പ്രധാനമന്ത്രിയുടെ ഓഫീസ്
ഉപഗ്രഹങ്ങളുടെ സ്‌പേസ് ഡോക്കിംഗിന്റെ വിജയകരമായ പ്രകടനത്തിന് ഐ.എസ്.ആർ.ഒയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
16 JAN 2025 1:36PM by PIB Thiruvananthpuram
ഉപഗ്രഹങ്ങളുടെ സ്‌പേസ് ഡോക്കിംഗിന്റെ വിജയകരമായ പ്രകടനത്തിന് ഐ.എസ്.ആർ.ഒയേയും മുഴുവൻ ബഹിരാകാശ സമൂഹത്തേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. വരും വർഷങ്ങളിലെ ഉൽകർഷേച്ഛ നിറഞ്ഞ ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് ഇത് ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.
''ഉപഗ്രഹങ്ങളുടെ സ്‌പേസ് ഡോക്കിംഗിന്റെ വിജയകരമായ പ്രകടനത്തിന് ഐ.എസ്.ആർ.ഒയിലെ നമ്മുടെ ശാസ്ത്രജ്ഞർക്കും മുഴുവൻ ബഹിരാകാശ സമൂഹത്തിനും അഭിനന്ദനങ്ങൾ. വരും വർഷങ്ങളിലെ ഇന്ത്യയുടെ ഉൽകഷേച്ഛ നിറഞ്ഞ ബഹിരാകാശ ദൗത്യങ്ങൾക്ക് ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഇത്.''പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു.
***
SK
(Release ID: 2093379)
Visitor Counter : 21
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu