വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

നടക്കാനിരിക്കുന്ന ലോക ദൃശ്യ, ശ്രവ്യ &വിനോദ ഉച്ചകോടി ഇന്ത്യയുടെ സർഗാത്മക ശക്തി പ്രദർശിപ്പിക്കുന്നതിനും ലോകത്തിന് മുന്നിൽ നമുക്ക് പുതിയ സ്വത്വം നേടുന്നതിനുമുള്ള മഹത്തായ അവസരമാണ്: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

'വേവ്സ്' പോലുള്ള പരിപാടികൾ വരുമാനം സൃഷ്ടിക്കുക മാത്രമല്ല; കാഴ്ചപ്പാട് വികസിപ്പിക്കാൻ സഹായിക്കുകയും സർഗപ്രതിഭാ ശേഷി ഉപയോഗപ്പെടുത്തി ആഗോളതലത്തിൽ സംസ്ഥാനങ്ങൾക്കു പ്രോത്സാഹനമേകുകയും ചെയ്യുന്നു: ഉത്കർഷ് ഒഡിഷ - മേക്ക് ഇൻ ഒഡീഷ കോൺക്ലേവിൽ പ്രധാനമന്ത്രി

Posted On: 28 JAN 2025 5:35PM by PIB Thiruvananthpuram

വരാനിരിക്കുന്ന ലോക ദൃശ്യ ശ്രവ്യ& വിനോദ ഉച്ചകോടി ( WAVES) ഇന്ത്യയുടെ സർഗ്ഗാത്മക വൈദഗ്ധ്യത്തിന് ഒരു പുതിയ ആഗോള സ്വത്വം നൽകുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഭുവനേശ്വറിൽ നടന്ന ഉത്കർഷ് ഒഡീഷ - മേക്ക് ഇൻ ഒഡീഷ കോൺക്ലേവിനെ അഭിസംബോധന ചെയ്ത അദ്ദേഹം , WAVES പോലുള്ള സുപ്രധാന പരിപാടികൾ വരുമാനം സൃഷ്ടിക്കുക മാത്രമല്ല, കാഴ്ചപ്പാട് വികസിപ്പിക്കുകയും സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നതെങ്ങനെയെന്നും അദ്ദേഹം വിശദമാക്കി. ഇന്ത്യയുടെ വിപുലമായ സർഗ്ഗ പ്രതിഭാ ശേഷി പ്രയോജനപ്പെടുത്തുന്നതിനും മാധ്യമ, വിനോദ രംഗത്ത് ആഗോള നേതൃനിരയിൽ രാജ്യത്തെ സ്ഥാപിക്കുന്നതിനും അത്തരം സംരംഭങ്ങളുടെ അപാരമായ സാധ്യതകൾ അദ്ദേഹം എടുത്തുപറഞ്ഞു.

 

 

WAVES 2025: ഇന്ത്യയുടെ കാലാതീതമായ പാരമ്പര്യത്തെ സമകാലിക സർഗ്ഗാത്മകതയുമായി ബന്ധിപ്പിക്കുന്നു

ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും ആധുനിക സർഗ്ഗാത്മകതയുടെയും തനത് സംഗമമാണ് വേവ്സ് 2025. രാജ്യത്തിന്റെ പരമ്പരാഗത സംഗീത പൈതൃകത്തെ ആഘോഷിക്കുന്ന 'വാഹ് ഉസ്താദ്' ആധുനിക ആഗോള സംഗീത പ്രവണതകളെ പ്രതിഫലിപ്പിക്കുന്ന 'റെസൊണേറ്റ്: ദി ഇഡിഎം ചലഞ്ച്', ഇന്ത്യയുടെ മഹത്തായ തുണിത്തരമായ ഖാദിയെ ആഗോള സുസ്ഥിര ഫാഷന്റെ പ്രതീകമായി പുനർനിർമ്മിക്കാൻ ശ്രമിക്കുന്ന 'മേക്ക് ദി വേൾഡ് വെയർ ഖാദി' എന്നീ മൂന്ന് മത്സരങ്ങൾക്ക് വേവ്സ് ബസാർ, വേവ്സ് പുരസ്കാരങ്ങൾ എന്നിവയ്ക്കൊപ്പം 2025 ജനുവരി 27 ന് ശ്രീ അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചു . ഇന്ത്യയെ ഉള്ളടക്ക സൃഷ്ടിയുടെ ആഗോള തലസ്ഥാനമാകാൻ സഹായിക്കണമെന്ന് അദ്ദേഹം സർഗ്ഗ സ്രഷ്ടാക്കളോട് അഭ്യർത്ഥിച്ചു. ഈ സംരംഭങ്ങൾ ഒരുമിച്ച്, ഉള്ളടക്ക സ്രഷ്ടാക്കൾക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും, പാരമ്പര്യത്തെയും നൂതനാശയത്തെയും ബന്ധിപ്പിക്കുന്നതിനും, ഇന്ത്യയുടെ സാംസ്കാരികവും സർഗാത്മകവുമായ നവോത്ഥാനത്തിന് സംഭാവന നൽകുന്നതിനും സ്വയം അംഗീകാരം നേടുന്നതിനും സമാനതകളില്ലാത്ത അവസരങ്ങൾ നൽകുന്നു.വിവിധ വിഭാഗങ്ങളിലെ ഉള്ളടക്ക സ്രഷ്ടാക്കൾക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദി വാഗ്ദാനം ചെയ്യുന്ന 31 'ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചു'കളുടെ വൈവിധ്യമാർന്ന ശ്രേണിയിലേക്ക് ഈ മത്സരങ്ങളും ഭാഗമാകുന്നു .

