രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസിലെ പ്രൊബേഷനറി ഓഫീസർമാർ രാഷ്ട്രപതിയെ സന്ദർശിച്ചു

Posted On: 14 JAN 2025 12:59PM by PIB Thiruvananthpuram
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് (ISS) പ്രൊബേഷനർമാരുടെ (2024 ബാച്ച്) ഒരു സംഘം ഇന്ന് (ജനുവരി 14, 2025) രാഷ്ട്രപതി ഭവനിൽ, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു.
 
 
നയപരമായ തീരുമാനങ്ങൾക്ക് പ്രായോഗിക അടിത്തറ നൽകുന്നതിലൂടെ, ഫലപ്രദമായ ഭരണത്തിന്സ്റ്റാറ്റിസ്റ്റിക്കൽ / അളവ് സാങ്കേതിക വിദ്യകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പ്രൊബേഷണർമാരെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. നയരൂപീകരണത്തിന്റെ അടിസ്ഥാനമായ ആരോഗ്യം, വിദ്യാഭ്യാസം, ജനസംഖ്യാ , തൊഴിൽ എന്നിവയെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കുന്നതിന് ഗവൺമെന്റുകൾ, ദേശീയ സ്ഥിതി വിവര കണക്ക് സംവിധാനങ്ങളെ ആശ്രയിക്കുന്നു. ഭരണത്തിൽ സുതാര്യതയും ഉത്തരവാദിത്വവും കൊണ്ടുവരുന്നതിനുള്ള ഒരു മാർഗമാണ്  സ്ഥിതി വിവര കണക്കുകളുടെ വിശകലനം. ഇവ കാര്യക്ഷമമായ ഭരണത്തിന്റെ നട്ടെല്ല് മാത്രമല്ല, സാമൂഹിക-സാമ്പത്തിക വികസനത്തിനുള്ള ഒരു ഉപകരണം കൂടിയാണ് എന്ന് രാഷ്ട്രപതി പറഞ്ഞു 
 
 
നയരൂപീകരണം, നിർവഹണം,നിരീക്ഷണം എന്നിവയ്‌ക്കും നയ അവലോകനത്തിനും ആഘാതങ്ങളുടെ വിലയിരുത്തലിനും ഗവൺമെന്റിന് ഡാറ്റ ആവശ്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഗവൺമെന്റ് പദ്ധതികളെയും പരിപാടികളെയും നിഷ്പക്ഷമായി മനസ്സിലാക്കുന്നതിനും വിലയിരുത്തുന്നതിനും പൗരന്മാർക്ക് ഡാറ്റ ആവശ്യമാണ്. ഐ‌എസ്‌എസ് ഓഫീസർമാരുടെ പ്രവർത്തനങ്ങൾക്ക് സ്റ്റാറ്റിസ്റ്റിക്കൽ രീതികളിൽ ഉയർന്ന വൈദഗ്ദ്ധ്യം ആവശ്യമാണ്. രാജ്യത്തിന്റെെ   ഡാറ്റ /വിവര ആവശ്യങ്ങൾക്കുള്ള പരിഹാരങ്ങൾ നൽകാൻ ഉദ്യോഗസ്ഥർ അവരുടെ വൈദഗ്ധ്യം  ഉപയോഗിക്കണം . ഡാറ്റ ശേഖരിക്കുമ്പോൾ, സാധാരണക്കാരുടെ, പ്രത്യേകിച്ച് ദരിദ്രരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ആവശ്യങ്ങളോട് സംവേദനക്ഷമതയുള്ളവരായിരിക്കാൻ ശ്രീമതി ദ്രൗപദി മുർമു ഐ‌എസ്‌എസ് ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു.  ശേഖരിക്കുന്ന ഓരോ ഡാറ്റയും ക്രമീകരിക്കുകയും വിശകലനം ചെയ്യുകയും ഒടുവിൽ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനും വിനിയോഗിക്കുകയും ചെയ്യണമെന്ന് രാഷ്ട്രപതി പറഞ്ഞു.
 
ഇന്ത്യ സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിക്കുന്നതിലേക്ക് നീങ്ങുമ്പോൾ, പരിസ്ഥിതി ആഘാതങ്ങളും കാലാവസ്ഥാ വ്യതിയാനവും നിരീക്ഷിക്കുന്നതിൽ സ്ഥിതിവിവരക്കണക്ക് ഗവേഷണം വലിയ പങ്ക് വഹിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. ഊർജ്ജ ഉപഭോഗം, കാർബൺ ബഹിർഗമനം എന്നിവയുമായി ബന്ധപ്പെട്ട സൂചകങ്ങൾ നിരീക്ഷിക്കുന്നതിനായി ഐ‌എസ്‌എസ് ഉദ്യോഗസ്ഥർ നടത്തുന്ന ഗവേഷണം, സുസ്ഥിര വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി ഡാറ്റാധിഷ്ഠിത തന്ത്രങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കും. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്‌ഡി‌ജി) കൈവരിക്കുന്നതിന് ഈ തന്ത്രങ്ങൾ ഇന്ത്യയെ കൂടുതൽ സഹായിക്കുമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
 

രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക -


(Release ID: 2092943) Visitor Counter : 10