ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിലെ ബ്യൂറോ ഓഫ് പോലീസ് റിസർച്ച് & ഡെവലപ്‌മെന്റിൽ (ബിപിആർ & ഡി) അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു

മോഡസ് ഓപ്പറാൻഡി ബ്യൂറോയിൽ, ബിപിആർ & ഡി, എൻസിആർബി, ജയിൽ ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ധർ എന്നിവർ കുറ്റകൃത്യങ്ങളുടെ പ്രവർത്തനരീതി വിശകലനം ചെയ്യണം.

പൊലീസിംഗിൽ അടിസ്ഥാന തലത്തിൽ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിയുന്നതിനും അവയ്ക്കുള്ള പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമായി ബിപിആർ & ഡി ഗവേഷണം നടത്തണം.

Posted On: 09 JAN 2025 6:47PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിലെ ബ്യൂറോ ഓഫ് പോലീസ് റിസർച്ച് & ഡെവലപ്‌മെന്റിൽ (ബിപിആർ & ഡി) നടന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഡയറക്ടർ ജനറൽ ബിപിആർ & ഡി, ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, ബ്യൂറോയിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


ബിപിആർ & ഡിയുടെ ആറ് ഡിവിഷനുകളുടെയും ബാഹ്യ യൂണിറ്റുകളുടെയും (സിഎപിടി ഭോപ്പാൽ, സിഡിടിഐ) നേട്ടങ്ങൾ, പുരോഗമിച്ചുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ , ഭാവി കർമ്മ പദ്ധതി എന്നിവ ആഭ്യന്തര മന്ത്രി അവലോകനം നടത്തി. പുതിയ ക്രിമിനൽ നിയമങ്ങൾ (എൻസിഎൽ) നടപ്പിലാക്കുന്നതിനായി ബിപിആർ & ഡി നടത്തിയ ശ്രമങ്ങളുടെയും സംരംഭങ്ങളുടെയും ഒരു പ്രത്യേക അവലോകനവും അദ്ദേഹം നടത്തി.
 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ഇന്ത്യൻ പോലീസ് സേനകളെ സ്മാർട്ട് സേനകളാക്കി മാറ്റുന്നതിന് ബിപിആർ & ഡി പ്രതിജ്ഞാബദ്ധമാണ്. ആവശ്യമായ ബൗദ്ധിക, ഭൗതിക, സംഘടനാ വിഭവങ്ങൾ ഉപയോഗിച്ച് പോലീസിംഗിന്റെയും ആഭ്യന്തര സുരക്ഷയുടെയും വെല്ലുവിളികളെ വിജയകരമായി നേരിടുന്നതിന്ബി പിആർ & ഡി പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

യോഗത്തിലെ ചർച്ചയിൽ, മോഡസ് ഓപ്പറാൻഡി ബ്യൂറോയിൽ, ബിപിആർ & ഡി, എൻസിആർബി, ജയിൽ ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ധർ എന്നിവർ കുറ്റകൃത്യങ്ങളുടെ പ്രവർത്തനരീതി വിശകലനം ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. താഴെത്തട്ടിൽ പോലീസിംഗിൽ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിയുന്നതിനും അവയ്ക്കുള്ള പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ബിപിആർ & ഡി ഗവേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര പ്രശസ്തമായ സ്ഥാപനങ്ങളുമായുള്ള സഹകരണം ഉൾപ്പെടെ ഗവേഷണ പഠനങ്ങളിലും പദ്ധതികളിലും ബഹുമുഖ പങ്കാളികളുടെ സംഭാവനകളുടെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ അമിത് ഷാ ചൂണ്ടിക്കാട്ടി . പോലീസ് സേനകൾക്ക് പരമാവധി പ്രയോജനം നൽകുന്നതിനും പോലീസിന്റെ പൊതു പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനുമായി ബിപിആർ & ഡി പദ്ധതികൾക്കും പഠനങ്ങൾക്കും പ്രസിദ്ധീകരണങ്ങൾക്കും ആഗോളതലത്തിൽ ഉൾപ്പെടെ വിപുലമായ പ്രചാരം ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അദ്ദേഹം നൽകി.

എൻ‌സി‌എൽ പരിശീലനം, നടപ്പാക്കൽ;നിലവിലുള്ള പോലീസ്, ജയിൽ പ്രക്രിയകളുടെയും രീതികളുടെയും ആധുനികവൽക്കരണത്തിലൂടെ പോലീസ് സേനകളുടെ നവീകരണം;
 പുതിയ കാലത്തെ വെല്ലുവിളികളെ നേരിടൽ എന്നിവയിൽ ബ്യൂറോ നടത്തുന്ന ശ്രമങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രി അഭിനന്ദിച്ചു. എല്ലാ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും മന്ത്രാലയത്തെ ബന്ധിപ്പിക്കുന്ന നോഡൽ ഏജൻസി എന്ന നിലയിൽ ബിപിആർ & ഡിയുടെ പങ്കിനെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ എല്ലാ സ്തംഭങ്ങൾക്കും അവയുടെ സവിശേഷമായ ആവശ്യകതകളെ അടിസ്ഥാനമാക്കിയുള്ള സഹായം ലഭ്യമാക്കുന്നതിന് ബ്യൂറോയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ശ്രീ ഷാ നൽകി. പോലീസിംഗ് ആവശ്യകതകൾ നിറവേറ്റുന്നതിന് 'മെയ്ക്ക് ഇൻ ഇന്ത്യ' മാതൃകയുടെ ആവശ്യകത കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
പ്രശ്‌നങ്ങൾ തിരിച്ചറിയുന്നതിനും ഫലപ്രദമായ പരിഹാരങ്ങൾക്കും ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലെ പങ്കാളികൾ, സംസ്ഥാനങ്ങൾ & കേന്ദ്രഭരണ പ്രദേശങ്ങൾ, മന്ത്രാലയം എന്നിവയുടെ ഇടപെടൽ വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. ബ്യൂറോയുടെ സുഗമമായ പ്രവർത്തനത്തിന് എല്ലാ പിന്തുണയും സഹായവും ആഭ്യന്തര മന്ത്രി ഉറപ്പ് നൽകി.
 
**********************
 

(Release ID: 2091682) Visitor Counter : 10