 

 

 പുതിയ മത്സരങ്ങളെ കുറിച്ച് 

വാഹ് ഉസ്താദ്: ഇന്ത്യയുടെ തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത സംഗീത പ്രതിഭകളെ കണ്ടെത്താനുള്ള റിയാലിറ്റി ഷോ 

സാംസ്കാരിക മന്ത്രാലയത്തിന്റെയും ദൂരദർശന്റെയും സഹകരണത്തോടെ കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം, ശാസ്ത്രീയ, അർദ്ധ ശാസ്ത്രീയസംഗീത മേഖലയിലെ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള വാഹ് ഉസ്താദ് മത്സരം ആരംഭിച്ചു. പ്രശസ്തമായ "ദില്ലി ഘരാന"യുടെ വൈദഗ്ധ്യത്തിൽ വിഭാവനം ചെയ്ത വാഹ് ഉസ്താദ്, 18 വയസ്സും അതിൽ കൂടുതലുമുള്ള ശാസ്ത്രീയ സംഗീതം പരിശീലനം ലഭിച്ച യുവ ഗായകർക്കുള്ള ഒരു വേദിയായി പ്രവർത്തിക്കും. ആഗോളതലത്തിൽ പങ്കാളിത്തത്തിന് അവസരമുള്ള ഈ പരിപാടിയിൽ, ഹിന്ദുസ്ഥാനി അല്ലെങ്കിൽ കർണാടിക് സംഗീതം, സൂഫി ആലാപനം, സെമി-ക്ലാസിക്കൽ വിഭാഗങ്ങളിൽ താല്പര്യവും കഴിവും ഉള്ള വ്യക്തികളിൽ നിന്ന് എൻട്രികൾ ക്ഷണിക്കുന്നു.

 

 

പങ്കെടുക്കുന്നവർക്ക് ദില്ലി ദർബാർ പോർട്ടൽ വഴിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഇതിനകം ആരംഭിച്ചു. പ്രാദേശിക ഓഡിഷനുകൾ, പ്രത്യേക പ്രമേയങ്ങൾ അടിസ്ഥാനമാക്കിയുള്ള പതിപ്പുകൾ എന്നിവയ്ക്ക് ശേഷം മുംബൈയിലെ WAVES 2025-ൽ ഗ്രാൻഡ് ഫിനാലെയോടെ ഈ മത്സരം അവസാനിക്കും. ഈ കിരീടത്തിനായി മികച്ച അഞ്ച് ഫൈനലിസ്റ്റുകൾ മത്സരിക്കും. വിജയിക്ക് ക്യാഷ് പ്രൈസ്, മെന്റർഷിപ്പ് അവസരങ്ങൾ, റെക്കോർഡിംഗ് കരാറുകൾ, രാജ്യവ്യാപകമായ അംഗീകാരം എന്നിവ ലഭിക്കും.

 

 റെസൊണേറ്റ്: ദി ഇഡിഎം ചലഞ്ച്

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയവുമായി സഹകരിച്ച് ഇന്ത്യൻ മ്യൂസിക് ഇൻഡസ്ട്രി (ഐഎംഐ) സംഘടിപ്പിക്കുന്ന ഈ മത്സരം , സംഗീത സംയോജനം, ഇലക്ട്രോണിക് സംഗീതം,ഊർജ്ജസ്വലമായ സംഗീത പ്രകടനമായ ഡീജെയിംഗ് എന്നിവയുടെ ആഗോള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യമിടുന്നത്.

 

 

വ്യക്തിഗത കലാകാരന്മാർക്കും സംഘങ്ങൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. വളർന്നുവരുന്നവർക്കും പരിചയസമ്പന്നരായ സംഗീതജ്ഞർക്കും രണ്ട് ആവേശകരമായ ഘട്ടങ്ങളിലൂടെ മത്സരിക്കുന്നതിനുള്ള ഒരു വേദി നൽകുന്നു:

 

പ്രാഥമിക റൗണ്ട്: പങ്കെടുക്കുന്നവർ അവരുടെ യഥാർത്ഥ ഇഡിഎം ട്രാക്കുകൾ ഓൺലൈനായി സമർപ്പിക്കണം. വിദഗ്ധരുടെ ഒരു പാനൽ, ഈ സമർപ്പണങ്ങൾ വിലയിരുത്തിയശേഷം മികച്ച 10 എൻട്രികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും 

 

ഗ്രാൻഡ് ഫിനാലെ: ഫൈനലിസ്റ്റുകൾ WAVES 2025-ൽ തത്സമയം പ്രകടനം നടത്തും. വിശിഷ്ടരായ ജൂറിയുടെയും ആഗോള പ്രേക്ഷകരുടെയും മുന്നിൽ കിരീടത്തിനായി മത്സരിക്കും.

