭക്ഷണവും വെള്ളവും മറ്റ് അവശ്യ സൗകര്യങ്ങളും നൽകുന്നു. അടിയന്തര പരിചരണം ആവശ്യമുള്ള ഏതൊരു ഭക്തനെയും സഹായിക്കാൻ സജ്ജമായി മെഡിക്കൽ സംഘങ്ങളും ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.
മഹാകുംഭമേളയ്ക്കായി 24 മണിക്കൂറും ട്രെയിനുകളില്‍ ഭക്തര്‍ എത്തുന്നുണ്ടെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തീർത്ഥാടകരെ നിരീക്ഷിക്കുന്നതിനും തിരക്ക് കുറഞ്ഞ സ്ഥലങ്ങളിലേക്ക് തിരിച്ചുവിടുന്നതിനുമായി നിരവധി നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ശ്രീ കുമാർ പറഞ്ഞു. താമസത്തിനും ഭക്ഷണത്തിനും സംവിധാനങ്ങളടക്കം ഭക്തരുടെ സൗകര്യാർത്ഥം സംസ്ഥാന സർക്കാർ സജ്ജീകരിച്ച സവിശേഷ ക്രമീകരണങ്ങളെ അദ്ദേഹം പ്രശംസിച്ചു. യാത്രക്കാർക്ക് സൗകര്യപൂര്‍വം കാത്തിരിക്കാൻ ടെന്റുകളടങ്ങുന്ന നിരവധി കാത്തിരിപ്പ് മേഖലകള്‍ ഉത്തർപ്രദേശ് സർക്കാരുമായി ചേര്‍ന്ന നടത്തിയ ശ്രമങ്ങളുടെ ഭാഗമായി റെയിൽവേ സ്ഥാപിച്ചിട്ടുണ്ട്. ഈ മേഖലകളിൽ ഭക്ഷണ ക്രമീകരണവും വിവിധ ഭാഷകളിൽ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന സംവിധാനങ്ങളുമുണ്ട്. ഏറ്റവും വലിയ പ്രദേശങ്ങളിലൊന്നായ പ്രയാഗ്രാജ് സ്റ്റേഷന് പുറത്തെ ഖുസ്രോ ബാഗിന് ഒരേസമയം ഒരുലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനാവും.
(Release ID: 2097212)
Visitor Counter : 12