പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
azadi ka amrit mahotsav

റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാൻ കേന്ദ്ര നവ, പുനരുപയോഗ ഊർജ്ജ മന്ത്രാലയം 800 വിശിഷ്ടാതിഥികളെ ക്ഷണിച്ചു

കേന്ദ്രമന്ത്രി ശ്രീ പ്രഹ്ലാദ് ജോഷിയെ കാണാൻ വിശിഷ്ടാതിഥികൾ

Posted On: 23 JAN 2025 12:00PM by PIB Thiruvananthpuram

ന്യൂ ഡൽഹി, 23 ജനുവരി 2025

ജനുവരി 26 ന് ന്യൂഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാൻ രാജ്യമെമ്പാടു നിന്നും എത്തുന്ന 800 വിശിഷ്ടാതിഥികൾക്ക് കേന്ദ്ര നവ, പുനരുപയോഗ ഊർജ്ജ മന്ത്രാലയം (MNRE) ആതിഥേയത്വം വഹിക്കും. MNREയുടെ മുൻനിര പുനരുപയോഗ ഊർജ്ജ പദ്ധതികളുമായി ബന്ധപ്പെട്ട വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും നേട്ടങ്ങളും ഇന്ത്യയുടെ സുസ്ഥിര ഊർജ്ജ പരിവർത്തനത്തിന് അവർ നൽകിയ സംഭാവനകളും ഈ ഉദ്യമം ആഘോഷിക്കുന്നു.

ക്ഷണിക്കപ്പെട്ടവരിൽ പ്രധാനമന്ത്രി സൂര്യ ഘർ യോജനയുടെ ഗുണഭോക്താക്കൾ, പുനരുപയോഗ ഊർജ്ജ തൊഴിലാളികൾ, പ്രധാനമന്ത്രി കുസും പദ്ധതിയിൽ പങ്കെടുക്കുന്നവർ എന്നിവരും ഉൾപ്പെടുന്നു. പൗരന്മാരെ ശാക്തീകരിക്കുന്നതിനും രാജ്യവ്യാപകമായി ശുദ്ധഊർജ്ജ പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളെ അവരുടെ സാന്നിധ്യം എടുത്തുകാണിക്കുന്നു.

വിശിഷ്ടാതിഥികൾ കേന്ദ്ര നവ, പുനരുപയോഗ ഊർജ്ജ മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി, സെക്രട്ടറി ശ്രീമതി നിധി ഖരെ, MNRE യുടെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരെ സന്ദർശന വേളയിൽ കാണും, ഒപ്പം  പ്രധാനമന്ത്രി സംഗ്രഹാലയയും ദേശീയ യുദ്ധസ്മാരകവും സന്ദർശിക്കാൻ മന്ത്രലായനം സൗകര്യമൊരുക്കും.

ഓരോ അതിഥിയും MNREയുടെ പുനരുപയോഗ ഊർജ്ജ സംരംഭങ്ങളാൽ നയിക്കപ്പെടുന്ന ശാക്തീകരണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും കഥയെ പ്രതിനിധീകരിക്കുന്നു. പങ്കെടുക്കുന്നവർക്ക് അവിസ്മരണീയവും സുഖകരവുമായ അനുഭവം ഉറപ്പാക്കാൻ മന്ത്രാലയം താമസ സൗകര്യങ്ങളും ലോജിസ്റ്റിക്കൽ പിന്തുണയും ഒരുക്കിയിട്ടുണ്ട്.



റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാൻ ഈ വ്യക്തികളെ ക്ഷണിക്കുന്നതിലൂടെ, ഹരിതവും സുസ്ഥിരവുമായ ഭാവിയിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ അവിഭാജ്യമായ പൗരന്മാരുടെ നേട്ടങ്ങളെ അംഗീകരിക്കുന്നതിനുള്ള പ്രതിബദ്ധത MNRE വീണ്ടും ഉറപ്പിക്കുന്നു.
 

*****


(Release ID: 2095445) Visitor Counter : 18