 

വിജയികൾക്ക് ക്യാഷ് പ്രൈസുകൾ (ഗ്രാൻഡ് പ്രൈസ് ജേതാവിന് ₹2,00,000 ഉം റണ്ണർ അപ്പിന് ₹50,000 ഉം) ലഭിക്കും. കൂടാതെ പ്രൊമോഷണൽ വീഡിയോകളിൽ അവതരണം നടത്താനും അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കാനും ആഗോള വേദിയിൽ സംഗീത പ്രകടനങ്ങൾ അവതരിപ്പിക്കാനുമുള്ള അവസരം ലഭിക്കും.

 

മേക്ക് ദി വേൾഡ് വെയർ ഖാദി: ഇന്ത്യയുടെ മഹത്തായ തുണിത്തരത്തെ പ്രോത്സാഹിപ്പിക്കാനുള്ള ഒരു ആഗോള ആഹ്വാനം

ഖാദിയെ ഒരു ആഗോള ബ്രാൻഡായി സ്ഥാപിക്കുന്ന നൂതന പ്രചാരണ പരിപാടികൾ തയ്യാറാക്കാൻ ലോകമെമ്പാടുമുള്ള പരസ്യ പ്രൊഫഷണലുകൾ, ക്രിയേറ്റീവ് ഫ്രീലാൻസർമാർ, ഡിസൈനർമാർ എന്നിവരെ ക്ഷണിക്കുന്ന ഒരു സവിശേഷ മത്സരമാണിത്. അന്താരാഷ്ട്ര പങ്കാളിത്തത്തിന് അവസരമുള്ള ഈ മത്സരത്തിൽ, ഡിജിറ്റൽ, പ്രിന്റ്, വീഡിയോ, നേരിട്ടുള്ള അനുഭവം തുടങ്ങിയ ഫോർമാറ്റുകളിൽ ഭാവനാത്മകവും കരുത്തുറ്റതുമായ രൂപകൽപ്പനാ ആശയങ്ങൾ അവതരിപ്പിക്കാൻ പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നു. ഖാദിയുടെ ബ്രാൻഡ് മൂല്യം ഉയർത്തുക, ഉപഭോക്തൃ പങ്കാളിത്തം പ്രചോദിപ്പിക്കുക, ലോകമെമ്പാടും സുസ്ഥിര ഫാഷന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും പ്രതീകമായി ഖാദിയെ മാറ്റുക എന്നിവയാണ് ലക്ഷ്യം. ഖാദിയെ അന്താരാഷ്ട്രതലത്തിൽ ആഘോഷിക്കപ്പെടുന്ന ഒരു ബ്രാൻഡാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതിന് സഹായിക്കുന്ന വിജയികൾക്ക് അംഗീകാരവും അവരുടെ പ്രൊഫഷണൽ യാത്ര മുന്നോട്ട് കൊണ്ടുപോകാനുള്ള അവസരങ്ങളും ലഭിക്കും.

 

 

WAVES പുരസ്കാരങ്ങൾ

ആഗോള സർഗ്ഗാത്മക വ്യവസായത്തിലെ മികച്ച സംഭാവനകളെ ആദരിക്കുന്നതിനാണ് WAVES പുരസ്കാരങ്ങൾ നൽകുന്നത്. നാമനിർദ്ദേശങ്ങൾ 2025 ഫെബ്രുവരി 15 ന് ആരംഭിക്കും. വൈവിധ്യമാർന്ന മേഖലകളിലെ മികവിനെ അംഗീകരിക്കുന്ന ഈ അവാർഡുകൾക്ക് രണ്ട് പ്രധാന വിഭാഗങ്ങളുണ്ട്:

'ബെസ്റ്റ് ഓഫ് ദി ഇയർ' ആഗോള പുരസ്കാരങ്ങൾ - ഗെയിമിംഗ്, ഫിലിം, ആനിമേഷൻ, വെബ് സീരീസ്, പരസ്യം, സ്റ്റാർട്ടപ്പുകൾ, ഡിജിറ്റൽ സ്വാധീനം എന്നിവയിൽ മികച്ച നേട്ടം കൈവരിച്ചവർക്ക് നൽകും. ദൃശ്യ, ശ്രവ്യ, വിനോദ മേഖലയിൽ ഗണ്യമായ സ്വാധീനം ചെലുത്തിയ വ്യക്തികളെയും സംരംഭങ്ങളെയും അംഗീകരിക്കുന്ന 'പ്രത്യേക പുരസ്കാരങ്ങളും' നൽകും.

 

 

******


(Release ID: 2097173) Visitor Counter : 22